തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ അവകാശവാദം തിരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് ആണെന്ന ആരോപണവുമായി കോൺഗ്രസ് | Congress | Life Mission project | Life Mission | KC Joseph | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ അവകാശവാദം തിരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് ആണെന്ന ആരോപണവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം രണ്ടര ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനു പിന്നാലെയാണു കോൺഗ്രസ് ആരോപണവുമായി രംഗത്ത് വന്നത്.

പൂർത്തിയായി വീടുകളുടെ പഞ്ചായത്തു തിരിച്ച കണക്ക് നിയമസഭയിൽ ചോദിച്ചപ്പോൾ ‘വിവരം ശേഖരിച്ചു വരുന്നു’ എന്നാണ് ഉത്തരം നൽകിയതെന്നും ഇപ്രകാരം മറച്ചുവയ്ക്കാൻ എന്താണ് ഉള്ളതെന്നും കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎ ചോദിക്കുന്നു. ഈ അവകാശവാദം യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നു കെ.സി.ജോസഫ് വാദിക്കുന്നു. രണ്ടര ലക്ഷം വീട് പൂർത്തിയാകണമെങ്കിൽ ഒരു പഞ്ചായത്തിൽ കുറഞ്ഞത് 250 വീട് എങ്കിലും പൂർത്തിയായിരിക്കണം. പല പഞ്ചായത്തിലും നൂറിൽ താഴെ മാത്രമാണു പൂർത്തിയായത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇന്ദിര ആവാസ് യോജനയിലെ (ഐഎവൈ) 2,75,038 വീടുകൾ ഉൾപ്പെടെ 4,55,170 വീടു പൂർത്തിയായി എന്ന യാഥാർഥ്യം എൽഡിഎഫിനു നിഷേധിക്കാൻ സാധിക്കില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു.

കെ.സി.ജോസഫ് എംഎൽഎ (ഫയല്‍ ചിത്രം)
ADVERTISEMENT

2017 മേയ് 16ന് 4003-ാം നമ്പർ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് സിപിഎം എംഎൽഎ അയിഷാ പോറ്റിക്കു നിയമസഭയിൽ മന്ത്രി കെ.ടി. ജലീൽ നൽകിയ ഉത്തരത്തിൽ ഇങ്ങനെ പറയുന്നു: ''2011-12 മുതൽ 15-16 വരെ (അതായത് ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത്) സംസ്ഥാനത്ത് ഇന്ദിരാ ആവാസ് യോജന പദ്ധതിയിൽ 2,94,670 വീടുകൾ അനുവദിക്കുകയും ഇതിൽ 2,75,038 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 19,632 വീടുകൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു വരുന്നു".  ഇത് ഇന്ദിരാ ആവാസ് യോജനയിലെ മാത്രം കണക്കാണ്. ഇതിന് പുറമെ മുൻ വർഷങ്ങളിൽ പൂർത്തിയാകാതെ കിടന്ന 91,929 വീടുകളും ഉമ്മൻചാണ്ടി സർക്കാർ പൂർത്തിയാക്കി. കൂടാതെ പട്ടികവർഗ വകുപ്പ് 38,309 വീടുകളും പട്ടികജാതി വകുപ്പ് 24,141 വീടുകളും നഗരസഭകൾ സ്വന്തമായി 12,938 വീടുകളും കോർപറേഷൻ സ്വന്തമായി 12,815 വീടുകളും ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആകെ 4,55,170 വീടുകളാണ് നിർമാണം പൂർത്തിയാക്കിയത്. ഫിഷറീസ് വകുപ്പ് അനുവദിച്ച വീടുകൾ കൂട്ടാതെയാണ് ഈ കണക്ക് എന്ന് ജോസഫ് പറയുന്നു.

ഒരു വീടിന് ഐഎവൈ പദ്ധതിയിൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പൊതു വിഭാഗത്തിൽ 75,000 രൂപയായിരുന്നു. ഇതു 2 ലക്ഷം രൂപയായും എസ്‌സി/എസ്ടി വിഭാഗത്തിന് ഒരു ലക്ഷം രൂപയായിരുന്നത് രണ്ടര ലക്ഷം രൂപയായും വർധിപ്പിച്ചതാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ട്രാക്ക് റെക്കോർഡ്. പിന്നീട് എസ്‌‌സി/എസ്ടി വിഭാഗത്തിന്റെ വിഹിതം മൂന്നു ലക്ഷമായും വർധിപ്പിച്ചു. നിയമസഭയിൽ പിണറായി സർക്കാരിലെ മന്ത്രിമാർ നൽകിയ ഉത്തരങ്ങൾ ഇതു ശരിവയ്ക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.

ADVERTISEMENT

English Summary: Congress against government's claim of Life Mission project