പത്തനംതിട്ട ∙ സിപിഎം പത്തനംതിട്ട ലോക്കൽ കമ്മിറ്റി വിഭജിക്കുന്നത് എസ്ഡിപിഐ ബന്ധത്തിന്റെ തുടർച്ചയാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനം. വിഭജനം അനീതിയാണെന്നും പാർട്ടിയെ വർഗീയ | CPM | Pathanamthitta | SDPI | k anil kumar | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സിപിഎം പത്തനംതിട്ട ലോക്കൽ കമ്മിറ്റി വിഭജിക്കുന്നത് എസ്ഡിപിഐ ബന്ധത്തിന്റെ തുടർച്ചയാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനം. വിഭജനം അനീതിയാണെന്നും പാർട്ടിയെ വർഗീയ ചേരിയിൽ തളയ്ക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു ലോക്കൽ കമ്മിറ്റി അംഗങ്ങളും മുൻഭാരവാഹികളുമടക്കം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി. നിലവിലെ ലോക്കൽ സെക്രട്ടറി കെ.അനിൽകുമാറിനെതിരെയാണ് പരാതിയിൽ വിമർശനം.

എസ്‍ഡിപിഐ അനുഭാവിയെ പാർട്ടിയുടെ ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് കമ്മിറ്റി വിഭജനത്തിനു പിന്നിലെന്നും നീക്കത്തെ എതിർക്കുന്നവർ ആരോപിച്ചു. ആരോപണങ്ങൾ ലോക്കൽ സെക്രട്ടറി തള്ളി. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്കൽ കമ്മിറ്റി വിഭജിച്ചത്. അംഗത്വം കൂടിയതോടെ കമ്മിറ്റി രണ്ടാക്കാതെ നിർവാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പാർട്ടിയിൽ 25 വർഷമായി പ്രവർത്തിക്കുന്ന ആളെക്കുറിച്ചാണ് ഒരുവിഭാഗം എസ്‍ഡിപിഐ ബന്ധം ആരോപിക്കുന്നത്. കമ്മിറ്റി വിഭജനത്തിനു പിന്നിൽ എസ്‍‍ഡിപിഐ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ പത്താം വാർഡിൽ എസ്‍ഡിപിഐ വിജയത്തിനു കളമൊരുക്കിയതിന്റെ പേരിൽ ആക്ഷേപം നേരിടുന്ന ആളെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു കൊണ്ടുവരുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും സംസ്ഥാന കമ്മിറ്റിക്ക് അയച്ച പരാതിയിലുണ്ട്. പത്താം വാർഡിൽ എസ്ഡിപിഐ ജയിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായതും കത്തിൽ പറയുന്നു.

പത്തനംതിട്ട നഗരസഭയിൽ അധികാരം നേടാൻ എസ്ഡിപിഐയുമായി നീക്കുപോക്കുണ്ടാക്കിയെന്ന ആരോപണത്തെ ശരിവയ്ക്കാൻ മാത്രമേ ലോക്കൽ കമ്മിറ്റി വിഭജനം മൂലം സാധിക്കൂ. ടൗൺ ലോക്കൽ കമ്മിറ്റിക്കു കീഴിലെ പല ബ്രാഞ്ച് കമ്മിറ്റികളും പ്രവർത്തന രഹിതമാണ്. പോഷക സംഘടനകളുമില്ല. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിക്കുകയാണ് വേണ്ടതെന്നും കത്തി ആവശ്യപ്പെടുന്നു.

ADVERTISEMENT

പത്തനംതിട്ട നോർത്ത്, സൗത്ത് എന്നിങ്ങനെയാണ് ടൗൺ ലോക്കൽ കമ്മിറ്റിയെ വിഭജിക്കുന്നത്. പുതിയതായി രൂപീകരിക്കുന്ന കമ്മിറ്റിയിൽ ഇഷ്ടക്കാരെയും പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരെയുമാണ് ഉൾപ്പെടുത്താൻ പോകുന്നതെന്നും ആരോപണമുണ്ട്. കടുത്ത വിഭാഗീയത നിലനിൽക്കുന്ന കമ്മിറ്റിയാണ് പത്തനംതിട്ട ലോക്കൽ. ഇവിടെ സമ്മേളനം നടത്തി കമ്മിറ്റി രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടി അംഗങ്ങളുടെയും മുൻ ഭാരവാഹികളുടെയും പരാതിയുടെ പകർപ്പ് ജില്ലാ കമ്മിറ്റിക്കും കൈമാറി.

English Summary: Disputes in CPM Pathanamthitta Local Committee