കൊച്ചി∙ തൃശൂര്‍–പാലക്കാട് ദേശീയ പാതയില്‍ കുതിരാനിലെ ഒരു തുരങ്കത്തിന്‍റെ നിര്‍മാണം മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു. രണ്ടാമത്തെ തുരങ്കം പൂര്‍ത്തിയാക്കാന്‍... Kuthiran tunnel, Kuthiran tunnel traffic jam, Kuthiran tunnel news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃശൂര്‍–പാലക്കാട് ദേശീയ പാതയില്‍ കുതിരാനിലെ ഒരു തുരങ്കത്തിന്‍റെ നിര്‍മാണം മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു. രണ്ടാമത്തെ തുരങ്കം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണം. ഇപ്പോഴത്തെ കുതിരാന്‍ പാതയിലെ ഗതാഗതം നിര്‍ത്തി വച്ചാല്‍ മാത്രമേ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള വഴിയുടെ പണി പൂര്‍ത്തീകരിക്കാനാകൂ. തുരങ്കം തുറക്കുന്നതോടെ കുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകും എന്നും കരാര്‍ കമ്പനി കോടതിയെ അറിയിച്ചു. 

അതേസമയം മാര്‍ച്ച് 31ന് നിര്‍മാണം പൂര്‍ത്തിയായാലും സുരക്ഷാ പരിശോധനകള്‍ നടത്താതെ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാവില്ലെന്ന് ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നതാണ് ഇവിടുത്തെ ഗതാഗതക്കുരുക്കിന്‍റെ പ്രധാന കാരണമെന്നും അതോറിറ്റി കുറ്റപ്പെടുത്തി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. കുതിരാനിലെ ഒരു ടണൽ ഉടൻ പൂർത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് സർക്കാർ ചീഫ് വിപ്പ് കെ. രാജനാണ് കോടതിയെ സമീപിച്ചത്. കല്ല് അടർന്നു വീഴുന്നതിനെക്കുറിച്ചു പഠനം നടത്തണമെന്നും ഹർജിക്കാർ ആവശ്യം ഉയർത്തിയിരുന്നു. 

ADVERTISEMENT

പണി മുടങ്ങിയിട്ടില്ലെന്നും സാമ്പത്തിക പ്രശ്നം മൂലമാണ് പണി നീളുന്നതെന്ന് ദേശീയപാത അതോറിറ്റി കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു. വനം വകുപ്പ് അനുമതി കിട്ടാൻ വൈകിയത് നിർമാണം വൈകാൻ കാരണമായെന്നും നാട്ടുകാരുടെ ആശങ്ക അനാവശ്യമാണെന്നുമായിരുന്നു ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. 

Content Highlights: Kuthiran tunnel to open before march 31

ADVERTISEMENT