കണ്ണൂർ∙ തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവർ ചിത്രലേഖയെ ആരും മറന്നുകാണില്ല. സ്വന്തം നാടായ പയ്യന്നൂർ എടാട്ടുനിന്നു | Chitralekha | Dalit Woman | CPM | Manorama News

കണ്ണൂർ∙ തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവർ ചിത്രലേഖയെ ആരും മറന്നുകാണില്ല. സ്വന്തം നാടായ പയ്യന്നൂർ എടാട്ടുനിന്നു | Chitralekha | Dalit Woman | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവർ ചിത്രലേഖയെ ആരും മറന്നുകാണില്ല. സ്വന്തം നാടായ പയ്യന്നൂർ എടാട്ടുനിന്നു | Chitralekha | Dalit Woman | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവർ ചിത്രലേഖയെ ആരും മറന്നുകാണില്ല. സ്വന്തം നാടായ പയ്യന്നൂർ എടാട്ടുനിന്നു പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം ഓടിപ്പോകേണ്ടി വന്ന ചിത്രലേഖയ്ക്ക് കണ്ണൂർ കാട്ടാമ്പള്ളിയിൽ സ്വന്തമായി വീടൊരുങ്ങി. 31ന് ആണ് ഗൃഹപ്രവേശം.

സ്ത്രീ ശാക്തീകരണവും നവോത്ഥാനവുമെല്ലാം മുന്നോട്ടു വയ്ക്കുന്ന സിപിഎമ്മിന്റെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായ അതിക്രമങ്ങളിൽ നഷ്ടപ്പെട്ട പലതും വീണ്ടെടുത്തു തുടങ്ങിയതിന്റെ ആശ്വാസമുണ്ട് ചിത്രലേഖയുടെ മുഖത്ത്. കഴിഞ്ഞ 16 വർ‌ഷമായി അതിജീവനത്തിനുള്ള ശ്രമത്തിലായിരുന്നു ചിത്രലേഖയും കുടുംബവും. ആ പോരാട്ടം ഇപ്പോഴും തീർന്നിട്ടില്ല. ചിത്രലേഖ കൊടുത്തതും ചിത്രലേഖയ്ക്കെതിരെയുള്ളതുമായി കേസുകൾ ഏറെയുണ്ട്.

ADVERTISEMENT

∙ വീട് ഉമ്മൻചാണ്ടി അനുവദിച്ച സ്ഥലത്ത്

കാട്ടാമ്പള്ളിയിൽ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പട്ടയം അനുവദിച്ച 5 സെന്റ് സ്ഥലത്താണു വീട് നിർമിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽനിന്നുള്ള ആളുകളുടെ സഹായത്തോടെയും വായ്പയെടുത്തുമായിരുന്നു വീടു നിർമാണം. ഉമ്മൻചാണ്ടിയെ ഗൃഹപ്രവേശനത്തിനു ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം എത്തുമെന്നാണു ചിത്രലേഖയുടെ പ്രതീക്ഷ. പുതിയ വീടിന്റെ അവസാനവട്ട ജോലികൾ പൂർത്തിയായി വരികയാണ്.

∙ എതിർപ്പു തുടങ്ങിയത് വിവാഹത്തോടെ

വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണു സിപിഎം എതിരായതെന്നു ചിത്രലേഖ പറയുന്നു. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്കാന്ത് മറ്റൊരു സമുദായക്കാരനാണ്. വടകരയിൽനിന്ന് ശ്രീഷ്കാന്തിന് ചിത്രലേഖയുടെ നാടായ എടാട്ടേക്കു മാറേണ്ടിവന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്കാന്തിനു പുറമേ ചിത്രലേഖയും സർക്കാർ പദ്ധതിയിൽ ഓട്ടോ വാങ്ങി. 2004 ഒക്ടോബറിലായിരുന്നു അത്.

ചിത്രലേഖ (ഫയൽ ചിത്രം)
ADVERTISEMENT

എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സിഐടിയു തൊഴിലാളികൾ ഇവർക്ക് എതിരായി. വണ്ടി ട്രാക്കിലിടാനോ ആളുകളെ കയറ്റാനോ സമ്മതിച്ചില്ല. അതിജീവനത്തിനുള്ള ശ്രമം തുടരുന്നതിനിടെ 2005 ഡിസംബർ 31ന് ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ഇതു വലിയ വിവാദമായി. തുടർന്നു സന്നദ്ധ സംഘടനകൾ ഓട്ടോ വാങ്ങി നൽകിയെങ്കിലും എടാട്ട് ഓടിക്കാൻ സിപിഎം പ്രവർത്തകർ അനുവദിച്ചില്ലെന്നു ചിത്രലേഖ പറയുന്നു.

