തിരുവനന്തപുരം ∙ അപരിചിതമായ വിദേശ നമ്പറുകളിൽനിന്ന് തുടർച്ചയായി മിസ്‍ഡ് കോളുകളെത്തുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്കാം’ അഥവാ....Wangiri phone calls, Wangiri phone call cheating, what is Wangiri,

തിരുവനന്തപുരം ∙ അപരിചിതമായ വിദേശ നമ്പറുകളിൽനിന്ന് തുടർച്ചയായി മിസ്‍ഡ് കോളുകളെത്തുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്കാം’ അഥവാ....Wangiri phone calls, Wangiri phone call cheating, what is Wangiri,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അപരിചിതമായ വിദേശ നമ്പറുകളിൽനിന്ന് തുടർച്ചയായി മിസ്‍ഡ് കോളുകളെത്തുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്കാം’ അഥവാ....Wangiri phone calls, Wangiri phone call cheating, what is Wangiri,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അപരിചിതമായ വിദേശ നമ്പറുകളിൽനിന്ന് തുടർച്ചയായി മിസ്‍ഡ് കോളുകളെത്തുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്കാം’ അഥവാ വാൻഗിറി തട്ടിപ്പാണ്. പേര് കേട്ട് ഞെട്ടേണ്ട, വർഷങ്ങളായി ടെലികോം രംഗത്തു നടന്നുവരുന്ന തട്ടിപ്പാണ് വീണ്ടും കേരളത്തിൽ വ്യാപകമാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികളായ ഒട്ടേറെപ്പേർക്ക് വിദേശനമ്പറുകളിൽനിന്ന് കോൾ വന്നുകൊണ്ടിരിക്കുകയാണ്.

ജാപ്പനീസ് ഭാഷയിൽ ‘വാൻ’ എന്നാൽ ഒന്ന് (ഒറ്റ ബെൽ) എന്നും ‘ഗിറി’ എന്നാൽ കോൾ കട്ട് ചെയ്യുക എന്നുമാണ് അർഥം. ഒറ്റ ബെല്ലിൽ അവസാനിക്കുന്ന മിസ്ഡ് കോളുകളെന്നാണു വാൻഗിറിയുടെ അർഥം. +372, +43, +44, +591 തുടങ്ങി ഒട്ടേറെ വിചിത്രമായ നമ്പറുകളിൽനിന്നാണ് ഈ മിസ്ഡ് കോളുകൾ എത്തുന്നത്. വിദേശത്തുള്ള അമ്മാവന്റെ മോനോ മോളോ ആണെന്നു കരുതി തിരിച്ചുവിളിച്ചാൽ പണി പാളാനിടയുണ്ട്. ഫോണിൽ ഐഎസ്ഡി സേവനം ഉപയോഗിക്കുന്നവരാണെങ്കിലേ പണം നഷ്ടമാകൂ.

ADVERTISEMENT

പണി വരുന്ന വഴിയിങ്ങനെ

തട്ടിപ്പുകാരൻ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകൾ ഈടാക്കാവുന്ന നമ്പറുകൾ (ഉയർന്ന നിരക്ക് ഈടാക്കുന്ന മാർക്കറ്റിങ് കോളുകൾക്കു സമാനം) സ്വന്തമാക്കും. ഇവ കണ്ടെത്തുക അസാധ്യമാണ്. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‍വെയറിലൂടെ അസംഖ്യം ഫോൺ നമ്പറുകളിലേക്ക് ഈ നമ്പറിൽനിന്നു വിളിയെത്തും. ഒറ്റ ബെല്ലിൽ കോൾ അവസാനിക്കും. മിസ്ഡ് കോൾ ലഭിക്കുന്നവരിൽ ചിലരെങ്കിലും തിരികെ വിളിക്കും.

എന്നാൽ കോളെത്തുന്നതു പ്രീമിയം നമ്പറിലേക്കാണ്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാൾ വളരെ കൂടുതലാണ് ഇതിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്നത്. കോൾ സ്വീകരിക്കുന്നതു തട്ടിപ്പുകാരന്റെ കംപ്യൂട്ടറായിരിക്കും. റിക്കോർഡ് ചെയ്തുവച്ച പാട്ടുകൾ, വോയിസ് മെസേജുകൾ എന്നിവയാകും കേൾക്കുക. പരമാവധി സമയം കോൾ നീട്ടിയാൽ തട്ടിപ്പുകാരനു കൂടുതൽ ലാഭം. 

