1970 നു ശേഷം യുഡിഎഫിനെ തുണയ്ക്കാത്ത മണ്ഡലം ധർമജനിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സ്ഥാനാർഥിയുടെ താരത്തിളക്കം മാത്രമല്ല, ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റമുൾപ്പെടെ യുഡിഎഫിന് പ്രതീക്ഷ നൽകുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് ഇക്കുറി....Dharmajan Bolgatty, Dharmajan Bolgatty election, Dharmajan Bolgatty congress, Dharmajan Bolgatty news, Purushan Kadalundi

1970 നു ശേഷം യുഡിഎഫിനെ തുണയ്ക്കാത്ത മണ്ഡലം ധർമജനിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സ്ഥാനാർഥിയുടെ താരത്തിളക്കം മാത്രമല്ല, ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റമുൾപ്പെടെ യുഡിഎഫിന് പ്രതീക്ഷ നൽകുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് ഇക്കുറി....Dharmajan Bolgatty, Dharmajan Bolgatty election, Dharmajan Bolgatty congress, Dharmajan Bolgatty news, Purushan Kadalundi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1970 നു ശേഷം യുഡിഎഫിനെ തുണയ്ക്കാത്ത മണ്ഡലം ധർമജനിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സ്ഥാനാർഥിയുടെ താരത്തിളക്കം മാത്രമല്ല, ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റമുൾപ്പെടെ യുഡിഎഫിന് പ്രതീക്ഷ നൽകുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് ഇക്കുറി....Dharmajan Bolgatty, Dharmajan Bolgatty election, Dharmajan Bolgatty congress, Dharmajan Bolgatty news, Purushan Kadalundi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നാടകക്കാരനായ എംഎൽഎ അരങ്ങുവിടുമ്പോൾ  പകരമായി സിനിമാക്കാരനെ രംഗത്തിറക്കാൻ ഒരുങ്ങുകയാണ് എതിർപക്ഷം. ബാലുശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിതന്നെ മത്സരിക്കാനാണു സാധ്യത. 1970 നു ശേഷം യുഡിഎഫിനെ തുണയ്ക്കാത്ത മണ്ഡലം ധർമജനിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സ്ഥാനാർഥിയുടെ താരത്തിളക്കം മാത്രമല്ല,  ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റമുൾപ്പെടെ യുഡിഎഫിന് പ്രതീക്ഷ നൽകുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് ഇക്കുറി ഈ ഇടതുകോട്ടയിൽ.

പ്രശസ്ത നാടകകൃത്ത് പുരുഷൻ കടലുണ്ടിയാണ് പത്തു വർഷമായി ബാലുശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കു കേന്ദ്ര ദലിത് സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നേടിയ പുരുഷൻ കടലുണ്ടി സാഹിത്യ അക്കാദമി സെക്രട്ടറിയായി ആയിരിക്കെയാണു രാജിവച്ച് സിപിഎം സ്ഥാനാർഥിയായത്. പറഞ്ഞുവരുമ്പോൾ സിനിമാക്കാരനുമാണ് പുരുഷൻ. മൂന്നു മലയാളസിനിമകൾക്കു തിരക്കഥയൊരുക്കി. എം.ടി.വാസുദേവൻ നായരുടെ സംവിധാന സഹായിയുമായിരുന്നു. പക്ഷേ നാടകത്തിന്റെയും സിനിമയുടെയും  ബലത്തിൽ അല്ല, ഇടതുപക്ഷത്തിന്റെ കരുത്തിലാണ് രണ്ടു വട്ടവും ബാലുശ്ശേരിയിൽ വിജയിച്ചത്. 1977 മുതൽ ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലമാണ് ബാലുശ്ശേരി.

