കണ്ണൂർ∙ ശമ്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ചാൽ 15 ലക്ഷം കോടി രൂപയുടെ അധികച്ചെലവു വരുമെന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ)...EPFO

കണ്ണൂർ∙ ശമ്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ചാൽ 15 ലക്ഷം കോടി രൂപയുടെ അധികച്ചെലവു വരുമെന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ)...EPFO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ശമ്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ചാൽ 15 ലക്ഷം കോടി രൂപയുടെ അധികച്ചെലവു വരുമെന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ)...EPFO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ശമ്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ചാൽ 15 ലക്ഷം കോടി രൂപയുടെ അധികച്ചെലവു വരുമെന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) വാദം തെറ്റെന്ന് പെൻഷൻ സംഘടനകൾ. കൂടുതൽ പെൻഷൻ അനുവദിച്ചപ്പോൾ കുടിശികയെന്ന നിലയിൽ ഉയർന്ന അംശാദായവും അതിന്റെ പലിശയും ഇപിഎഫ്ഒ സ്വീകരിച്ചിട്ടുണ്ട്. ഉയർന്ന പെൻഷൻ നൽകണമെന്ന് നിർദേശിച്ച് കേരള ഹൈക്കോടതി നൽകിയ വിധിയിലും യഥാർഥ ശമ്പളത്തിന്റെ 8.33 ശതമാനവും അതിന്റെ പലിശയും പെൻഷൻ വിഹിതത്തിലേക്ക് ഈടാക്കാൻ അനുവാദം നൽകിയിരുന്നു. വരിക്കാർ കൂടുതലായി അടയ്ക്കുന്ന തുക കണക്കിലെടുക്കാതെയാണ് ഇപിഎഫ്ഒയുടെ കണക്കുകൾ എന്നാണ് ആക്ഷേപം.

ഇപിഎഫ് വരിക്കാർക്ക് യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷന് അർഹതയുണ്ടെന്നുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ നൽകിയ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ പുനഃപരിശോധനാ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കണക്കുകളും തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈക്കോട‌തി വിധിയെ തുടർന്ന് 15,628 വരിക്കാർക്ക് 1204.37 കോടി രൂപ ഉയർന്ന പെൻഷനായി നൽകേണ്ടി വന്നുവെന്നും എന്നാൽ 364. 4 കോടി രൂപ മാത്രമേ കുടിശിക വിഹിതമായി കിട്ടിയിട്ടുള്ളുവെന്നുമാണ് കോടതിയിൽ നൽകിയിരിക്കുന്ന കണക്ക്.

ADVERTISEMENT

എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ ഇപിഎഫ്ഒ കേന്ദ്ര ഓഫിസിൽ നിന്നു വിവരാകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ 24,672 വരിക്കാർക്കായി 746.09 കോടി വിതരണം ചെയ്തെന്നാണ് അറിയിച്ചിട്ടുള്ളത്. അംശാദായത്തിന്റെ കുടിശികയും പലിശയുമായി 723.63 കോടി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കുകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഈ മറുപടി. ശമ്പളത്തിനനുസൃതമായി ഉയർന്ന പെൻഷൻ നൽകിയാൽ ഭാവിയിൽ വലിയ ബാധ്യത വരുമെന്ന് വാദിക്കാൻ വ്യാജ കണക്കുകളാണ് ഹാജരാക്കിയതെന്ന സംശയമാണ് ഉയരുന്നത്.

പുതിയ ചില പെൻഷൻ പദ്ധതികളിൽ അംഗത്തിന്റെ മരണശേഷം നിക്ഷേപിച്ച തുക തിരികെ കിട്ടാനുള്ള ഓപ്ഷനുണ്ട്. എന്നാൽ ഇപിഎഫ് പെൻഷനിൽ ആ സാധ്യതയില്ല. സമർപ്പിച്ച കണക്കുകളിൽ ഇക്കാര്യവും പരിഗണിക്കപ്പെട്ടിട്ടില്ല. യഥാർഥ ശമ്പളത്തിനു ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഇപിഎഫ്ഒ നൽകിയ അപ്പീൽ 2019 ഏപ്രിലിൽ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകിയ പുനഃപരിശോധനാ ഹർജി 29ന് പരിഗണിക്കാനിരിക്കുകയാണ്.

ADVERTISEMENT

English Summary: Pension Associations Against EPFO