ന്യൂഡൽഹി ∙ കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച കൈവരിക്കുമെന്നു സാമ്പത്തിക സർവേ... Economic Survey 2021, Projects 11% Growth, Fiscal Year, Indian Economy, Union Budget 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച കൈവരിക്കുമെന്നു സാമ്പത്തിക സർവേ. കോവിഡ് വാക്സിനേഷനും വിപണിയുടെ തിരിച്ചുവരവും ജനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ കൂടിയതും വളർച്ചയെ ഗുണകരമായി സ്വാധീനിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ സമർപ്പിച്ച സർവേ പറയുന്നു.

തിങ്കളാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ സൂചനകളാണു സർവേയിലൂടെ പുറത്തുവരുന്നത്. 1991ൽ വിപണി സ്വതന്ത്രമാക്കിയശേഷം രാജ്യത്തു സംഭവിക്കുന്ന വലിയ വളർച്ചയാകും വരുന്നതെന്നും സർക്കാർ പറയുന്നു. കോവിഡും ലോക്ഡൗണും കാരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നാലു ദശാബ്ദത്തിലെ ഏറ്റവും കുറവായ 7.7 ശതമാനമായിരുന്നു. ഇംഗ്ലിഷ് അക്ഷരമാലയിലെ ‘വി’യുടെ രൂപത്തിലാകും സാമ്പത്തിക വളർച്ച തിരിച്ചുവരികയെന്നും സർവേ അവകാശപ്പെടുന്നു.

ADVERTISEMENT

രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കാർഷിക മേഖലയുടെ ആധുനികവൽക്കരണം ത്വരിതപ്പെടുത്തി. ചെറുകിട കർഷകരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുകയാണ് ഇനി വേണ്ടത്. വിളകൾക്കു ന്യായവില ഉറപ്പാക്കും. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണു രാജ്യത്തു നടക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

English Summary: Economic Survey 2021 Projects 11% Growth Next Fiscal Year