പാലക്കാട് ∙ സംസ്ഥാനത്ത് ബിജെപിയുടെ സമീപനവും രീതിയും മാറ്റിയേ തീരൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമേ‍ാദി. കൊച്ചിയിൽ പാർട്ടി കോർകമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ വ്യക്തമായ നിർദേശം....Narendra Modi, BJP

പാലക്കാട് ∙ സംസ്ഥാനത്ത് ബിജെപിയുടെ സമീപനവും രീതിയും മാറ്റിയേ തീരൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമേ‍ാദി. കൊച്ചിയിൽ പാർട്ടി കോർകമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ വ്യക്തമായ നിർദേശം....Narendra Modi, BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സംസ്ഥാനത്ത് ബിജെപിയുടെ സമീപനവും രീതിയും മാറ്റിയേ തീരൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമേ‍ാദി. കൊച്ചിയിൽ പാർട്ടി കോർകമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ വ്യക്തമായ നിർദേശം....Narendra Modi, BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സംസ്ഥാനത്ത് ബിജെപിയുടെ സമീപനവും രീതിയും മാറ്റിയേ തീരൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമേ‍ാദി. കൊച്ചിയിൽ ഇന്നലെ പാർട്ടി കോർകമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ വ്യക്തമായ നിർദേശം. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിനുള്ള തടസം നീക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെ തയാറാകണമെന്ന സൂചനയും നരേന്ദ്ര മേ‍ാദിയുടെ വാക്കുകളിലുണ്ടായിരുന്നു. കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനത്തിൽ ആർഎസ്എസിന്റെ അമിതമായ ഇടപെടലിലും സംസ്ഥാന നേതാക്കൾക്കിടയിലെ പ്രശ്നങ്ങളിലും ദേശീയ നേതൃത്വത്തിനുള്ള അസംതൃപ്തി മേ‍ാദിയുടെ വാക്കുകളിൽ പ്രകടമായെന്നാണ് സൂചന.

‘കേരളത്തിൽ പാർട്ടി ശക്തമാണ്, വളർന്നുകെ‍ാണ്ടുമിരിക്കുന്നു, സമർപ്പിതരായ പ്രവർത്തകരും ധാരാളം. എന്നാൽ മതിൽ കെട്ടിയതുപേ‍ാലെ നിർത്താനുള്ളതല്ല സംഘടന. എല്ലാവരെയും ഉൾക്കെ‍ാള്ളാൻ പാകത്തിന് അതു വിപുലമാക്കണം. വർഷങ്ങളായുള്ള മുഖങ്ങൾ തന്നെയാണ് ഞാൻ ഇപ്പേ‍ാഴും കാണുന്നത്. ദേശീയതലത്തിൽ പലഭാഗത്തുനിന്നും ആളുകൾ പാർട്ടിയിലേക്കു വന്നുകെ‍ാണ്ടിരിക്കുന്നു. കേരളത്തിലും അതുവേണം. അതിനായി എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. മികച്ച പ്രവർത്തനത്തിനുള്ള സാഹചര്യം ഇവിടെയുണ്ട്. അതു കൃത്യമായും സമയത്തിനും പ്രയേ‍ാഗിക്കണം. കീഴടക്കാൻ കഴിയുമെന്നു സ്വയം ചിന്തിക്കണം. കേരളത്തിൽ വിജയം നേടാൻ കഴിയുമെന്ന് 100% എനിക്ക് ഉറപ്പുണ്ട്.’ – മോദി പറഞ്ഞു.

ADVERTISEMENT

സാധാരണക്കാർക്കും മധ്യവർത്തി കുടുംബങ്ങൾക്കുമുള്ള കേന്ദ്ര പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങൾ ജനങ്ങൾക്കിടയിലെത്തിക്കാൻ പ്രവർത്തകർ ശ്രമിക്കണമെന്നും കേരളം പോലൊരു സംസ്ഥാനത്ത് വികസനം തന്നെയാണ് പ്രധാന പ്രചാരണ വിഷയമാക്കേണ്ടതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ‘കേരളത്തിൽ പാർട്ടിക്കു വലിയ ഭാവിയുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിച്ചു പെ‍ാതുസമ്മതരായവർ പാർട്ടിയിലേക്കെത്തുന്നതേ‍ാടെ ബിജെപി കൂടുതൽ ശക്തമാകുന്നുവെന്ന അന്തരീക്ഷം സംസ്ഥാനത്തു സൃഷ്ടിക്കപ്പെടും. അത് ജനങ്ങൾക്കിടയിൽ വിശ്വാസം വർധിപ്പിക്കും. തിരഞ്ഞെടുപ്പുകളിൽ വിജയം നേടാൻ കഴിയുമെന്ന് സ്വയം ചിന്തിക്കണം.’

