‌കോട്ടയം ∙ ‘ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കുന്ന മറ്റൊരു വാർത്ത കേരളത്തിൽനിന്നു ഞാൻ കണ്ടു. കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്ന വയോധികനായ ഭിന്നശേഷിക്കാരനുണ്ട്. ശരീരം തളർന്ന രാജപ്പനു | NS Rajappan | PM Modi | Mann Ki Baat | Manorama Online

‌കോട്ടയം ∙ ‘ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കുന്ന മറ്റൊരു വാർത്ത കേരളത്തിൽനിന്നു ഞാൻ കണ്ടു. കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്ന വയോധികനായ ഭിന്നശേഷിക്കാരനുണ്ട്. ശരീരം തളർന്ന രാജപ്പനു | NS Rajappan | PM Modi | Mann Ki Baat | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌കോട്ടയം ∙ ‘ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കുന്ന മറ്റൊരു വാർത്ത കേരളത്തിൽനിന്നു ഞാൻ കണ്ടു. കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്ന വയോധികനായ ഭിന്നശേഷിക്കാരനുണ്ട്. ശരീരം തളർന്ന രാജപ്പനു | NS Rajappan | PM Modi | Mann Ki Baat | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ‘ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കുന്ന മറ്റൊരു വാർത്ത കേരളത്തിൽനിന്നു ഞാൻ കണ്ടു. കോട്ടയത്ത് എൻ.എസ്.രാജപ്പൻ എന്ന വയോധികനായ ഭിന്നശേഷിക്കാരനുണ്ട്. ശരീരം തളർന്ന രാജപ്പനു നടക്കാൻ സാധിക്കില്ല. പക്ഷെ ശുചിത്വത്തോടുള്ള പ്രതിബദ്ധതയെ ഇതു ബാധിച്ചിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം വേമ്പനാട് തടാകത്തിൽ വള്ളത്തിൽ പോയി ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയാണ്. ചിന്തിക്കുക, രാജപ്പൻജിയുടെ ചിന്ത എത്ര വലുതാണെന്ന് ! രാജപ്പൻ ജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നാമും സാധ്യമാകുന്നിടത്തെല്ലാം ശുചിത്വത്തിനു സംഭാവന നൽകണം.’– പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച മൻ കി ബാത്തിലെ വരികളാണിത്.

പ്രധാനമന്ത്രി ഇതു പറയുമ്പോൾ എൻ.എസ്.രാജപ്പൻ എന്ന കുമരകത്തുകാരുടെ രാജു വള്ളത്തിൽ തന്നെയായിരുന്നു. ഒരു കടവിൽ വള്ളം അടുപ്പിച്ച് രാജുവിനെ എടുത്തു കൊണ്ടു പോയി ടിവിയിൽ വാർത്ത കാണിച്ചു. രാജു പറഞ്ഞു– സന്തോഷം! മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞ ആ രാജപ്പൻ ആരാണ്? കുമരകത്തുകാർക്ക് അടുത്തറിയാം രാജപ്പനെ. 15 വർഷത്തോളമായി കുമരകത്തെ ഇടത്തോടുകളിലും വേമ്പനാട്ടുകായലിലും വള്ളവും തുഴഞ്ഞ് രാജപ്പനുണ്ട്. പോളിയോ ബാധിച്ച് അരയ്ക്കു താഴോട്ടു തളർന്ന കുമരകം മഞ്ചാടിക്കര നടുവിലേത്ത് വീട്ടിൽ എൻ.എസ്.രാജപ്പൻ (72) 15 വർഷമായി വേമ്പനാട്ടു കായലിന്റെ ശുചീകരണ ‘തൊഴിലാളി’യാണ്. 

ADVERTISEMENT

∙ ജന്മനാ കാലുകൾ തളർന്നു

പോളിയോ ബാധിച്ച് ജന്മനാതന്നെ കാലുകൾ തളർന്നായിരുന്നു ജനനമെന്നു രാജപ്പൻ പറയുന്നു. അതു കാരണം സ്കൂളിൽപ്പോയി വിദ്യാഭ്യാസം നേടാനും സാധിച്ചില്ല. കുമരകത്തും പരിസരത്തുമായിട്ടായിരുന്നു ജീവിതം. കാൽവലിച്ച് കൈകുത്തി യാത്ര ചെയ്യും. 15 വർഷങ്ങൾക്കു മുൻപാണു കായലിലെ മാലിന്യങ്ങൾ വാരാൻ തീരുമാനിക്കുന്നത്. ചെറിയ വരുമാനത്തിനായിട്ടാണു തുടക്കം.

