കൊച്ചി∙ കുതിരാനിൽ ഒരു ടണൽ 3 മാസത്തിനകം പൂർത്തിയാക്കുമെന്നു ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കമ്മിഷൻ ചെയ്യുംമുൻപ് വിവിധ അതോറിറ്റികൾ പരിശോധിച്ച് അനുമതി നൽകേണ്ടതുണ്ടെന്നും... Kuthiran tunnel, national highway authority, NH, High Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കുതിരാനിൽ ഒരു ടണൽ 3 മാസത്തിനകം പൂർത്തിയാക്കുമെന്നു ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കമ്മിഷൻ ചെയ്യുംമുൻപ് വിവിധ അതോറിറ്റികൾ പരിശോധിച്ച് അനുമതി നൽകേണ്ടതുണ്ടെന്നും അറിയിച്ചു. ടണലിനെക്കുറിച്ചു വിദഗ്ധ പഠനത്തിനായി നിയമിക്കപ്പെട്ട ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ശിവകുമാർ ബാബുവിന്റെ റിപ്പോർട്ട് കോടതി തേടി. ദേശീയപാതാ എൻജിനീയറുടെ റിപ്പോർട്ടും സമർപ്പിക്കണം.

ടണലിനുള്ളിൽ പാറകൾ വീണതിനെക്കുറിച്ച് ഹർജിക്കാർ പരാതിപ്പെട്ടു. എന്നാൽ ടണലിനു പുറത്താണു പാറകൾ വീണതെന്നു ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും പറഞ്ഞു. ഏതായാലും പാറ വീണിട്ടുണ്ടെന്നതിൽ തർക്കമില്ലെന്നു കോടതി വിലയിരുത്തി.

ADVERTISEMENT

ചീഫ് വിപ്പ് കെ. രാജൻ എംഎൽഎയും കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തും നൽകിയ ഹർജികളാണു ജസ്റ്റിസ് പി.വി. ആശ പരിഗണിച്ചത്. ഇരട്ട ടണലുകളിൽ ഒന്നെങ്കിലും പൂർത്തിയാക്കി തുറന്നു കൊടുക്കണമെന്നും മണ്ണുത്തി - വടക്കഞ്ചേരി പാത ആറു വരിയാക്കൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജികൾ. ഇ. ശ്രീധരന്റെയോ വിദഗ്ധ സമിതിയുടെയോ മാർഗനിർദേശവും റിപ്പോർട്ടും ആവശ്യമാണെന്നു കാണിച്ച് കെ. രാജൻ ഇടക്കാല അപേക്ഷയും നൽകി.

English Summary: Will complete building of tunnels in Kuthiran - NH in Highcourt