∙സമരം ചെയ്തത് 169 ദിവസം

തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കലക്ടറേറ്റിനു മുൻപിലും പിന്നീട് 47 ദിവസം സെക്രട്ടേറിയറ്റിനു മുന്നിലും ചിത്രലേഖയ്ക്കു സമരം ചെയ്യേണ്ടി വന്നു. 5 വർഷം മുൻപാണ് എടാട്ടുനിന്നു കണ്ണൂർ കാട്ടമ്പള്ളിയിൽ വാടകവീട്ടിലേക്കു മാറിയത്. പ്രളയകാലത്ത് എടാട്ടുള്ള കുടുംബവീടും നശിച്ചു. തന്റെ കുടുംബത്തിനു മാത്രം നഷ്ടപരിഹാരമൊന്നും കിട്ടിയില്ലെന്നു ചിത്രലേഖ പറയുന്നു.  ഇപ്പോൾ കണ്ണൂർ നഗരത്തിലാണ് ചിത്രലേഖ ഓട്ടോ ഓടിക്കുന്നത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കാട്ടാമ്പള്ളിയിൽ ചിത്രലേഖയ്ക്കു വീടു വയ്ക്കാൻ അനുവദിച്ച സ്ഥലവും പണവും എൽഡിഎഫ് സർക്കാർ വന്നപ്പോൾ റദ്ദാക്കി. കോടതിയെ സമീപിച്ച് ആ നടപടിക്കു സ്റ്റേ വാങ്ങിയാണു ചിത്രലേഖ വീടു പണിതത്. യുഡിഎഫ് സർക്കാർ വീടുവയ്ക്കാൻ അനുവദിച്ച സഹായധനമായ 5 ലക്ഷം രൂപയും കിട്ടിയില്ല.  കെ.എം.ഷാജി എംഎൽഎ ഇടപെട്ട് ഗ്രീൻ വോയ്സ് അബുദാബി എന്ന സംഘടനവഴിയാണ് വീടിന്റെ മെയിൻ വാർപ്പു വരെയുള്ള ജോലികൾ തീർത്തത്.

ADVERTISEMENT

പിന്നീട് വായ്പ വാങ്ങി നിർമാണം  പൂർത്തീകരിക്കുകയായിരുന്നു. എടാട്ട് തനിക്കു സ്ഥലമുണ്ടെന്നു പറഞ്ഞാണ് ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച സ്ഥലം എൽഡിഎഫ് സർക്കാർ റദ്ദ് ചെയ്തതെന്നു ചിത്രലേഖ പറയുന്നു. അതിനെതിരെയും നിയമപോരാട്ടം വേണ്ടി വന്നു. സർക്കാർ നടപടിക്കു സ്റ്റേ വാങ്ങിയാണു വീട് നിർമാണം പൂർത്തീകരിച്ചത്. ഭർത്താവ് ശ്രീഷ്കാന്ത്, മക്കളായ മനു, മേഘ, മരുമകൾ അശ്വതി എന്നിവർക്കൊപ്പമാണ് പുതിയ വീട്ടിൽ ചിത്രലേഖ താമസിക്കുക.

∙ ചിത്രലേഖയ്ക്ക് പറയാനുള്ളത്

സിപിഎമ്മിനോട് ചിത്രലേഖയ്ക്കു പറയാനുള്ളത്  ഇങ്ങനെ: ‘എന്നെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് പയ്യന്നൂരിലും കാട്ടാമ്പള്ളിയിലും മാർച്ച് നടത്തിയവരാണ് സിപിഎമ്മുകാർ. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ, ഒന്നുകിൽ കുടുംബത്തെ ഒറ്റയടിക്ക് തീർത്തേക്കുക, അല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കുക. സാധാരണക്കാരിൽ സാധാരണക്കാരിയായ എന്നോട് എന്തിനാണ് വലിയൊരു പാർട്ടി ശത്രുത വച്ചു പുലർത്തുന്നത് എന്നു മനസ്സിലാവുന്നില്ല.

ദലിത് വിഭാഗങ്ങളോടും സ്ത്രീകളോടും കാണിക്കുന്ന ആഭിമുഖ്യം എന്തുകൊണ്ട് എന്റെ നേരെ ഉണ്ടാകുന്നില്ല എന്നതാണു ചോദ്യം.  സിപിഎം നവോത്ഥാനം നടത്തിയ നാട്ടിൽ തന്നെയല്ലേ ഞാനും ജീവിക്കുന്നത്? എന്നെ അവർ ഒരു സ്ഥലത്തും താമസിപ്പിക്കാൻ സമ്മതിച്ചില്ല. വാടക വീടുകളിൽനിന്നു പലതവണ പലായനം ചെയ്യേണ്ടി വന്നു. അങ്ങനെ വന്നത് സിപിഎമ്മിന്റെ ഉപദ്രവം കൊണ്ടാണ്. ആർക്കും ഇങ്ങനെയൊരു ഗതി വരരുതെന്നാണു പ്രാർഥന.’

English Summary: Chithralekha get new house at Kattampally