രാജ്യാന്തര വിപണിയിൽനിന്നു ലഭിച്ച പിന്തുണയും സൂപ്പർ ബജറ്റും എസ്ബിഐയുടെ മികച്ച ഫലവും അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാതെ വിട്ട ആർബിഐയുടെ വികസനോന്മുഖ നയപ്രഖ്യാപനവും കഴിഞ്ഞ ആഴ്ചത്തെ ഇന്ത്യൻ വിപണിയുടെ സകല റെക്കോർഡും ഭേദിച്ചുള്ള അപ്രതീക്ഷിത കുതിപ്പിനു വഴിയൊരുക്കി. | Indian Stock Market Forecast | Share Market | Manorama News

രാജ്യാന്തര വിപണിയിൽനിന്നു ലഭിച്ച പിന്തുണയും സൂപ്പർ ബജറ്റും എസ്ബിഐയുടെ മികച്ച ഫലവും അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാതെ വിട്ട ആർബിഐയുടെ വികസനോന്മുഖ നയപ്രഖ്യാപനവും കഴിഞ്ഞ ആഴ്ചത്തെ ഇന്ത്യൻ വിപണിയുടെ സകല റെക്കോർഡും ഭേദിച്ചുള്ള അപ്രതീക്ഷിത കുതിപ്പിനു വഴിയൊരുക്കി. | Indian Stock Market Forecast | Share Market | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണിയിൽനിന്നു ലഭിച്ച പിന്തുണയും സൂപ്പർ ബജറ്റും എസ്ബിഐയുടെ മികച്ച ഫലവും അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാതെ വിട്ട ആർബിഐയുടെ വികസനോന്മുഖ നയപ്രഖ്യാപനവും കഴിഞ്ഞ ആഴ്ചത്തെ ഇന്ത്യൻ വിപണിയുടെ സകല റെക്കോർഡും ഭേദിച്ചുള്ള അപ്രതീക്ഷിത കുതിപ്പിനു വഴിയൊരുക്കി. | Indian Stock Market Forecast | Share Market | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണിയിൽനിന്നു ലഭിച്ച പിന്തുണയും സൂപ്പർ ബജറ്റും എസ്ബിഐയുടെ മികച്ച ഫലവും അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാതെ വിട്ട ആർബിഐയുടെ വികസനോന്മുഖ നയപ്രഖ്യാപനവും കഴിഞ്ഞ ആഴ്ചത്തെ ഇന്ത്യൻ വിപണിയുടെ സകല റെക്കോർഡും ഭേദിച്ചുള്ള അപ്രതീക്ഷിത കുതിപ്പിനു വഴിയൊരുക്കി. അമേരിക്കൻ, യൂറോപ്യൻ കമ്പനികളുടെ മികച്ച ഏണിങ് റിപ്പോർട്ടുകളും ഇന്ത്യൻ കമ്പനികളുടെ ഭേദപ്പെട്ട റിപ്പോർട്ടുകളും കഴിഞ്ഞ വാരം വിപണിക്കു തുണയായി.

ഈ ആഴ്ചയിലും ബജറ്റ് പിന്തുണയിൽ മുന്നേറ്റം തേടുന്ന ഇന്ത്യൻ വിപണിയിൽ റിസൾട്ടുകൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരിക്കും. സെക്ടർ -ഓഹരി അധിഷ്ഠിത മുന്നേറ്റങ്ങൾ ഈ ആഴ്ച ശ്രദ്ധിക്കണം. ഓഹരി വിപണിയിലെ പ്രതീക്ഷകളും കയറ്റിറക്കങ്ങളും വിലയിരുത്തുകയാണു ബഡ്ഡിങ് പോർട്ഫോളിയോ ഫിനാൻഷ്യൽ കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ADVERTISEMENT