കേന്ദ്രപദ്ധതികളിൽ അവകാശവാദമുന്നയിച്ച് സംസ്ഥാന സർക്കാർ പത്രങ്ങളിലും ചാനലുകളിലും വ്യാപക പ്രചാരണവും പരസ്യവും നൽകുന്നുവന്ന് ചില സംസ്ഥാന നേതാക്കൾ അറിയിച്ചപ്പേ‍ാൾ, സമൂഹമാധ്യമങ്ങൾ ശക്തമായി ഉപയേ‍ാഗിച്ചാൽ അതിനെയെല്ലാം മറികടക്കാമെന്നായിരുന്നു മേ‍ാദിയുടെ മറുപടി. അതുവഴി പദ്ധതികളെക്കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഓരോ വ്യക്തിയിലേക്കും എത്തിക്കാം. ബംഗാളിൽ ഇത്തരത്തിൽ 3 ലക്ഷം വാട്സാപ് ഗ്രൂപ്പുകളാണ് സംഘടന ഉപയേ‍ാഗിച്ചത്. അതിനു ഫലവുമുണ്ടായി.

ADVERTISEMENT

നിത്യജീവിതത്തിൽ സഹായിക്കുന്ന പല പദ്ധതികളെപ്പറ്റിയും പലർക്കും ഇനിയും അറിയില്ല. വികസനപദ്ധതികൾ, സാമൂഹികക്ഷേമ പരിപാടികൾ എല്ലാം നിരന്തരം വ്യാപകമായി പ്രചരിപ്പിക്കുകയും അതിനു ഗുണഭേ‍ാക്താക്കളെ സഹായിക്കുകയും ചെയ്താൽ ബാക്കിയെല്ലാം അതിനു കീഴിലാകും. തിരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ചേ‍ാ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചേ‍ാ കാര്യമായി ഒന്നും ചേ‍ാദിക്കാതെ, മികച്ച ഫലമുണ്ടാക്കണം എന്നു നിർദേശിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. സംസ്ഥാന നേതൃത്വത്തിലെ പ്രതിസന്ധികളെയോ പ്രശ്നങ്ങളെയോ പറ്റി പ്രധാനമന്ത്രി പരാമർശിച്ചില്ല. സാധാരണയായി, പ്രധാനമന്ത്രി സംസ്ഥാന സംഘടനാ നേതൃത്വവുമായി നേരിട്ടു പ്രത്യേകം സംസാരിക്കാറില്ല.

പാർട്ടി കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു കേ‍ാർകമ്മിറ്റി യേ‍ാഗമെന്നാണ് വിവരം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിൽ, പി.എസ്. ശ്രീധരൻപിള്ള ഒഴികെ, ഒ.രാജഗേ‍ാപാലും കേന്ദ്രമന്ത്രി വി. മുരളീധരനും ഉൾപ്പെടെയുള്ള മുൻ സംസ്ഥാന പ്രസിഡന്റുമാർ, പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി വി.സുനിൽകുമാർ, ജനറൽ സെക്രട്ടറി ജേ‍ാർജ് കുര്യൻ, സംഘടനാസെക്രട്ടറി എം.ഗണേഷ്, പി.സുധീർ എ.എൻ.രാധാകൃഷ്ണൻ, സി.കൃഷ്ണകുമാർ, എം.ടി.രമേശ് തുടങ്ങിയവർ യേ‍ാഗത്തിലുണ്ടായിരുന്നു.

ADVERTISEMENT

അബ്ദുല്ലക്കുട്ടി വേഗം ഉയർന്നു

കേരളത്തിലെ പാർട്ടിയിലേക്കു വന്ന ആളുകളിൽ വേഗം ഉയർന്നത് അബ്ദുല്ലക്കുട്ടിയെന്ന് പ്രധാനമന്ത്രി. വിവിധ തലങ്ങളിലെ ആളുകളെ ഉൾക്കെ‍ാള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുമ്പേ‍ാഴായിരുന്നു പാർട്ടി ദേശീയ വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള പരാമർശം. ഇനിയും നിരവധിപേർ സംഘടനയിലേക്കു കടന്നുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

25 മിനിറ്റ് നീണ്ട കേ‍ാർകമ്മിറ്റി യേ‍ാഗത്തിന്റെ തുടക്കത്തിൽ സംസ്ഥാന നേതാക്കളെ പരിചയപ്പെടുന്നതിനിടെ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനേ‍ാട് ഇനിയും തടിച്ചില്ലേ എന്നും അദ്ദേഹം ചേ‍ാദിച്ചു. പ്രധാനമന്ത്രിയുമെ‍ാത്ത് ഫേ‍ാട്ടേ‍ാ എടുക്കാനുള്ള നേതാക്കളുടെ താൽപര്യം വി.മുരളീധരൻ അറിയിച്ചപ്പേ‍ാൾ, അവരുടെ മനസ്സ് അറിയാമെന്നും അതിനാൽ ഫെ‍ാട്ടേ‍ാഗ്രഫർ നേരത്തേ റെഡിയാണെന്നും മേ‍ാദി പറഞ്ഞു.

English Summary: Narendra Modi in Kerala BJP Core Committee Meeting