കോഴിക്കോട്∙ ആറു ജില്ലകൾ: 60 നിയമസഭാ മണ്ഡലങ്ങൾ– അതിൽ കോൺഗ്രസിനുളളത് 6 എംഎൽഎമാർ മാത്രം. കേരളത്തിൽ ആദ്യ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച | Kerala Assembly Elections 2021 | UDF | Congress | Manorama Online

കോഴിക്കോട്∙ ആറു ജില്ലകൾ: 60 നിയമസഭാ മണ്ഡലങ്ങൾ– അതിൽ കോൺഗ്രസിനുളളത് 6 എംഎൽഎമാർ മാത്രം. കേരളത്തിൽ ആദ്യ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച | Kerala Assembly Elections 2021 | UDF | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ആറു ജില്ലകൾ: 60 നിയമസഭാ മണ്ഡലങ്ങൾ– അതിൽ കോൺഗ്രസിനുളളത് 6 എംഎൽഎമാർ മാത്രം. കേരളത്തിൽ ആദ്യ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച | Kerala Assembly Elections 2021 | UDF | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ആറു ജില്ലകൾ: 60 നിയമസഭാ മണ്ഡലങ്ങൾ– അതിൽ  കോൺഗ്രസിനുളളത് 6 എംഎൽഎമാർ മാത്രം. കേരളത്തിൽ ആദ്യ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച മലബാറിൽ പാർട്ടിയുടെ സ്ഥിതിയാണിത്.

കെപിസിസി രൂപീകരിച്ചതിന്റെ നൂറാം വാർഷികത്തിൽ ഈ രൂപീകരണം നടന്ന മലബാറിലെ ദുർവിധി മാറ്റാൻ വഴികൾ തേടുകയാണ് കോൺഗ്രസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് 23 സീറ്റുകളാണ് 2016 ൽ യുഡിഎഫ് നേടിയത്. ഇതിൽ 17 സീറ്റും മുസ്‌ലിം ലീഗിന്റേതായിരുന്നു.

ADVERTISEMENT

ഇക്കുറി ഭരണം ലഭിക്കണമെങ്കിൽ മലബാറിലെ ആറു ജില്ലകളിൽ നിന്നായി 35 സീറ്റ് നേടണമെന്നാണ് യുഡിഎഫിന്റെ കണക്ക്. 12 മുതൽ 15 വരെ സീറ്റുകൾ കോൺഗ്രസ് നേടിയാൽ മാത്രമേ യുഡിഎഫിന് ഈ ലക്ഷ്യം കൈവരിക്കാനാകൂ.

31 സീറ്റിൽ മത്സരം ആറിടത്ത് വിജയം 

ADVERTISEMENT

ആറു ജില്ലകളിലായി 31 സീറ്റിലാണ് കോൺഗ്രസ് കഴിഞ്ഞ വട്ടം മത്സരിച്ചത്. ആറിടത്ത് ജയിച്ചു. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസിന്റെ ജയം. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. അതേ സമയം 21 സീറ്റുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് 17 ഇടത്ത് വിജയിച്ചു. 

ഒന്നാം പട്ടികയിൽ 6 സീറ്റുകൾ 

ADVERTISEMENT

നാലു സിറ്റിങ് സീറ്റുകളാണ്  2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  മലബാറിൽ കോൺഗ്രസിന് നഷ്ടമായത്. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി മണ്ഡലങ്ങൾ. നേരത്തേ കോൺഗ്രസിന്റെയും പിന്നീട് എൽജെഡിയുടെയും സിറ്റിങ് സീറ്റായ കൽപറ്റയും കഴിഞ്ഞ വട്ടം നഷ്ടമായി. എൽജെഡി മുന്നണി വിട്ട സാഹചര്യത്തിൽ കൽപറ്റ കോൺഗ്രസ് ഏറ്റെടുത്തേക്കും.  ഈ അഞ്ചു സീറ്റുകളാണ് മലബാറിലെ കോൺഗ്രസിന്റെ ഒന്നാം പട്ടികയിലുള്ളത്.

നിലവിലുള്ള ആറു സീറ്റിനൊപ്പം ഈ അ‍ഞ്ചു സീറ്റു കൂടി വിജയിച്ചാൽ  11 സീറ്റെന്ന ആശ്വാസ നമ്പറിലേക്ക്  മലബാറിൽ കോൺഗ്രസിന് എത്താം. മുസ്‌ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 2016 ൽ യുഡിഎഫിന് നഷ്ടമായ സിറ്റിങ് സീറ്റുകളുടെ പട്ടികയിലാണ്  തിരുവമ്പാടിയുമുള്ളത്. ലീഗ് സീറ്റ് വിട്ടുനൽകിയാൽ തിരുവമ്പാടിയിൽ  ജയിച്ചുകയറാമെന്നു കോൺഗ്രസ് കരുതുന്നു. 

പഴയ കോട്ടകൾ പോരാട്ടഭൂമികൾ 

ദീർഘകാലം കോൺഗ്രസിനൊപ്പം നിൽക്കുകയും പിന്നീട് ഇടതുപക്ഷം പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങളുണ്ട് മലബാറിൽ. ഇടയ്ക്ക് കോൺഗ്രസ് കരുത്തുകാട്ടിയ ഇടതുകോട്ടകളുമുണ്ട്. ഈ മണ്ഡലങ്ങളിലും ഇക്കുറി കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു. കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങളാണ് ഈ പട്ടികയിലുള്ളത്.

ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ നാദാപുരം, കേരള കോൺഗ്രസ് (എം) പതിവായി മത്സരിച്ചിരുന്ന പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലും ജയസാധ്യതയുള്ള  മണ്ഡലങ്ങളുടെ രണ്ടാം പട്ടികയിലുണ്ട്. ഈ പട്ടികയിലെ 5 മണ്ഡലങ്ങളിൽ നിന്ന് മൂന്നെണ്ണമെങ്കിലും ജയിക്കാനായാൽ മലബാറിൽ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാനാകുമെന്ന് കോൺഗ്രസ് കരുതുന്നു. 

English Summary: Congress eyes for more seats from Malabar in Assembly elections 2021