കേന്ദ്ര ബജറ്റ്

സൂപ്പർ സ്‌പെൻഡിങ്ങും സമഗ്രമായ വികസന കാഴ്ചപ്പാടും എക്സൈസ് ഡ്യൂട്ടിയിലെ അനുപാത ക്രമീകരണങ്ങളും ഉൽപാദന മേഖലയ്ക്കു കൊടുത്ത അധിക പ്രാധാന്യവും സ്വകാര്യ മേഖലയ്ക്ക് കൊടുത്ത അമിത പ്രാധാന്യവും ബാങ്കുകളുടെ റീകാപിറ്റലൈസേഷനും സ്വകാര്യവൽക്കരണ പ്രഖ്യാപനങ്ങളും ബജറ്റിനെ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വിപണിയുടെ ഏറ്റവും പ്രിയപ്പെട്ടതാക്കി. വിപണി പൊതുവെ ഭയന്ന ഒരു നികുതി വർധനവും വരുത്താതിരുന്ന ധനമന്ത്രി അക്ഷരാർഥത്തിൽ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കുകയായിരുന്നു.

ബജറ്റ് പിന്തുണയിൽ ഒരാഴ്ച മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണിയിൽ ഇൻഫ്രാ, സിമന്റ്, ഓട്ടോ, ബാങ്കിങ്, ടെക്സ്റ്റൈൽ മേഖലകളിൽ അടുത്ത ഒരാഴ്ച കൂടി ബജറ്റു നൽകിയ പിന്തുണയിൽ നേട്ടം തുടർന്നേക്കും. ബജറ്റിന്റെ തുടർ ചർച്ചകളും കൂട്ടിച്ചേർക്കലുകളും വിപണിക്കു കരുത്തു പകരും. ബജറ്റിനനുഗുണമായ ആർബിഐയുടെ നയപ്രഖ്യാപനവും വിപണിക്കനുകൂല സാഹചര്യമാണൊരുക്കുന്നത്.

വളർച്ചാധിഷ്ഠിത നയപ്രഖ്യാപനം

ADVERTISEMENT

വികസനോന്മുഖ ബജറ്റിനു പിന്തുണയേകാനായി ആർബിഐയുടെ അടിസ്ഥാന നിരക്കുകളിൽ കുറവ് വരുത്തുന്ന ‘ഡൈനാമിക്’ പോളിസി പ്രതീക്ഷിച്ച വിപണി, ആർബിഐ തുടർച്ച പ്രഖ്യാപിച്ച ‘അക്കോമോഡേറ്റീവ്’ ശൈലിയിൽ സന്തുഷ്ടി രേഖപ്പെടുത്തിയില്ല. എങ്കിലും ചെനീസ് സെൻട്രൽ ബാങ്കിനെ പോലെ നിരക്കുകളിൽ വർധന വരുത്താതെ, അമേരിക്കൻ ഫെഡിനെപോലെ പഴയ നയം തുടരാൻ തീരുമാനിച്ചതു വിപണിയിലെ തകർച്ച ഒഴിവാക്കി. എങ്കിലും അടുത്ത തവണ കുറയുന്ന പണപ്പെരുപ്പത്തിന്റെ പിൻബലത്തിൽ ആർബിഐ അടിസ്ഥാന നിരക്കുകളിൽ കുറവ് വരുത്തിയേക്കാം.

ടിഎൽടിആർഒ വഴി ബാങ്കുകളിലെ അധികപണം റീപോ നിരക്കിൽ ബാങ്കിതര സ്ഥാപനങ്ങളിലേക്കും, അവിടെനിന്നും കോവിഡ് ബാധിത സെക്ടറുകളിലേക്കും കമ്പനികളിലേക്കും അവയുടെ കടപ്പത്രം വാങ്ങുന്നതിലൂടെ എത്തിക്കുന്നത് ഹോസ്പിറ്റാലിറ്റി, ടെക്സ്ടൈൽ, അഗ്രോ, മാനുഫാക്ചറിങ് സെക്ടറുകൾക്ക് അനുകൂലമാണ്.