ദിവസക്കൂലിക്ക് വള്ളമെടുത്ത് യാത്ര തുടങ്ങി. കുപ്പിയും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. അത് ഒരിടത്തു കൂട്ടിവയ്ക്കും. ആക്രി പെറുക്കുകാർക്ക് കൊടുക്കും. അങ്ങനെയായിരുന്നു വേമ്പനാട്ടു കായലിൽ ‘ശുചീകരണ’ ദൗത്യം ആരംഭിച്ചത്. പുലർച്ചെ അഞ്ചോടെ വീട്ടിൽനിന്നിറങ്ങും. ചില ദിവസം ദൂരം കൂടിയാൽ ഏതെങ്കിലും പാലത്തിന്റെ കീഴിൽ വള്ളം അടുപ്പിച്ച് അതിൽക്കിടന്നുറങ്ങും. ഭക്ഷണത്തിൽ നിർബന്ധമൊന്നുമില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും കഴിക്കും. 

എൻ.എസ്. രാജപ്പൻ കുമരകത്ത് വള്ളത്തിൽ. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ

∙ ദേശീയ ശ്രദ്ധയിലേക്ക് 

ADVERTISEMENT

സ്ഥിരമായി കായലിലും ഇടത്തോടുകളിലും കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കി നടക്കുന്നയാൾ കുമരകത്ത് എത്തുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. പലരും രാജപ്പന്റെ ഫോട്ടോ എടുക്കാനായി കൂടെച്ചേർന്നു. എല്ലാവരെയും നോക്കി ചിരിച്ചു കാണിച്ചു രാജപ്പൻ കായൽ ദൗത്യം തുടർന്നു. നിരങ്ങിയാണു വള്ളത്തിൽ കയറുന്നത്. കടവിൽ അടുക്കി വച്ചിരിക്കുന്ന മണൽച്ചാക്കുകളുടെ സഹായത്തോടെ വള്ളത്തിലേക്ക് കയറും. രാജപ്പന്റെ ഈ ജീവിതം പലരുടെയും ശ്രദ്ധയിൽ എത്തി. ദേശീയ തലത്തിൽ വരെ വാർത്തയായി. ഇപ്പോൾ പ്രധാനമന്ത്രിയുടെ അഭിനന്ദനവും എത്തിയിരിക്കുന്നു. 

∙ ഒരു വള്ളം വേണം; പിന്നെ വീടും

ഒരു വലിയ വള്ളം സ്വന്തമായി വേണം. പിന്നെ വീടും. ഇതാണ് രാജപ്പന്റെ ആഗ്രഹം. ചെറിയ വള്ളത്തിൽ തുഴഞ്ഞാണ് ഇപ്പോഴും കായലിലും മറ്റും പോകുന്നത്. മോട്ടർ ഘടിപ്പിച്ച വലിയ വള്ളമാണെങ്കിൽ തുഴഞ്ഞു പോകുന്നത് ഒഴിവാക്കാം. മോട്ടർ ഘടിപ്പിച്ച വള്ളം നിയന്ത്രിക്കാൻ രണ്ട് ദിവസം കൊണ്ട് പഠിക്കാം– ആത്മവിശ്വാസത്തോടെ രാജപ്പൻ പറയുന്നു. 2019ലെ വെള്ളപ്പൊക്കത്തിൽ മഞ്ചാടിക്കരയിൽ സ്വന്തമായുള്ള ചെറിയ വീടു തകർന്നു. ഒരു വീട് വേണം. അതും ഒരാഗ്രഹമാണ്.

ഇപ്പോൾ സഹോദരി വിലാസിനിക്കൊപ്പമാണു താമസം. അവിവാഹിതനാണ്. ഒരു സംഘടന വലിയ വള്ളം വാങ്ങാൻ നടപടി എടുത്തിരുന്നു. എന്നാൽ അവർ വള്ളം വാങ്ങാൻ നൽകിയ ബ്രോക്കർ പറ്റിച്ചെന്നു രാജപ്പൻ പറയുന്നു. ചെറിയ വള്ളത്തിൽ മോട്ടർ വച്ചു തന്നു. അത് ഓടിക്കാൻ സാധിക്കില്ല. അതിനാല്‍ ഇപ്പോഴും ചെറിയ ഒരു വള്ളവുമായാണു നടപ്പ്. 

ADVERTISEMENT

∙ പ്രധാനമന്ത്രിയുടെ അഭിനന്ദനം

പ്രധാനമന്ത്രി തന്നെപ്പറ്റി പറഞ്ഞതിൽ സന്തോഷമുണ്ട് എന്നു രാജപ്പൻ. ടിവിയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ടു. വീണ്ടും വള്ളത്തിലെത്തി. ഇന്ന് ഇനി അധികം ദൂരം പോകുന്നില്ല. കുറെപ്പേർ കാണാൻ വന്നു. അതിലും സന്തോഷം. ഇനി നാളെ രാവിലെ വള്ളവുമായി ഇറങ്ങും. രാജപ്പൻ വള്ളമൂന്നി കുമരകത്തെ ഇടത്തോടുകളിലൂടെ മുന്നോട്ട്. 

English Summary: Polio stricken Rajappan protecting Vembanad congratulated by PM Modi through ‘Mann Ki Baat’