ADVERTISEMENT

എ.സി.ഷൺമുഖദാസിന്റെ പേരിനൊപ്പം ചേർത്തു പറയാവുന്ന പേരായിരുന്നു  ഒരിക്കൽ ബാലുശ്ശേരി. കെ.എം.മാണിക്കു പാലായും ഉമ്മൻ ചാണ്ടിക്കു പുതുപ്പള്ളിയും പോലെ. 1957ലും 60 ലും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും 65ലും 67 ലും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും വിജയിച്ച മണ്ഡലം ആദ്യമായി കോൺഗ്രസിന്റെ കയ്യിലെത്തുന്നത് 1970ൽ ഷൺമുഖദാസിലൂടെ. അദ്ദേഹം വിട്ടുനിന്ന  77 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം വീണ്ടും ഇടതുപക്ഷത്തെത്തി. കോൺഗ്രസിലെ പിളർപ്പിൽ എ.കെ.ആന്റണിയുടെ ഒപ്പം ഇടതുപക്ഷത്തെത്തിയ  ഷൺമുഖദാസ് 80 ൽ ഇടതുപക്ഷ സ്ഥാനാർഥിയായി ബാലുശ്ശേരിയിൽ വിജയിച്ചു. പിന്നീട് 2001 വരെ ബാലുശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി ഷൺമുഖദാസിന്റെ തുടർച്ചയായ വിജയങ്ങൾ. ആദ്യം കോൺഗ്രസ് (യു), പിന്നീട് കോൺഗ്രസ് (എസ്) ഒടുവിൽ എൻസിപി ക്കു വേണ്ടിയും. 2006 ൽ എൻസിപിക്കു വേണ്ടി എ.കെ.ശശീന്ദ്രൻ വിജയിച്ചു. 2011 ബാലുശ്ശേരി പട്ടിക ജാതി സംവരണ മണ്ഡലമായതോടെ മണ്ഡലം സിപിഎം ഏറ്റെടുത്തു. 2011,16 വർഷങ്ങളിൽ പുരുഷൻ കടലുണ്ടി വിജയിച്ചു.

ധർമജൻ ബോൾഗാട്ടി

യുഡിഎഫിൽ കോൺഗ്രസായിരുന്നു തുടർച്ചയായി മത്സരിച്ചിരുന്നത്. 2016 ൽ മണ്ഡലം ലീഗ് ഏറ്റെടുത്തു. പകരം കോൺഗ്രസിന് കുന്നമംഗലം നൽകി. ബാലുശ്ശേരിയിൽ ലീഗിന്റെ മുൻ കുന്നമംഗലം എംഎൽഎ യു.സി.രാമൻ മത്സരിച്ചു. 15464 വോട്ടിനായിരുന്നു പുരുഷൻ കടലുണ്ടിയുടെ വിജയം. ഇക്കുറി ബാലുശ്ശേരി കോൺഗ്രസിനോട് തിരിച്ചെടുക്കാൻ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി ചർച്ചകൾക്കിടയിലാണു എറണാകുളം വൈപ്പിനിൽ ധർമജൻ സ്ഥാനാർഥിയാകുമെന്ന അഭ്യുഹമുയർന്നത്. വൈപ്പിനിൽ സ്ഥാനാർഥിത്വം ആഗ്രഹിക്കുന്ന ഒട്ടേറെ നേതാക്കൾ ഉള്ളതിനാൽ ആ അഭ്യൂഹങ്ങൾ യുഡിഎഫ് നേതാക്കൾ തന്നെ നിഷേധിച്ചു. ബാലുശ്ശേരിയിൽ ആരെ മത്സരിപ്പിക്കണമെന്നാലോച്ചിരുന്ന കോഴിക്കോട്ടെ കോൺഗ്രസുകാർക്ക് ധർമജനെക്കുറിച്ച് ആലോചിക്കാൻ പക്ഷേ ഈ വൈപ്പിൻ കഥകൾ ഉപകരിച്ചു. ജനറൽ മണ്ഡലമായ വൈപ്പിനിൽ ഉണ്ടാകുന്ന എതിർപ്പ് സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ ഉണ്ടാകില്ലെന്ന കണക്കുകൂട്ടൽ ഒരു പരിധി വരെ ശരിയാവുകയും ചെയ്തു. 