അമേരിക്കൻ സ്റ്റിമുലസ്

അമേരിക്കൻ ഉത്തേജന പാക്കേജിലാണ് ലോക വിപണിയുടെ അടുത്ത പ്രതീക്ഷ. ഏണിങ് സീസൺ കഴിയും മുൻപു തന്നെ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപിക്കപ്പെടുമെന്ന് വിപണി കരുതുന്നു. 1400 ഡോളറിന്റെ പേമെന്റ് ചെക്കുകളെന്ന നിർബന്ധത്തിൽ ബൈഡൻ നിൽക്കുന്നതും കടക്കെണിയിലായ അമേരിക്കൻ ഭവനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല എന്നതും സ്റ്റിമുലസ് പാക്കേജ് കാര്യത്തിൽ പെട്ടെന്നുതന്നെ തീരുമാനം ആകുമെന്നാണ് വിപണിയുടെ വിശ്വാസം.

ADVERTISEMENT

ഓഹരിയും സെക്ടറും

∙ ഇൻഫ്രാ ബജറ്റെന്നു വിളിക്കാവുന്ന കേന്ദ്ര ബജറ്റിൽ രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിനായി മാറ്റി വ‌ച്ചിരിക്കുന്ന തുക ഇൻഫ്രാ, സിമന്റ് ഓഹരികൾക്ക് വൻ വളർച്ച നൽകാനുതകുന്നതാണ്. ഇൻഫ്രാ, സിമന്റ് ഓഹരികൾ പോർട്ട്ഫോളിയോകളിൽ സ്ഥിരമായി ഉൾപ്പെടുത്തുക. മുൻനിര കമ്പനികൾ പോലും ഇരട്ടിയിലധികം അടുത്ത ഒരു വർഷം കൊണ്ടു വളർന്നേക്കാം. എൽ ആൻഡി ടിയും അൾട്രാടെക്കും ഏറ്റവും ആകർഷകം.

∙ വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വാഹന ഓഹരികൾക്ക് വൻ വളർച്ചയാണ് ഉറപ്പു നൽകുന്നത്. അശോക് ലെയ്‌ലാൻഡ്, എം ആൻഡ് എം, ടാറ്റ മോട്ടോർസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ ഫാർമ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന പുതിയ നയങ്ങൾ വളർച്ചാഗതിക്ക് തുടക്കം കുറിക്കും. എപിഐ കമ്പനികളിലും മിഡ് ക്യാപ് ഫാർമ കമ്പനികളിലുമാവും കൂടുതൽ മുന്നേറ്റ സാധ്യത.

∙ ഡൽഹി സർക്കാർ കോമേഴ്സ്യൽ, ഹൗസിങ് പ്രോപ്പർട്ടികളുടെ സർക്കിൾ റേറ്റ് അഥവാ സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില ആറു മാസത്തേയ്ക്ക് 20% കുറച്ചത് ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് ക്രയവിക്രയങ്ങളുടെ തോത് ഉയർത്തുമെന്നത് റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് പ്രത്യേകിച്ച് ഡിഎൽഎഫിന് അനുകൂലമാണ്. മറ്റ് സംസ്ഥാനങ്ങളും ഇതേപാത പിന്തുടരുമെന്ന് കരുതുന്നു.

പ്രതീകാത്മക ചിത്രം (Photo: ShutterStock)

∙ ബജറ്റിൽ സ്റ്റീലിന്റെ എക്സൈസ് തീരുവ കുറച്ചത് സ്റ്റീൽ ഉൽപാദനത്തിലും കുറവ് വരുത്തുമെന്നുറപ്പാണ്. സ്റ്റീലിന്റെ വിലയും 10% കണ്ട് കുറഞ്ഞേക്കാം. സ്റ്റീൽ ഓഹരികൾ ഇറക്കത്തിൽ പരിഗണിക്കുക.

∙ എസ്ബിഐയുടെയുടെ അസറ്റ് ക്വാളിറ്റി വർധിച്ചതും പ്രതീക്ഷിച്ചതിലും കവിഞ്ഞ ലാഭം നേടാനായതും വിപണിയുടെ പ്രതീക്ഷ ഉയർത്തി. സിഎൽഎസ്എ ഓഹരിക്ക് 580 രൂപ ലക്ഷ്യം കാണുന്നു.

