ബെംഗളൂരു∙ പ്രധാന നിരത്തുകളിലും പാർപ്പിട മേഖലകളിലും തലങ്ങുംവിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ശീലമാക്കിയ ബെംഗളൂരു നഗരവാസികൾക്ക് ഇനി പെർമിറ്റ് നിർബന്ധം....Bengaluru, New Parking Policy

ബെംഗളൂരു∙ പ്രധാന നിരത്തുകളിലും പാർപ്പിട മേഖലകളിലും തലങ്ങുംവിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ശീലമാക്കിയ ബെംഗളൂരു നഗരവാസികൾക്ക് ഇനി പെർമിറ്റ് നിർബന്ധം....Bengaluru, New Parking Policy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പ്രധാന നിരത്തുകളിലും പാർപ്പിട മേഖലകളിലും തലങ്ങുംവിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ശീലമാക്കിയ ബെംഗളൂരു നഗരവാസികൾക്ക് ഇനി പെർമിറ്റ് നിർബന്ധം.

സ്വന്തം വീടുകളിലും അപാർട്മെന്റുകളിലും കാറുകളും മറ്റും പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തവരുടെ കൈ പൊള്ളിക്കുന്ന നയവുമായി അർബൻ ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ് (ഡൽറ്റ്). നയത്തിനു നഗര വികസന വകുപ്പ് അനുമതി നൽകിയതോടെ, പാർപ്പിട മേഖലകളിലെ നിരത്തുകളിൽ വാഹനം പാർക്ക് ചെയ്യണമെങ്കിൽ അർധവാർഷിക, വാർഷിക ഫീസ് നൽകി പെർമിറ്റ് എടുക്കാതെ തരമില്ല.

ADVERTISEMENT

ഒരു വീടിനു മുന്നിൽ ഒരു വാഹനത്തിനാകും അനുമതി. പുതിയ വാഹനം വാങ്ങുമ്പോൾ താമസസ്ഥലത്ത് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന രേഖകൾ കൂടി ഹാജരാക്കേണ്ടി വരും. പ്രധാന പാതയോരത്തും മറ്റും അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്നു കടുത്ത പിഴ ഈടാക്കും.

പെർമിറ്റ് നിരക്ക് ഇങ്ങനെ

ADVERTISEMENT

ചെറുകാറുകൾക്ക് ഒരു വർഷത്തേയ്ക്ക് 1000 രൂപ, ഇടത്തരം കാറുകൾക്ക് 3000 രൂപ, എംയുവികൾക്കും എസ്‌യുവികൾക്കും 4000-5000രൂപ എന്നിങ്ങനെയാണ് വാർഷിക പെർമിറ്റ് നിരക്ക്. പ്രധാന പാതയോരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മറ്റും മണിക്കൂർ ക്രമത്തിൽ പണം നൽകി വാഹനം പാർക്കു ചെയ്യാനായി സ്വകാര്യ പങ്കാളിത്തത്തോടെ പുതുസാങ്കേതിക വിദ്യാ സംവിധാനങ്ങൾ ഒരുക്കും. ബിബിഎംപിയുടെയും ട്രാഫിക് പൊലീസിന്റെയും സഹകരണത്തോടെയാകും ഇത്. നഗപ്രാന്തങ്ങളിൽ ട്രക്ക് ടെർമിനലുകളും വ്യാപിപ്പിക്കും.

സ്വകാര്യ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതു നിരുൽസാഹപ്പെടുത്താനും പൊതു ഗതാഗത സംവിധാനം കൂടുതലായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണിത്. നഗരത്തിൽ കഴിഞ്ഞ 6 വർഷത്തിനിടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 94 ലക്ഷം കവിഞ്ഞതാണ് പുതിയ പരിഷ്കാരത്തിനു പിന്നിൽ.

ADVERTISEMENT

English Summary: Bengaluru’s new parking policy gets govt nod, roadside parking expensive