മലപ്പുറം∙ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. നിലവിലെ രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്‌തെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി... Ramesh Chennithala, Muslim League, Indian National Congress, INC, Oommen Chandy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. നിലവിലെ രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്‌തെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സീറ്റ് വിഭജനം ചർച്ചയായില്ലെന്നാണ് ഇരുകൂട്ടരുടെയും നിലപാട്.

8.45 ഓടെ പാണക്കാട് എത്തിയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ചർച്ച മുക്കാൽ മണിക്കൂറോളം നീണ്ടു.

ADVERTISEMENT

തിരഞ്ഞെടുപ്പ് സമിതി ചെയർമാനായി നിയോഗിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി പാണക്കാട് എത്തുന്നത്. സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ട സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്ക് ലീഗ് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ പിന്തുണ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ട്. എന്നാൽ സൗഹൃദ സന്ദർശനം മാത്രമെന്ന് ഉമ്മൻ ചാണ്ടിയു രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

കരിപ്പൂരിൽ വന്നിറങ്ങിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കോൺഗ്രസ്- ലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി സംഭവിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കില്ലെന്ന് നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഉറപ്പു നൽകി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു.

ADVERTISEMENT

English Summary: Oommen Chandy and Ramesh Chennithala visited Panakkad Hyderali Shihab Thangal