തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പഞ്ചായത്ത് ദിനാഘോഷം നടത്താൻ കോടികൾ പൊടിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ലളിതമായി പഞ്ചായത്ത് ദിനം ആഘോഷിക്കും എന്നാണ് സർക്കാർ ഉത്തരവെങ്കിലും | Government of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പഞ്ചായത്ത് ദിനാഘോഷം നടത്താൻ കോടികൾ പൊടിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ലളിതമായി പഞ്ചായത്ത് ദിനം ആഘോഷിക്കും എന്നാണ് സർക്കാർ ഉത്തരവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ചു കോടി രൂപയെങ്കിലും ചെലവാകുമെന്നാണു പ്രാഥമിക നിഗമനം. നിലവിൽ‌ തന്നെ ഫണ്ടില്ലാതെ പ്രയാസപ്പെടുന്ന പഞ്ചായത്തുകളുടെ തനത് അല്ലെങ്കിൽ പൊതുഫണ്ടിൽ നിന്നു തുക കണ്ടെത്തി പരിപാടി നടത്താനാണു സർക്കാർ നീക്കം. ഫെബ്രുവരി 19നു തിരുവനന്തപുരത്താണു ദിനാഘോഷം.

ദിനാഘോഷത്തിനായി ത്രിതലപഞ്ചായത്തുകളിൽ നിന്ന് 5000 രൂപ വീതം പിരിച്ചുനൽകാൻ നിർദേശിച്ചു സർക്കാർ ഉത്തരവിറക്കി. പരിപാടിയുടെ ജനറൽ കൺവീനറായ തിരുവനന്തപുരം പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടറുടെ പേരിൽ തുക നൽകാനാണു നിർദേശം. ഈയിനത്തിൽ മാത്രം 55.35 ലക്ഷം രൂപ പരിപാടിക്കായി ലഭിക്കും. ഇതിനു പുറമേ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാർക്കും സെക്രട്ടറിക്കുമാർക്കും പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രാനുമതി, യാത്രപ്പടി, താമസസൗകര്യത്തിനുള്ള ചെലവ് എന്നിവ അതാതു തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നോ പൊതുകാര്യ ഫണ്ടിൽ നിന്നോ വഹിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

ADVERTISEMENT

യാത്രപ്പടിക്കും താമസസൗകര്യത്തിനുമുള്ള ചെലവും കൂട്ടുമ്പോൾ ഓരോ പഞ്ചായത്തും ചെലവഴിക്കുന്ന തുക 40,000 രൂപയെങ്കിലുമായി ഉയരും. ഇതോടെ ഈ ഇനത്തിൽ മാത്രം അഞ്ചു കോടി രൂപ ചെലവാകും. പഞ്ചായത്തിന്റെ വാഹനത്തിലാണു യാത്രയെങ്കിൽ ഇന്ധനച്ചെലവ് വേറെ. ഇതിനു പുറമേയാണു തിരുവനന്തപുരത്തു പരിപാടി നടത്താൻ വേണ്ടി വരുന്ന മറ്റു ചെലവുകൾ.

ജനാധിപത്യ സംവിധാനത്തിൽ അധികാരവികേന്ദ്രീകരണത്തിനായി നടത്തിയ സംഭാവനകളുടെ പേരിൽ ‘പഞ്ചായത്തീരാജിന്റെ ഭരണശിൽപി’എന്ന് അറിയപ്പെടുന്ന ബൽവന്ത്റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്. കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെയും നാഷനൽ എക്സ്റ്റൻഷൻ സർവീസിന്റെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ 1957ൽ രൂപീകരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഈ കമ്മിറ്റി മുന്നോട്ടുവച്ച ജനാധിപത്യ വികേന്ദ്രീകരണ ആശയമാണു പിന്നീടു പഞ്ചായത്ത് രാജ് ആയി പരിണമിച്ചത്. ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്നു മേത്ത.

ADVERTISEMENT

English Summary: Government to spent crores to conduct Panchayath Day celebrations