ഡാലസ് ∙ യുഎസ് സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ കടുത്ത മഞ്ഞുവീഴ്ച. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ മൂന്നിനു മൈനസ് 6 ഡിഗ്രിയാണു താപനില. ചൊവ്വാഴ്ച രാവിലെ ഡാലസ്-ഫോർട്ട്‍‍വർത്തിൽ റെക്കോഡ് | Dallas | US | Cold | Snow | Climate | NRI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ യുഎസ് സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ കടുത്ത മഞ്ഞുവീഴ്ച. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ മൂന്നിനു മൈനസ് 6 ഡിഗ്രിയാണു താപനില. ചൊവ്വാഴ്ച രാവിലെ ഡാലസ്-ഫോർട്ട്‍‍വർത്തിൽ റെക്കോഡ് തണുപ്പായ മൈനസ് 2 ഡിഗ്രി രേഖപ്പെടുത്തി; ഇത് 72 വർഷത്തിനിടയിൽ വടക്കൻ ടെക്സസിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നെന്ന് അധികൃതർ പറഞ്ഞു.

പലയിടത്തും വൈദ്യുതി ഇല്ലാത്തതിനാൽ ലക്ഷക്കണക്കിനു കുടുംബങ്ങൾ പ്രയാസപ്പെടുകയാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താൽക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും പലർക്കും ആവശ്യത്തിനു വൈദ്യുതി ഇല്ലെന്നാണു പരാതി. കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ആവശ്യം വർധിച്ചതാണു പ്രതിസന്ധിക്കു കാരണമെന്നു പവർ‍ഔട്ട്റേജ്.യുഎസ് പറയുന്നു. 9,00,000 ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചെന്ന് ഓങ്കോർ ഇലക്ട്രിക് ഡെലിവറിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 

ഡാലസിലെ മഞ്ഞുവീഴ്ച. ചിത്രം: സക്കറിയ സോളമൻ
ADVERTISEMENT

മഞ്ഞുവീഴ്ച ശക്തിപ്പെട്ടതോടെ ഡാലസ്– ഫോർട്ട്‌വർത്ത് റോഡുകളും പരിസരങ്ങളും തൂവെള്ള പട്ടുവിരിച്ച പോലെയാണ്. ദേവാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. റോഡുകൾ വിജനമാണ്. ഡാലസ്– ഫോർട്ട്‍വർത്ത് വിമാനത്താവളത്തിലെ നൂറുകണക്കിനു വിമാനങ്ങൾ റദ്ദ് ചെയ്തു. ഡാലസിൽ അപൂർവമായ മഞ്ഞുവീഴ്ച കാണാൻ മാതാപിതാക്കളോടൊപ്പം കുട്ടികൾ പുറത്തിറങ്ങുന്നുണ്ട്. റോഡിൽനിന്നും മഞ്ഞു നീങ്ങി പോകുന്നതിനു കൂടുതൽ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡാലസിലെ മഞ്ഞുവീഴ്ച. ചിത്രം: സക്കറിയ സോളമൻ

‘കഴിഞ്ഞ 10 കൊല്ലമായി ഉണ്ടാകാത്തവിധം ഐസും മഞ്ഞും വീഴുകയുണ്ടായി. പല വീടുകളിലും പൈപ്പ് പൊട്ടിത്തെറിച്ചു വെള്ളം ഒഴുകുകയാണ്. വീണ്ടും കാലാവസ്‌ഥ മോശമാകുന്നു. ജനജീവിതം പാടെ സ്തംഭിച്ചു. വാഹനാപകടങ്ങളും സംഭവിക്കുന്നുണ്ട്. സ്കൂൾ, കമ്പനി, ഷോപ്പിങ് മാൾ, വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്.. എല്ലാം നിശ്ചലമാണ്. മലയാളികളിൽ പലരും വീടു മാറി താമസിക്കുകയാണ്’– ഡാലസിൽ താമസിക്കുന്ന മലയാളി സക്കറിയ സോളമൻ മനോരമ ഓൺലൈനോടു പറഞ്ഞു.

ADVERTISEMENT

English Summary: Hundreds of thousands remain without power as more snow is headed to Dallas-Fort Worth on heels of record cold