ന്യൂഡൽഹി ∙ പോപ്പ് താരം റിഹാനയ്ക്കും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗിനും പിന്നാലെ കർഷക സമരത്തെ പിന്തുണച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ | Meena Harris | Kamala Harris | Farmers' Stir | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പോപ്പ് താരം റിഹാനയ്ക്കും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗിനും പിന്നാലെ കർഷക സമരത്തെ പിന്തുണച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സഹോദരി മായ ഹാരിസിന്റെ മകളാണു മീന. കമലയുടെ പ്രചാരണത്തിലും തീരുമാനങ്ങളിലും നിർണായക പങ്ക് വഹിച്ചിരുന്നയാളാണ്.

ജനുവരി ആദ്യം യുഎസ് ക്യാപ്പിറ്റലിൽ നടന്ന കലാപത്തെയും ഇന്ത്യയിൽ കർഷക പ്രതിഷേധം അടിച്ചമർത്തുന്നതിനെയും മീന താരതമ്യപ്പെടുത്തി. ‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം ആക്രമിക്കപ്പെട്ടത് ഒരു മാസം മുൻപല്ല. ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യവും ആക്രമിക്കപ്പെടുകയാണ്. ഇതു രണ്ടും ബന്ധപ്പെട്ടിരിക്കുന്നു. കർഷക സമരത്തിനെതിരെ ഇന്ത്യയുടെ ഇന്റർനെറ്റ് നിരോധനവും അർധസൈനികരുടെ അക്രമങ്ങളും പ്രതിഷേധാർഹമാണ്’– മീന ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഉള്ളതുപോലെ യുഎസ് രാഷ്ട്രീയത്തിലും ആക്രമണോത്സുക ദേശീയതയ്ക്കു ശക്തിയുണ്ട്. ഫാഷിസ്റ്റ് ഏകാധിപതികൾ എവിടെയും പോകുന്നില്ല എന്ന യാഥാർഥ്യത്തെക്കുറിച്ച് ആളുകൾ ഉണർന്നാലേ ഇതു നിർത്താനാകൂയെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ സർക്കാരിനെതിരായ ആഗോള സെലിബ്രിറ്റികളുടെ പിന്തുണ, ആരാണു സമരത്തിന്റെ ദീപശിഖ പി‌ടിക്കുന്നത് എന്ന സംശയമുണ്ടാക്കുന്നെന്നു ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.

English Summary: After Rihanna, Kamala Harris's niece backs farmers' stir; BJP smells plot