∙ എച്ച്ഡിഎഫ്സിയുടെ ക്രമാനുഗതമായ വളർച്ച കാണിക്കുന്ന റിസൾട്ട് ഓഹരിയെ കൂടുതൽ ആകർഷകമാക്കുന്നു. ദീർഘകാല നിക്ഷേപകർ അടുത്ത തിരുത്തലിൽ ഓഹരി നിക്ഷേപത്തിന് പരിഗണിക്കുക.

∙ 5000 കോടി രൂപയിൽ കൂടുതൽ ആസ്തി മൂല്യമുള്ള എൻബിഎഫ്സികൾക്കും, 500 കോടിയിൽ കൂടുതൽ ആസ്തിയുള്ള അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്കുമായി പുതിയ ഓഡിറ്റ് സിസ്റ്റം ആരംഭിച്ച ആർബിഐയുടെ നടപടി സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരും.

∙ മഹീന്ദ്ര 42% വർധനവോടെ 1268 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കിയത് വാഹനമേഖലയ്ക്ക് വീണ്ടും കുതിപ്പ് നൽകും. ഓഹരിക്ക് 1200 രൂപ ലക്ഷ്യം ഉറപ്പിക്കാം.

∙ സെമികണ്ടക്ടർ ലഭ്യതയിലെ കുറവും, ഉൽപാദന സാമഗ്രികളുടെ വിലക്കയറ്റവുമാണ് മഹീന്ദ്രയുടെ മുന്നിലെ കടമ്പകൾ. കാറുകളുടെ വില ഉയർത്തുന്നതും, മാർച്ചോടെ ഉൽപാദനക്ഷമത കൈവരിക്കുന്നതും കുതിപ്പ് നൽകും. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ബ്രിട്ടാനിയ കഴിഞ്ഞ പാദത്തിൽ അറ്റാദായത്തിൽ 22%ത്തിന്റെയും വിറ്റുവരവിൽ 6 ശതമാനത്തിന്റെയും നേട്ടമുണ്ടാക്കിയത് ഓഹരിക്ക് അനുകൂലമാണ്.

∙ മുൻ പാദത്തിൽ 763 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ എയർടൽ ടവർ ബിസിനസ് കൈമാറ്റത്തിലൂടെ ലഭിച്ച തുകയുടെ പിൻബലത്തിൽ 853 കോടി രൂപയുടെ ലാഭം സ്വന്തമാക്കി. മികച്ച ഉപയോക്ത വർധന ഓഹരിക്ക് അനുകൂലമാണ്.

∙ ഭെൽ കഴിഞ്ഞ പാദത്തിൽ 217 കോടിയുടെ നഷ്ടം രേഖപ്പെടുത്തി. ഓഹരി അടുത്ത തിരുത്തലിൽ സ്വന്തമാക്കാം. ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടത്തിൽ കമ്പനിയും ഉൾപ്പെട്ടേക്കാം.

∙ ബജാജ് ഓട്ടോ 100 സിസി സെഗ്‌മെന്റിൽ കൂടുതൽ വിഹിതം ഉറപ്പിക്കാനായി വിലക്കുറവും ഡിസൈൻ തന്ത്രങ്ങളും മാറ്റുന്നത് കമ്പനിക്കു വരുംകൊല്ലങ്ങളിൽ അനുകൂലമാകുമെന്ന് കരുതുന്നു.

∙ കോവിഡ് മൂലം കൂടുതൽ പ്രശ്നത്തിലായ സെക്ടറുകളിലെ കമ്പനികൾക്കു കുറഞ്ഞ നിരക്കിൽ ബോണ്ടുകൾ വഴിയായി പണം ലഭ്യമാക്കുന്നത് ഹോസ്പിറ്റാലിറ്റി സെക്ടറിന് അനുകൂലമാണ്. ഇന്ത്യൻ ഹോട്ടൽ, ഷാലെറ്റ് ഹോട്ടൽ എന്നിവ ശ്രദ്ധിക്കുക.

