നിലമ്പൂർ ∙ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏറ്റവും ഉദ്വേഗമുള്ള മണ്ഡലം നിലമ്പൂരാണ്. സ്ഥാനാര്‍ഥിയായി 2 പേരുകള്‍....| Nilambur Assembly Constituency | UDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ ∙ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏറ്റവും ഉദ്വേഗമുള്ള മണ്ഡലം നിലമ്പൂരാണ്. സ്ഥാനാര്‍ഥിയായി 2 പേരുകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു മൂന്നാമന്‍ എത്തുമോ എന്ന ചോദ്യവും ബാക്കിയാണ്.

ആര്യാടന്‍ ഷൗക്കത്ത്, വി.വി.പ്രകാശ്. ഈ രണ്ടു നിലമ്പൂരുകാരില്‍ ഒരാള്‍ ഇപ്രാവശ്യവും നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഡിസിസി പ്രസിഡന്റായ വി.വി.പ്രകാശ് കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് വഴിയാണു കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയത്.  മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധങ്ങളുണ്ട്. സാഹചര്യങ്ങളെല്ലാം യുഡിഎഫിനൊപ്പമെന്ന് പ്രകാശ് പറയുന്നു. 

ADVERTISEMENT

മലബാറിലെ തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ എന്നതിലപ്പുറം നിലമ്പൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ആര്യാടന്‍ ഷൗക്കത്ത്. കഴിഞ്ഞവട്ടം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചതും ഷൗക്കത്തിനായിരുന്നു. ഇപ്രാവശ്യം നിലമ്പൂര്‍ യുഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഷൗക്കത്തും.

ആര്യാടന്‍ മുഹമ്മദ് കാലങ്ങളായി വിജയിച്ചുപോന്ന നിലമ്പൂര്‍ ഇടവേളയ്ക്കുശേഷം പി.വി.അന്‍വറാണ് ഇടതുപക്ഷത്തിന് പിടിച്ചു നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആരു വന്നാലും എരാളിയായി എല്‍ഡിഎഫ് മുന്നില്‍ വയ്ക്കാനുദ്ദേശിക്കുന്നത് പി.വി.അന്‍വറിനെയാണ്.

ADVERTISEMENT

English Summary : UDF possible candidates of Nilambur, Kerala Assembly Elections 2021