കൊച്ചി ∙ കേരളത്തിലെ ക്യാംപസുകളിൽ ലഹരിവേട്ട ഉൾപ്പെടെ എൻഡിപിഎസ് നിയമം നടപ്പാക്കാൻ പൊലീസിന്റെയും എക്സൈസിന്റെയും നടപടികൾക്കുള്ള തടസ്സം നീങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും ലഹരിവിമുക്തമാക്കാൻ ക്യാംപസ് പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്നും, നിയമം നടപ്പാക്കുന്ന കാര്യത്തിൽ പൊലീസിനും | HC Directive | Campus Police | Prevent Drug Abuse | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിലെ ക്യാംപസുകളിൽ ലഹരിവേട്ട ഉൾപ്പെടെ എൻഡിപിഎസ് നിയമം നടപ്പാക്കാൻ പൊലീസിന്റെയും എക്സൈസിന്റെയും നടപടികൾക്കുള്ള തടസ്സം നീങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും ലഹരിവിമുക്തമാക്കാൻ ക്യാംപസ് പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്നും, നിയമം നടപ്പാക്കുന്ന കാര്യത്തിൽ പൊലീസിനും എക്സൈസിനുമുള്ള നടപടി എളുപ്പമാക്കണമെന്നും വ്യക്തമാക്കുന്നതാണു ഹൈക്കോടതിയുടെ സുപ്രധാന വിധി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു സർവകലാശാലയോ കോളജ്  അധികൃതരോ ക്യാംപസ് പൊലീസിനെ നിയമിക്കുന്ന രീതി പശ്ചാത്യ രാജ്യങ്ങളിൽ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർച്ചയായി പരിശോധന നടത്താൻ പൊലീസിനും എക്സൈസിനും കഴിയാറില്ല. ഈ ബുദ്ധിമുട്ടു കണക്കിലെടുത്താണു കോടതിയുടെ നിർദേശം. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു ശ്രദ്ധയിൽപ്പെടുത്തി റിട്ട. ഐപിഎസ് ഓഫിസർ എൻ.രാമചന്ദ്രൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് എ.എം.ഷഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 3 മാസത്തിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നും നിർദേശിച്ചു.  

ADVERTISEMENT

കോടതിയുടെ 10 കൽപ്പനകൾ

1) ചീഫ് സെക്രട്ടറി വിവിധ വകുപ്പുകളുടെയും മാനസികാരോഗ്യ അതോറിറ്റിയുടെയും പ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടി ലഹരിവിരുദ്ധ കർമ പരിപാടികൾ രൂപീകരിക്കണം. മൂന്നു മാസം കൂടുമ്പോൾ പ്രവർത്തനങ്ങളും ഫലപ്രാപ്തിയും സംബന്ധിച്ചു റിപ്പോർട്ട് തേടണം. 

2) ക്യാംപസ് പൊലീസ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി വിമുക്തമാക്കാനുള്ള നടപടികൾ പൊലീസ് മേധാവി സ്വീകരിക്കണം. സ്കൂൾ, കോളജ്, സർവകലാശാല അധികൃതരുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും വ്യക്തമാക്കി മാർഗരേഖ ലഭ്യമാക്കണം.

3) സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണം നടത്തണം.  

ADVERTISEMENT

4) ലഹരിക്ക് അടിമപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി കൗൺസിലിങ്, പുനരധിവാസ നടപടികൾ. ഇതിനു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സഹകരണം തേടാം.  

5) കേന്ദ്ര, സംസ്ഥാന എൻഫോഴ്സ്മെന്റ് ഏജൻസികൾ എല്ലാ മാസവും യോഗം ചേർന്നു പ്രവർത്തനഫലങ്ങൾ വിലയിരുത്തണം. 

6) നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കേരളത്തിലെ മേഖലാ ഓഫിസ് വേണ്ടത്ര ജീവനക്കാരെ ഉൾപ്പെടുത്തി ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു  സംസ്ഥാനം ആവശ്യപ്പെടണം.  

7) ലഹരി ഉപയോഗവും വിതരണവും തടയാൻ നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാണോ എന്നു കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം. എംഡിഎംഎ, എൽഎസ്ഡി, കൊക്കെയ്ൻ തുടങ്ങി ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്ന പശ്ചാത്തലത്തിൽ ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യാൻ കൃത്യമായ ഓഡിറ്റും വിവരശേഖരവും ആവശ്യമാണ്. 

ADVERTISEMENT

8) മാറുന്ന കാലത്ത് യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള നൂതന ബോധവൽക്കരണ മാർഗങ്ങൾ അവലംബിക്കണം. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാം. 

9) സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപനയും ഉപയോഗവും തടയാനുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ശ്രമം ഉണ്ടാകണം.

10) ബെംഗളൂരു നിംഹാൻസിന്റെ സഹായത്തോടെ കേരളത്തിൽ അഡിക്‌ഷൻ മെ‍ഡിസിൻ സെന്ററിനുള്ള പദ്ധതി തയാറാക്കാം. സൈക്യാട്രിസ്റ്റും വിവിധ വകുപ്പുകളിലെ വിദഗ്ധരും ഉൾപ്പെട്ട മാതൃകാ ചികിൽസാ കേന്ദ്രം, ചികിൽസാ പ്രോട്ടോകോൾ, നൂതന ഗവേഷണ– ബോധവൽക്കരണ രീതികൾ ഇവയെല്ലാം ഉൾപ്പെടുന്ന പദ്ധതി ആവിഷ്കരിക്കാവുന്നതാണ്. 

English Summary: HC directive to set up campus police unit to prevent drug abuse in education institutions