∙ എച്ച്1-ബി വീസ റജിസ്ട്രേഷൻ മാർച്ച് ഒൻപതു മുതൽ ആരംഭിക്കുന്നത് ഐടി ഓഹരികൾക്ക് മുൻ‌തൂക്കം നൽകും. ഇൻഡിഗോ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു തുടങ്ങി. സ്‌പൈസ് ജെറ്റും ശ്രദ്ധിക്കുക.

∙ ബംഗാൾ ബജറ്റ് കൂടുതൽ ഇൻഫ്ര വകയിരുത്തലുകൾ നടത്തിയതും ഇൻഫ്ര, സിമന്റ് ഓഹരികൾക്ക് അനുകൂലമാണ്.

അടുത്തയാഴ്ച വരുന്ന പ്രധാന ഫലങ്ങൾ

എസ്കോർട്സ്, ഡിക്‌സൺ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻസി ഇൻഫ്ര, ദീപക് ഫെർട്ടിലൈസർ, അജന്ത ഫാർമ, അദാനി ട്രാൻസ്മിഷൻസ്, ഹീറോ മോട്ടോഴ്‌സ്, ടാറ്റ പവർ, സീ എന്റർടെയ്ൻമെന്റ്, കണ്ടെയ്നർ കോർപറേഷൻ, വെസ്റ്റ് സൈഡ്, മൈൻഡൊ ഇൻഡസ്ട്രീസ്, സുന്ദരം ഫാസ്റ്റ്നേഴ്‌സ്, എൻടിപിസി മുതലായ കമ്പനികൾ കഴിഞ്ഞ വാരം മികച്ച ഫലങ്ങൾ പുറത്തുവിട്ടു.

അദാനി പോർട്സ്, മുത്തൂറ്റ് ഫൈനാൻസ്, ഐടിസി, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എസിസി, ബിപിസിഎൽ, സൺ ടിവി, ഐഷർ മോട്ടോഴ്സ്, അശോക് ലെയ്‍ലാൻഡ്, അതുൽ, അബ്ബോട്ട്, ഗോദ്റേജ്‌ കോൺസ്യൂമർ, സ്പാർക്ക്, ബെർജർ പെയിന്റ്, ഷാലെറ്റ് ഹോട്ടൽ, എച്ച്ഇജി, ഹെയ്‌ഡൽബെർഗ്, ഇൻഡോക്കോ, ഐഒബി, ഓർക്കിഡ് ഫാർമ, പോളിപ്ലെക്സ്, ടോറന്റ് പവർ, ബാറ്റ, ബിഇഎംഎൽ, ഔറോ ഫാർമ, ഗെയിൽ, ഐജിഎൽ, കിറ്റെക്സ്, പേജ് ഇൻഡസ്ട്രീസ്, സ്‌പൈസ് ജെറ്റ്, എംആർഎഫ്, ശോഭ, പ്രസ്റ്റീജ്, പുറവങ്കര, അപ്പോളോ ഹോസ്പിറ്റൽ, ഭാരത് ഡൈനാമിക്, എച്ച്എഎൽ, ഗ്ലെൻമാർക്ക് മുതലായ കമ്പനികളടക്കം 2500 ഓളം കമ്പനികൾ അടുത്ത ആഴ്ച റിസൾട്ടുകൾ ശ്രദ്ധിക്കുക.

സ്വർണം

അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപനം അടുത്തു വരുന്നതും ഓഹരി വിപണിയുടെ മുന്നേറ്റവും രാജ്യാന്തര സ്വർണ വിലയിൽ വലിയ തിരുത്തൽ വരുത്തിക്കഴിഞ്ഞു. സ്റ്റിമുലസ് പ്രഖ്യാപനത്തോടനുബന്ധിച്ചു വില വീണ്ടും വീണേക്കാം. സ്വർണം ദീർഘകാല നിക്ഷേപത്തിന് സ്വർണം പരിഗണിക്കാവുന്നതാണ്. സ്വർണത്തിലെ അടുത്ത തിരുത്തൽ അവസരമാണ്. 

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് നമ്പർ: 8606666722

നിയമപരമായ മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം ഉത്തരവാദിത്തത്തിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

English Summary: Indian Stock Market Forecast