തൃശൂർ ∙ സീറ്റുണ്ട്, യാത്രക്കാരില്ല എന്നതായിരുന്നു ട്രെയിനുകളിലെ കോവിഡാനന്തര കാഴ്ചയെങ്കിൽ ഇപ്പോഴതു മാറി. യാത്രക്കാരുണ്ട്, സ‍ീറ്റില്ല എന്നതാണ് ഇപ്പോഴത്തെ. | Trains | Manorama News

തൃശൂർ ∙ സീറ്റുണ്ട്, യാത്രക്കാരില്ല എന്നതായിരുന്നു ട്രെയിനുകളിലെ കോവിഡാനന്തര കാഴ്ചയെങ്കിൽ ഇപ്പോഴതു മാറി. യാത്രക്കാരുണ്ട്, സ‍ീറ്റില്ല എന്നതാണ് ഇപ്പോഴത്തെ. | Trains | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സീറ്റുണ്ട്, യാത്രക്കാരില്ല എന്നതായിരുന്നു ട്രെയിനുകളിലെ കോവിഡാനന്തര കാഴ്ചയെങ്കിൽ ഇപ്പോഴതു മാറി. യാത്രക്കാരുണ്ട്, സ‍ീറ്റില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പാസഞ്ചർ, മെമു തുടങ്ങിയ ഹ്രസ്വദൂര ട്രെയിനുകൾ ഓടിത്തുടങ്ങാത്തതു സ്ഥ‍ിരം യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചാലും ലഭിക്കാത്ത വിധത്തിൽ റിസർവേഷൻ കൂടിയതോടെ സ്ഥിരം യാത്രക്കാരുടെ കാര്യം കഷ്ടത്തിലായി. വടക്കോട്ടുള്ള യാത്രയ്ക്ക് എറണാകുളം – കണ്ണൂര്‍ ഇന്റർസിറ്റി എക്സ്പ്രസ് ഉള്ളത് ആശ്വാസകരമാണെങ്കിലും തെക്കോട്ടുള്ള യാത്രയ്ക്കു ഹ്രസ്വദൂര വണ്ടികൾ കുറവായതു ദുരിതം സൃഷ്ടിക്കുന്നു.

ADVERTISEMENT

തൃശൂര്‍ റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കേന്ദ്രത്തിൽനിന്നു ദിവസവും 650 മുതൽ 700 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യപ്പെടുന്നതായാണ് കണക്ക്. ഇതിൽ ശരാശരി 500 ടിക്കറ്റുകൾ കേരളത്തിനകത്തെ യാത്രയ്ക്കുവേണ്ടി പതിവുയാത്രക്കാർ ബുക്ക് ചെയ്യുന്നവയാണ്. പാസഞ്ചർ, മെമു ട്രെയിനുകളെ ആശ്രയിച്ചു മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമാണ് ഇതിലേറെയും.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കാണു കൂടുതൽ ടിക്കറ്റുകളും. എറണാകുളത്തേക്കും കോഴിക്കോട്ടേക്കും സ്ഥിരം യാത്രക്കാരാണേറെ. എറണാകുളം ഭാഗത്തേക്കു പോകുന്നവർക്കു ബെംഗളൂരു - കന്യാകുമാരി, ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്സുകളാണ് ആശ്രയം. ദീർഘദൂര വണ്ടികളായതിനാൽ ഇവയിൽ രണ്ടാംക്ലാസ്സ് സീറ്റുകൾ കുറവാണ്. യാത്രക്കാരുടെ എണ്ണം കൂടുതലും.

ADVERTISEMENT

സംസ്ഥാനത്തിനു പുറത്തുനിന്നുള്ള യാത്രക്കാർ കൂടിയിട്ടുമുണ്ട്. കന്യാകുമാരി, ആലപ്പുഴ എക്സ്പ്രസ്സുകളിൽ സീറ്റ് ഉറപ്പാക്കണമെങ്കിൽ മൂന്നോ നാലോ ആഴ്ചകൾക്ക് മുൻപെങ്കിലും ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. വെർച്വൽ റിമോട്ട് ലൊക്കേഷൻ സംവിധാനമൊക്കെ നടപ്പാക്കിയെങ്കിലും ദുരിതം കുറയുന്നില്ലെന്നു യാത്രക്കാർ പറയുന്നു.

സ്ഥിരം യാത്രക്കാർക്ക് രാവിലെയും വൈകിട്ടും ഇന്റർസിറ്റി പോലുള്ള ഹ്രസ്വദൂര വണ്ടിയില്ലാത്ത ഏക മേഖലയായി തൃശൂർ - എറണാകുളം പാത മാറി. ഷൊർണൂരിൽനിന്നോ ഗുരുവായൂരിൽനിന്നോ എറണാകുളത്തേക്ക് പ്രതിദിന വണ്ടി ഓടിച്ചാൽ സ്ഥിതി മെച്ചപ്പെട്ടേക്കാം എന്നു യാത്രക്കാർ പറയുന്നു. 

ADVERTISEMENT

English Summary: Shortage of trains affecting passengers