കോട്ടയം ∙ കേരളത്തിൽ എന്തു വില കൊടുത്തും ഭരണം തിരിച്ചുപിടിക്കാൻ ആയുധങ്ങൾ കൂർപ്പിച്ചു ഹൈക്കമാൻഡ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കേണ്ടവരുടെ രഹസ്യപ്പട്ടിക എഐസിസിയുടെ കയ്യിലെത്തി. .. | Congress | Kerala Assembly Elections | UDF | Manorama News

കോട്ടയം ∙ കേരളത്തിൽ എന്തു വില കൊടുത്തും ഭരണം തിരിച്ചുപിടിക്കാൻ ആയുധങ്ങൾ കൂർപ്പിച്ചു ഹൈക്കമാൻഡ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കേണ്ടവരുടെ രഹസ്യപ്പട്ടിക എഐസിസിയുടെ കയ്യിലെത്തി. .. | Congress | Kerala Assembly Elections | UDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേരളത്തിൽ എന്തു വില കൊടുത്തും ഭരണം തിരിച്ചുപിടിക്കാൻ ആയുധങ്ങൾ കൂർപ്പിച്ചു ഹൈക്കമാൻഡ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കേണ്ടവരുടെ രഹസ്യപ്പട്ടിക എഐസിസിയുടെ കയ്യിലെത്തി. .. | Congress | Kerala Assembly Elections | UDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേരളത്തിൽ എന്തു വില കൊടുത്തും ഭരണം തിരിച്ചുപിടിക്കാൻ ആയുധങ്ങൾ കൂർപ്പിച്ചു ഹൈക്കമാൻഡ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കേണ്ടവരുടെ രഹസ്യപ്പട്ടിക എഐസിസിയുടെ കയ്യിലെത്തി. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താൻ എഐസിസി നേരിട്ടായിരുന്നു രഹസ്യ സർവേ. 100 സ്‌ഥാനാര്‍ഥികളുടെ സാധ്യതാപ്പട്ടിക തയാറായെന്നാണു വിവരം. ഇതിൽ സൂക്ഷ്മ പരിശോധന തുടങ്ങി. മത്സരത്തിനു കച്ചകെട്ടിയ നേതാക്കൾ അകത്തോ പുറത്തോ എന്നറിയാതെ അങ്കലാപ്പിലാണ്.

കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ 3 ഏജന്‍സികളെയാണു സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്. സംഘടനാ തലത്തിലും അല്ലാതെയുമായി സർവേ പൂർത്തിയാക്കി റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽതന്നെ ഏജൻസികൾ ഹൈക്കമാൻഡിനു കൈമാറിയെന്നാണു സൂചന. കേരളത്തിലെ മുതിർന്ന ചില നേതാക്കളോടു മാത്രമാണു സർവേയിലെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുള്ളത്. അധികാരത്തിലേറാൻ കോൺഗ്രസ് ഒറ്റയ്ക്ക് 50 സീറ്റെങ്കിലും നേടണമെന്ന വിലയിരുത്തലിൽ, അതു മുന്നിൽക്കണ്ടാണു സാധ്യതാപട്ടിക തയാറാക്കിയത്.

ADVERTISEMENT

90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ടു മത്സരിക്കുമെന്ന നിഗമനത്തിലാണ് 100 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാഥികളെ ഏജൻസികൾ കണ്ട‌െത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാർട്ടിയോട് അനുഭാവമുള്ളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നൽകിയ സാധ്യതാ സ്ഥാനാർഥികളുടെ ജനകീയതയും സ്വാധീനവും സർവേയിൽ പരിശോധിക്കപ്പെട്ടു.

ഗ്രൂപ്പ്, വ്യക്തി താൽപര്യങ്ങള്‍ ഇക്കുറി ഇടം പിടിക്കില്ലെന്നു ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിൽ പല നേതാക്കളും സർവേ റിപ്പോർട്ടിനെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. സർവേ റിപ്പോർട്ട് മാത്രമായിരിക്കില്ല സ്ഥാനാർഥി നിർണയത്തിൽ മുഖ്യ മാനദണ്ഡമെന്നു സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നു. 20 സീറ്റിനു മുകളിൽ നേടാൻ മുസ്‍ലിം ലീഗിനു സാധിക്കുമെന്നാണു ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ് (ജോസഫ്/ജേക്കബ്), ആർഎസ്പി, സിഎംപി അടക്കമുള്ള ഘടകകക്ഷികൾ നേടുന്ന സീറ്റുകൾ കൂടി ചേർക്കുമ്പോൾ യുഡിഎഫിന് ഭരണം ഉറപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. 71 സീറ്റ് ആണു കേവല ഭൂരിപക്ഷം.

ADVERTISEMENT

യുവരക്തങ്ങളെയും വനിതകളെയും ഇറക്കി പരമാവധി വോട്ടുകൾ നേടുകയെന്നതാണു തന്ത്രം. സർക്കാരിനെതിരായ സമരങ്ങളും ആരോപണങ്ങളും പരമാവധി കൊഴുപ്പിച്ചു ഭരണവിരുദ്ധ തരംഗത്തിനും ലക്ഷ്യമിടുന്നു. കോൺഗ്രസ് നിർബന്ധമായും ജയിക്കേണ്ട 50 മണ്ഡലങ്ങൾ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാൽ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിർ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുൾപ്പെടുത്തും. 2016 ൽ പാർട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങളുമാണ് എ വിഭാഗത്തിൽ വരിക.

കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്കു തോറ്റ മണ്ഡലങ്ങളും ഇതോടൊപ്പം ചേർക്കും. ഡിസിസികൾ, പാർലമെന്റംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവ മുന്നോട്ടു വയ്ക്കുന്ന പേരുകളും, 3 സർവേ റിപ്പോർട്ടുകളിലെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാവും ഹൈക്കമാൻഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംസ്ഥാന ജാഥ അവസാനിക്കുന്നതോടെ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കും. ഈ മാസം അവസാനത്തോടെ പട്ടികയ്ക്കു രൂപം നൽകുമെന്നു നേതാക്കൾ വ്യക്തമാക്കി.

ADVERTISEMENT

English Summary: Private agencies handover secret survey report for suitable candidates in Kerala assembly elections