ആലപ്പുഴ ∙ 1996ൽ മാരാരിക്കുളത്ത് വി.എസ്.അച്യുതാനന്ദൻ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം മറ്റൊന്നാകുമായിരുന്നു; പറയുന്നത്, അന്നു മാരാരിക്കുളത്ത് വിഎസിനെ പരാജയപ്പെടുത്തിയ കോൺഗ്രസ് നേതാവ് പി.ജെ.ഫ്രാൻസിസ് ആണ്. ഒരു സാധാരണ തയ്യൽക്കാരനിൽ നി

ആലപ്പുഴ ∙ 1996ൽ മാരാരിക്കുളത്ത് വി.എസ്.അച്യുതാനന്ദൻ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം മറ്റൊന്നാകുമായിരുന്നു; പറയുന്നത്, അന്നു മാരാരിക്കുളത്ത് വിഎസിനെ പരാജയപ്പെടുത്തിയ കോൺഗ്രസ് നേതാവ് പി.ജെ.ഫ്രാൻസിസ് ആണ്. ഒരു സാധാരണ തയ്യൽക്കാരനിൽ നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ 1996ൽ മാരാരിക്കുളത്ത് വി.എസ്.അച്യുതാനന്ദൻ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം മറ്റൊന്നാകുമായിരുന്നു; പറയുന്നത്, അന്നു മാരാരിക്കുളത്ത് വിഎസിനെ പരാജയപ്പെടുത്തിയ കോൺഗ്രസ് നേതാവ് പി.ജെ.ഫ്രാൻസിസ് ആണ്. ഒരു സാധാരണ തയ്യൽക്കാരനിൽ നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ 1996ൽ മാരാരിക്കുളത്ത് വി.എസ്.അച്യുതാനന്ദൻ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം മറ്റൊന്നാകുമായിരുന്നു; പറയുന്നത്, അന്നു മാരാരിക്കുളത്ത് വിഎസിനെ പരാജയപ്പെടുത്തിയ കോൺഗ്രസ് നേതാവ് പി.ജെ.ഫ്രാൻസിസ് ആണ്. ഒരു സാധാരണ തയ്യൽക്കാരനിൽ നിന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായി വളർന്ന വിഎസിനോട് അന്നും ഇന്നും ആദരം വച്ചുപുലർത്തുന്ന ഫ്രാൻസിസ്, സാധാരണക്കാരന് ഇഷ്ടപ്പെടുന്ന ഇന്നത്തെ വിഎസിനെ രൂപപ്പെടുത്തിയത് അന്നത്തെ പരാജയമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. വിഎസിനെ അട്ടിമറിച്ച് എൽഡിഎഫ് കോട്ടയിൽ പി.ജെ.ഫ്രാൻസിസ് നേടിയ വിജയത്തിന് ഇക്കൊല്ലം കാൽനൂറ്റാണ്ട് പിന്നിടും. കഴിഞ്ഞ 30 വർഷത്തിനിടയിൽ വിഎസ് മത്സരിക്കാത്ത ആദ്യ തിരഞ്ഞെടുപ്പാകും ഇത്തവണത്തേത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ വിഎസ് പരാജയപ്പെട്ടത് പി.ജെ.ഫ്രാൻസിസിനോടു മാത്രം! ഫെബ്രുവരി 19ന് ശതാഭിഷേകത്തിലെത്തുന്ന പി.ജെ.ഫ്രാൻസിസ് ‘മനോരമ ഓൺലൈനിന്’ അനുവദിച്ച അഭിമുഖത്തിൽ നിന്ന്:

∙ രണ്ടു തവണ അരൂരും രണ്ടുതവണ മാരാരിക്കുളത്തും. അരൂരിൽ ഗൗരിയമ്മയോടും മാരാരിക്കുളത്ത് വിഎസിനോടും തോമസ് ഐസക്കിനോടും. കരുത്തരായ സ്ഥാനാർഥികൾക്കെതിരെ സ്ഥാനാർഥിയായി എത്തിയതെങ്ങനെയാണ് ?

