ന്യൂഡൽഹി∙ രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നൊഴിയുന്ന ഗുലാംനബി ആസാദിനെ ഇനി കോൺഗ്രസ് എന്തു ചെയ്യും? ജമ്മു കശ്മീരിൽ നിലവിൽ നിയമസഭ ഇല്ലാത്തതു കൊണ്ട് അദ്ദേഹത്തെ അവിടെ നിന്നു മത്സരിപ്പിക്കാനാവില്ല. Ghulam Nabi Azad Retires from Rajyasabha, Congress, Jammu Kashmir, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നൊഴിയുന്ന ഗുലാംനബി ആസാദിനെ ഇനി കോൺഗ്രസ് എന്തു ചെയ്യും? ജമ്മു കശ്മീരിൽ നിലവിൽ നിയമസഭ ഇല്ലാത്തതു കൊണ്ട് അദ്ദേഹത്തെ അവിടെ നിന്നു മത്സരിപ്പിക്കാനാവില്ല. ഇനി അവസരമുള്ളത് കോൺഗ്രസിന് ഒരു സീറ്റു കിട്ടാൻ സാധ്യതയുള്ള കേരളത്തിൽനിന്ന് ഏപ്രിലിൽ മത്സരിപ്പിക്കാനാണ്.

അതു സംബന്ധിച്ച അഭ്യൂഹങ്ങളിലൊന്നും അടിസ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ മുതിർന്ന കോൺഗ്രസ് നേതാവ് ‘മനോരമ’യോടു പറഞ്ഞു. അത്തരം നീക്കങ്ങളൊന്നും പാർട്ടി ആലോചിച്ചിട്ടു കൂടിയില്ല. ആസാദിനു പകരം മല്ലികാർജുൻ ഖർഗെയെ പ്രതിപക്ഷ നേതാവാക്കുമോ എന്നതിനെക്കുറിച്ചും ആലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി. അതിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ 23 അംഗ(ജി–23)സംഘത്തിന്റെ നേതൃത്വം ഗുലാംനബി ആസാദിനായിരുന്നു. അതോടെ നേതൃത്വവുമായി അടുത്തു നിൽക്കുന്ന യുവ നേതാക്കൾക്കു ഗുലാം നബിയോടുള്ള താൽപര്യം പൊടുന്നനേ കുറഞ്ഞു. അടുത്തകാലം വരെ ഗാന്ധികുടുംബത്തിന്റെ അടുത്തയാളായിരുന്നു ഗുലാംനബി ആസാദ്.

ഇടയ്ക്ക് കശ്മീർ മുഖ്യമന്ത്രിയായിരുന്ന അൽപകാലമൊഴിച്ചാൽ 1980 മുതൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖവും ശബ്ദവമായിരുന്നു അദ്ദേഹം. കശ്മീരിന്റെ വിഷയങ്ങൾക്കായി പാർലമെന്റിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത് അദ്ദേഹമാണ്. കേരളത്തിന്റെ ചുമതല വഹിച്ചിരുന്നതിനാൽ മലയാളികൾക്കും സുപരിചിതൻ.

ഗുലാം നബി ആസാദ് (ഫയൽ ചിത്രം)
ADVERTISEMENT

ദേശീയ രാഷ്ട്രീയത്തിൽനിന്ന് വിട്ടു നിൽക്കുന്നതിൽ ആസാദിന് താൽപര്യമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ല. ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ പാർട്ടിയുടെ ഉറച്ച അനുയായിയാണ് ആസാദ്. സോണിയാ ഗാന്ധി ‘തന്റെ ഭാഗ്യ ചിഹ്നം’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.

അതിനിടയ്ക്കാണ് രാജ്യസഭയിൽ ആസാദിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തിയത്. ആസാദിന്റെ സേവനങ്ങളെയും രാജ്യസ്നേഹത്തെയും പ്രകീർത്തിക്കുന്നതിനിടയിൽ മോദി കരയുകയും ചെയ്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടയിലും മോദി ആസാദിനെ പുകഴ്ത്തിയിരുന്നു.

ADVERTISEMENT

ആസാദ് തന്റെ പ്രസംഗത്തിനിടെ കശ്മീരിൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പു നടത്തിയതിന് സർക്കാരിനെ അഭിനന്ദിച്ചിരുന്നു. അതു പരാമർശിച്ച് മോദി പറഞ്ഞു: ‘തന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന കശ്മീരിൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പു നടത്തിയതിനെ ആസാദ് അഭിനന്ദിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി അത് എങ്ങനെയാണ് എടുക്കുക എന്ന് എനിക്ക് ഭയമുണ്ട്. ശരിയായ രീതിയിൽ എടുത്താൽ കുഴപ്പമില്ല. അതല്ല, ജി–23(നേതൃത്വത്തിനു കത്തെഴുതിയ 23 നേതാക്കൾ) ലൈനിലാണ് എടുക്കുന്നതെങ്കിൽ ആസാദിന്റെ പ്രശംസ വിപരീത ഫലമുണ്ടാക്കും’.

ആസാദ് ചിരിച്ചു കൊണ്ടാണ് മോദിയുടെ പരാമർശത്തോടു പ്രതികരിച്ചത്. യാത്രയയപ്പിനുള്ള മറുപടിയിൽ താൻ ദേശസ്നേഹിയായ ‘ഹിന്ദുസ്ഥാനി മുസ്‌ലി’മാണെന്ന് ഗുലാംനബി ആസാദും പറഞ്ഞിരുന്നു. അടൽബിഹാരി വാജ്പേയി തനിക്ക് എന്നും പ്രചോദനമായിരുന്നുവെന്നും ആസാദ് പറഞ്ഞു.

ആസാദിനെച്ചൊല്ലി കോൺഗ്രസിലുള്ള ആശയക്കുഴപ്പം തിരിച്ചറിഞ്ഞ മോദിയുടെ രാഷ്ട്രീയ തന്ത്രമാണു പ്രശംസയെന്ന് കോൺഗ്രസ് നേതാക്കളിലൊരാൾ പറഞ്ഞു.

ആസാദടക്കം വിമത നീക്കത്തിനു മുൻകയ്യെടുത്തവർക്കെതിരെ കടുത്ത നിലപാടു വേണമെന്നാണ് കോൺഗ്രസിലെ രാഹുൽ ടീമിന്റെ നിലപാടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആസാദിനെപ്പോലെ മുതിർന്ന നേതാവിനെ തിരിച്ചു രാജ്യസഭയിലേക്കു തന്നെ കൊണ്ടുവരണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗവും യുപിഎ സഖ്യകക്ഷികളും ആവശ്യപ്പെടുന്നുണ്ട്. എൻസിപി നേതാവ് ശരദ്പവാറടക്കമുള്ളവർ ഈ അഭിപ്രായക്കാരാണ്.

English Summary: What next for Ghulam Nabi Azad?