പ്രതീകാത്മക ചിത്രം

പ്രീമിയം റേറ്റ് നമ്പർ ആയതിനാൽ ടെലികോം സേവനദാതാവ് ഒരു വിഹിതം ലാഭമായി നമ്പറിന്റെ ഉടമയ്ക്കു നൽകും. കൂടുതൽ ലാഭത്തിനായി നമ്പർ ഡയൽ ചെയ്യുമ്പോൾ മുതൽ കോളായി പരിഗണിക്കുന്ന സംഭവങ്ങളുമുണ്ട്.

ADVERTISEMENT

ഡയൽ ചെയ്യുമ്പോൾ കേൾക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോർഡ് ചെയ്തു വച്ചതാകാം. ബെല്ലടിക്കുന്നതേയുള്ളൂവെന്നു കരുതി നമ്മൾ കാത്തിരിക്കും. പോസ്റ്റ്‍പെയ്ഡ് കണക്‌ഷനാണെങ്കിൽ ബിൽ വരുമ്പോൾ മാത്രമെ നഷ്ടമായ പണത്തിന്റെ കണക്കറിയൂ.

നിയന്ത്രണം മാറിയതിങ്ങനെ

വാൻഗിറി തട്ടിപ്പുകളിൽനിന്ന് പ്രീപെയ്ഡ് ഉപയോക്താക്കളെ രക്ഷിക്കാനായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സെപ്റ്റംബർ 2012ൽ പ്രത്യേക ചട്ടം കൊണ്ടുവന്നിരുന്നു. എന്നാൽ ടെലികോം കമ്പനികൾ അതിനെതിരെ നിയമപരമായി നീങ്ങിയതോടെ 2019ൽ ഈ ചട്ടങ്ങൾ  പിൻവലിച്ചു. 

ഉപയോക്താവിന്റെ സമ്മതമില്ലാതെ ഐഎസ്ഡി സേവനം നൽകരുതെന്നായിരുന്നു 2012ലെ ചട്ടം. ഇതിനു പുറമേ അന്ന് ഐഎസ്ഡി ഉപയോഗിച്ചിരുന്നവരെ എല്ലാം ഇക്കാര്യം അറിയിക്കണമെന്നും 60 ദിവസത്തിനുള്ളിൽ അവർ സമ്മതം നൽകിയില്ലെങ്കിൽ ഐഎസ്ഡി സേവനം റദ്ദാക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ADVERTISEMENT

എന്നാൽ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ഇതിനെതിരെ ടെലികോം ട്രൈബ്യൂണലിൽ അപ്പീൽ നൽകി. വാൻഗിറി കോളുകൾ തടയാൻ മറ്റ് മാർഗങ്ങൾ ടെലികോം കമ്പനികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. ഒടുവിൽ 6 വർഷത്തിനു ശേഷം 2019 ഏപ്രിൽ 22ന് പഴയ ചട്ടം റദ്ദാക്കി.

ഇവ ശ്രദ്ധിക്കാം

പരിചയമില്ലാത്ത രാജ്യാന്തര നമ്പറുകളിലേക്കു തിരിച്ചു വിളിക്കാതിരിക്കുക. ഇന്ത്യയുടെ രാജ്യാന്തര കോഡ് ആയ +91 ഒഴികെ മറ്റു കോഡുകളിലുള്ള കോളുകളിൽനിന്നു മിസ്ഡ് കോളുകൾ, എസ്എംഎസുകൾ കണ്ടാൽ ജാഗ്രത പാലിക്കുക. 

അറിയാതെ തിരികെ വിളിച്ചാൽ ഉടൻ കോൾ കട്ട് ചെയ്യുക. അപരിചിതർ വിളിച്ചാൽ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുത്. ഐഎസ്ഡി സൗകര്യമുള്ള ഫോണുകളിലേ അപകടസാധ്യതയുള്ളൂ.

Content Highlights: Wangiri or One Ring Phone Scam Kerala