കോഴിക്കോട് ∙ വാസ്കോഡഗാമ 1498 ഏപ്രിലിലാണ് കാപ്പാട് കപ്പലിറങ്ങിയത്. 2021ൽ വരാതിരുന്നത് നന്നായെന്നാണ് ഇപ്പോൾ കോഴിക്കോട്ടുകാർ പറയുന്നത്. കാരണം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു | Kappad beach | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വാസ്കോഡഗാമ 1498 ഏപ്രിലിലാണ് കാപ്പാട് കപ്പലിറങ്ങിയത്. 2021ൽ വരാതിരുന്നത് നന്നായെന്നാണ് ഇപ്പോൾ കോഴിക്കോട്ടുകാർ പറയുന്നത്. കാരണം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു പ്രവേശനഫീ കൊടുത്തുമുടിഞ്ഞു പോവും !

ബ്ലൂഫ്ലാഗ് പദവി കിട്ടിയതോടെ കാപ്പാട് കടപ്പുറത്തേക്കുള്ള പ്രവേശന ഫീസ് കുത്തനെ കൂട്ടി. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് സാധാരണ ഫീസ്. പ്രീമിയം ഫീസ് ആയി മുതിർന്നവർക്ക് 100, കുട്ടികൾക്ക് 50 രൂപയുമാണ്. പ്രദേശവാസികൾക്ക്  10 രൂപയാണ് നിരക്ക്.

ADVERTISEMENT

എന്നാൽ വിദേശികൾക്ക് 150 രൂപയാണ് ഫീസ്. വിദേശികുട്ടികൾക്ക് 75  രൂപ അടയ്ക്കണം. ഫോട്ടോ എടുക്കണമെങ്കിൽ 1000 രൂപയാണ് നിരക്ക്. സംസ്ഥാനത്ത് ബ്ലൂഫ്ലാഗ് പദവി നേടിയ ഏക കടപ്പുറമാണ് കാപ്പാട്. കഴിഞ്ഞ മാസമാണ് ബ്ലൂഫ്ലാഗ് പദവി ലഭിച്ചത്.

പോർച്ചുഗീസുകാരനായ വാസ്കോഡ ഗാമ കാപ്പാട് വന്നിറങ്ങിയാൽ 150 രൂപ ഡിടിപിസിക്കു കൊടുത്ത് ടിക്കറ്റെടുക്കണം. എന്നാൽ ആ 150 രൂപ മാത്രമല്ല അടയ്ക്കേണ്ടി വരിക. ഗാമയ്ക്കൊപ്പം 170 പേരും കോഴിക്കോട്ടെത്തിയ സംഘത്തിലുണ്ടായിരുന്നുവത്രേ. ഇന്നാണ് ഗാമ കാപ്പാട് വന്നതെങ്കിൽ ഈ ഇനത്തിൽ 25,500 രൂപയാണ് അടയ്ക്കേണ്ടി വരിക!

ADVERTISEMENT

English Summary: Fees hike at kappad beach as it gets blue flag status