ADVERTISEMENT

ഒരു പരീക്ഷണത്തിനായി ബാലുശ്ശേരി മണ്ഡലത്തിലെ ചില പാർട്ടി പരിപാടികളിൽ ധർമജനെ  ഇറക്കിയപ്പോൾ കാത്തിരുന്നത് വൻജനക്കൂട്ടം. ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം മുൻകൈയെടുത്താണ് ധർമജനെ അവതരിപ്പിച്ചത്. കോഴിക്കോട്ടെത്തിയ ധർമജൻ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി. സ്ഥാനാർഥിയാകാനുള്ള സമ്മതവും അറിയിച്ചു. അപ്രതീക്ഷിത ട്വിസ്റ്റുകളൊന്നും ഉണ്ടായില്ലെങ്കിൽ ബാലുശ്ശേരിയിൽ കോൺഗ്രസിന്റെ നായകൻ  ധർമജൻ തന്നെയാകുമെന്നു നേതാക്കൾ ഉറപ്പുപറയുന്നു. 

പുരുഷൻ കടലുണ്ടി

ധർമജൻ പങ്കെടുത്ത ചടങ്ങുകളിലെ ആൾക്കൂട്ടവും ആവേശവും മാത്രമല്ല കോൺഗ്രസിന്റെ പ്രതീക്ഷ. ഷൺമുഖദാസും ശശീന്ദ്രനും 2006 വരെ  വിജയിച്ച ബാലുശ്ശേരിയല്ല ഇന്നത്തെ ബാലുശ്ശേരി. 2011 ലെ മണ്ഡലപുനർനിർണയത്തിൽ ബാലുശ്ശേരിയുടെ മുഖം മാറി. ഇടതുശക്തികേന്ദ്രങ്ങളായ നൻമണ്ട, തലക്കുളത്തൂർ,എലത്തൂർ പഞ്ചായത്തുകൾ എലത്തൂർ മണ്ഡലത്തിന്റെ ഭാഗമായി. പകരം വന്ന അഞ്ചു പഞ്ചായത്തിൽ രണ്ടും യുഡിഎഫ് കേന്ദ്രങ്ങൾ– കൂരാച്ചുണ്ടും ഉണ്ണികുളവും. ഇരുമുന്നണിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന നടുവണ്ണൂരും ഒപ്പമെത്തി. നിലവിൽ മണ്ഡലത്തിന്റെ ഭാഗമായ ഒൻപതു പഞ്ചായത്തിൽ മൂന്നിടത്താണ് യുഡിഎഫ് ഭരണം. മൂന്നു പഞ്ചായത്തിൽ  ഭരണം നഷ്ടമായത് രണ്ടു സീറ്റുകളുടെ മാത്രം വ്യത്യാസത്തിൽ.

ADVERTISEMENT

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 15464 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ 9745 വോട്ട് ലീഡ് നേടി. ജില്ലയിലാകെ ഇടതുപക്ഷം നേട്ടമുണ്ടാക്കിയ തദ്ദേശ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലം പരിധിയിൽ 3801 വോട്ടിന്റെ ലീഡാണ് എൽഡിഎഫിനുള്ളത്. ആഞ്ഞുപിടിച്ചാൽ ഇതു മറികടക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നു. 

2011 ലെ പുനർനിർണയത്തിന്റെ ആനുകൂല്യം മുതലാക്കാൻ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും യുഡിഎഫിനായില്ല എന്നാണ് വിലയിരുത്തൽ. മികച്ച സ്ഥാനാർഥിയെ ഇറക്കിയാൽ ഇക്കുറി ബാലുശ്ശേരിയിൽ വിജയിക്കാമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം.  ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കും ധർമജന്റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്യുന്നു. ദലിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാത്രമാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഇടതുകോട്ടയായ ആലത്തൂർ മണ്ഡലം രമ്യ ഹരിദാസിലൂടെ തിരിച്ചുപിടിച്ചതാണ് ധർമജനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്ന ഉദാഹരണം. ജയിച്ചാലും തോറ്റാലും മത്സരത്തിനിറങ്ങിയാൽ ധർമജൻ ബാലുശ്ശേരിയിൽ ആളെക്കൂട്ടുമെന്നുറപ്പ്.

English Summary: Speculation rife on actor Dharmajan Bolgatty to be the Congress candidate in Balussery in Kerala Assembly Elections 2021