തപോവൻ ∙ മിന്നൽ പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ സർവ സന്നാഹങ്ങളുമുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി പ്രതിരോധ സേനകൾ. തെരച്ചിലിൽ നാലു മൃതദേഹങ്ങൾ കണ്ടെടുത്തു. യുഎസ്സിൽ നിന്നു വാങ്ങിയ ചിനൂക് ഹെവി ലിഫ്റ്റ് | Uttarakhand glacier burst | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തപോവൻ ∙ മിന്നൽ പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ സർവ സന്നാഹങ്ങളുമുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി പ്രതിരോധ സേനകൾ. തെരച്ചിലിൽ നാലു മൃതദേഹങ്ങൾ കണ്ടെടുത്തു. യുഎസ്സിൽ നിന്നു വാങ്ങിയ ചിനൂക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾ വ്യോമസേന നിയോഗിച്ചു. രക്ഷാപ്രവർത്തന സാമഗ്രികളും പ്രളയത്തിലകപ്പെട്ട ഗ്രാമീണർക്കുള്ള ഭക്ഷ്യവസ്തുക്കളുമായി ചിനൂക് കോപ്റ്ററുകൾ ചമോലിയിൽ പറന്നിറങ്ങി. അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ വൈദഗ്ധ്യം നേടിയ സേനയിലെ 2 നായ്ക്കളും ചിനൂക്കിലെത്തി.

ചിത്രം: രാഹുൽ ആർ. പട്ടം

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കടന്നുകയറിയ ചൈനീസ് സേനയെ നേരിട്ട ഇന്ത്യൻ സേനാ ദൗത്യത്തിൽ പങ്കെടുത്ത ശേഷം ചിനൂക്കുകൾ സാന്നിധ്യമറിയിക്കുന്ന രണ്ടാം ദൗത്യമാണിത്. കര, നാവിക, വ്യോമ സേനകൾ, ഐടിബിപി, ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകൾ , ഉത്തരാഖണ്ഡ് പൊലീസ് എന്നിവയാണ് രക്ഷാപ്രവർത്തിന് നേതൃത്വം നൽകുന്നത്. സമീപമുള്ള ജോഷിമഠിലെ കരസേനയുടെ ഫീൽഡ് ആശുപത്രിയിൽ നിന്നുള്ള സേനാംഗങ്ങൾ തപോവനിൽ മെഡിക്കൽ ക്യാംപ് സജ്ജമാക്കി. ഈ സംഘത്തിൽ 2 പേർ മലയാളികളാണ്. 

ADVERTISEMENT

പ്രളയം ഏറ്റവുമധികം നാശം വിതച്ച തപോവനിൽ മാത്രം നൂറ്റൻപതോളം പേരെയാണ് കാണാതായത്. ഇതിൽ 35 പേർ ഇവിടെയുള്ള തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വാഴ്ച രാവിലെയോടെ തുരങ്കത്തിലെ 80 മീറ്ററിൽ മണ്ണും ചെളിയും നീക്കി. തുരങ്കത്തിനുള്ളിൽ എൻടിപിസിയുടെ ഒരു വാഹനവും കുടുങ്ങിക്കിടപ്പുണ്ട്.

ചിത്രം: രാഹുൽ ആർ. പട്ടം

English Summary: Rescue operation continues at Uttarakhand glacier burst area

ചിത്രം: രാഹുൽ ആർ. പട്ടം