കൽപറ്റ∙ ‘എനിക്ക് നിങ്ങളോട് സംസാരിക്കാൻ വലിയ സന്തോഷമാണ്. കാരണം നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെൺകരുത്തിന് മുന്നിൽ ... Wandoor Govt. Higher Secondary Girls School student Fathima translated Rahul Gandhi's Speech

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ ‘എനിക്ക് നിങ്ങളോട് സംസാരിക്കാൻ വലിയ സന്തോഷമാണ്. കാരണം നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെൺകരുത്തിന് മുന്നിൽ സംസാരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു..’ പരിഭാഷയിൽ ആവേശം നിറച്ച് ആ പെൺകുട്ടി പറഞ്ഞപ്പോൾ തിങ്ങിക്കൂടിയ വിദ്യാർഥിനികൾ ഉറക്കെ കയ്യടിച്ചു. രാഹുൽ ഗാന്ധി പോലും അമ്പരന്നു പോയി പരിഭാഷപ്പെടുത്തിയ പെൺകുട്ടിക്ക് മുന്നിൽ.  

വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്തത് വിദ്യാർഥിനി ടി.മുഫീദ അഫ്രയാണ്. കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തതോടെ നാട്ടിലെ താരമായി. ബുധനാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തിയ രാഹുലിന്റെ ആദ്യപരിപാടിയായിരുന്നു വണ്ടൂരിലേത്. മികച്ച രീതിയിൽ വേദിയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗം പരിഭാഷപ്പെടുത്തിയ വിദ്യാർഥിനിയെ രാഹുൽ വേദിയിൽ വച്ചുതന്നെ അഭിനന്ദിച്ചു.

ADVERTISEMENT

പി.സി.വിഷ്ണുനാഥിന്റെ പോസ്റ്റ്:

"പൊതുപ്രവർത്തകർക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയിൽ കൂടിയാണ്. ഞാൻ പുഞ്ചിരിക്കുന്നത് മാസ്ക് ധരിക്കുന്നതിനാൽ പലപ്പോഴും മറ്റുള്ളവർ കാണില്ല; അവർ പുഞ്ചിരിക്കുന്നത് എനിക്കും... അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നൽകാൻ എനിക്കും സാധിക്കില്ല... ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ അമ്മയെ ഓർക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാൽ മാസ്ക് ധരിക്കണം. "

ADVERTISEMENT

വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ വിദ്യാർഥിനി ടി.മുഫീദ അഫ്രയുടെ മികവാർന്ന തർജമ കൂടിയായപ്പോൾ രാഹുൽഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത ! #വയനാടിന്റെരാഹുൽ

English Summary: Wandoor Govt. Higher Secondary Girls School student Fathima translated Rahul Gandhi's Speech