മുംബൈ∙ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പോപ്പ് ഗായിക റിയാനയുടെ ട്വീറ്റിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ മറുപടിയിൽ പ്രതികരണവുമായി എൻ‌സി‌പി | NCP | Sharad Pawar | Sachin Tendulkar | Rihanna | farmers' protest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പോപ്പ് ഗായിക റിയാനയുടെ ട്വീറ്റിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ മറുപടിയിൽ പ്രതികരണവുമായി എൻ‌സി‌പി മേധാവി ശരദ് പവാർ. ‘ഇന്ത്യൻ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതൊരു മേഖലയെക്കുറിച്ചും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ഞാൻ സച്ചിനെ ഉപദേശിക്കുന്നു’– പവാർ പറഞ്ഞു.

പവാറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മറുപടിയുമായി ബിജെപി എംപി മീനാക്ഷി ലേഖി രംഗത്തെത്തി. ‘മിയ ഖലീഫ, റിയാന, ഗ്രേറ്റ ട്യുൻബെർഗ് എന്നിവർക്ക് അദ്ദേഹത്തിന്റെ ഉപദേശം ലഭ്യമാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു!. മുൻ കൃഷിവകുപ്പ് മന്ത്രിയായിരുന്നതിനാൽ, ഐപിഎംസികളുമായി പ്രവർത്തിക്കുകയും പരിഷ്കാരങ്ങൾക്ക് അനുകൂലമായി കത്തുകൾ നൽകുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കാത്തത് ഞാൻ ചിന്തിക്കുകയായിരുന്നു’– അവർ ട്വീറ്റ് ചെയ്തു.

ADVERTISEMENT

വിവാദ കൃഷിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ ഖലിസ്ഥാനികളോ ഭീകരരോ ആണെന്ന കേന്ദ്രസർക്കാർ വാദത്തെയും യുപിഎ സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്ന പവാർ വിമർശിച്ചു. ‘നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കർഷകരാണ് പ്രക്ഷോഭകർ. അവരെ ഖലിസ്ഥാനികളോ ഭീകരരോ എന്ന് വിളിക്കുന്നത് ശരിയല്ല’– അദ്ദേഹം പറഞ്ഞു.

നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിയാനയുടെ ട്വീറ്റ്. പിന്നാലെ, ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു. സച്ചിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

ADVERTISEMENT

English Summary: Sharad Pawar's "Advice" To Sachin Tendulkar For "Indians Know India" Post