ADVERTISEMENT

1987 ലെ തിരഞ്ഞെടുപ്പുകാലം. എനിക്ക് പാർട്ടി നിശ്ചയിച്ചിരുന്നത് ആലപ്പുഴ സീറ്റാണ്. അപ്പോഴാണ്, ഘടകകക്ഷിയായ എൻഡിപി (എൻഎസ്എസിന്റെ രാഷ്ട്രീയ കക്ഷി) ആലപ്പുഴ സീറ്റ് ആവശ്യപ്പെട്ടത്. ഒരു ദിവസം ലീഡർ കെ.കരുണാകരൻ എന്നെ എറണാകുളത്തേക്കു വിളിപ്പിച്ചു. അരൂരിൽ മത്സരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അതു ശിരസ്സാവഹിച്ചു. 1987ലും 1991ലും അരൂരിൽ ഗൗരിയമ്മയുടെ എതിരാളിയായി. 1996ൽ, മാരാരിക്കുളത്തു മത്സരിക്കാൻ നിർദേശിച്ചത് എ.കെ.ആന്റണിയാണ്. തോല്‍വിയിൽ ഒരു ഹാട്രിക് പ്രതീക്ഷിച്ച് മാരാരിക്കുളത്തു സ്ഥാനാർഥിയായി. പക്ഷേ, ഞാൻ പോലും പ്രതീക്ഷിക്കാത്ത വിജയമാണുണ്ടായത്.

∙ മാരാരിക്കുളത്തെ വിജയത്തിന്റെ കാരണങ്ങൾ?

1991 ൽ മാരാരിക്കുളത്തു നിന്നു വിജയിച്ച അച്യുതാനന്ദൻ അവിടെയുള്ള പാർട്ടി പ്രവർത്തകരെയും നാട്ടുകാരെയും അപ്പാടെ എതിരാളികളാക്കിയിരുന്നു. 1991ൽ ഡി.സുഗതൻ വിഎസിനോടു പരാജയപ്പെട്ടത് 10,000ൽ അധികം വോട്ടിന്റെ വ്യത്യാസത്തിലാണ്. ആ ഭൂരിപക്ഷവും കടന്ന് 1968 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഞാൻ വിജയിക്കാൻ വിഎസിന്റെ ധാർഷ്്ട്യവും അഹങ്കാരവും കാരണമായിട്ടുണ്ട്. 2001ൽ തോമസ് ഐസക് വന്നപ്പോൾ മണ്ഡലത്തിന്റെ സ്ഥിതി പഴയ നിലയിലായി. അതാണ് അടുത്ത തവണ വീണ്ടും തോൽക്കാൻ കാരണം. വിഎസിനെതിരെ‌ മത്സരിച്ചപ്പോൾ പേടിയുണ്ടായിരുന്നില്ല. കാരണം, ജയിക്കാൻ വേണ്ടിയല്ലല്ലോ പാർട്ടി എന്നെ അവിടെ മത്സരിപ്പിച്ചത്. ‍ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റിലാണെങ്കിലല്ലേ ഭയമുണ്ടാകുകയുള്ളൂ.

∙ വിഎസുമായി ഇതുവരെ സംസാരിച്ചിട്ടില്ല; അദ്ദേഹം ബഹുമാനിക്കപ്പെടേണ്ടയാൾ

ADVERTISEMENT

വിഎസുമായി ഇതുവരെ സംസാരിച്ചിട്ടില്ല.  മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചു സുരക്ഷിതമായ മണ്ഡലത്തിൽ വന്നു മത്സരിച്ചൊരാൾ തോറ്റു കഴിഞ്ഞാൽ എതിർകക്ഷിയോട് സ്വാഭാവികമായി വിരോധമുണ്ടാകാം. വിഎസിനെ നേര്‍ക്കുനേർ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹം കണ്ടതായിപ്പോലും ഭാവിച്ചിട്ടില്ല. ഒരിക്കൽ ഗെസ്റ്റ് ഹൗസിൽ വച്ചു കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കാത്തതുപോലെ കടന്നുപോയി. അദ്ദേഹത്തിന്റെ വികാരം വ്രണപ്പെടുത്തേണ്ടെന്നു കരുതി ഇടിച്ചുകയറി മിണ്ടാനും ശ്രമിച്ചിട്ടില്ല. വിഎസിനോട് അന്നും ഇന്നും ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ പ്രവൃത്തികൾക്ക് അംഗീകാരം നൽകണം. ഒരു തയ്യൽക്കാരനിൽനിന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായി വളരാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് അംഗീകരിക്കപ്പെടേണ്ടതാണ്.

∙ മാരാരിക്കുളം വിജയം ആരും പ്രതീക്ഷിച്ചില്ല

മാരാരിക്കുളത്തു വിജയിക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവസാന നിമിഷം ഒരു സാധ്യത കണ്ടിരുന്നു. ഞാന്‍ മാരാരിക്കുളത്തു ജനിച്ചു വളർന്ന ആളാണ്. ഞങ്ങളുടെ പാർട്ടിക്കാർക്കു പോലും ഞാൻ തോൽക്കുമെന്ന വിശ്വാസമായിരുന്നു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ എനിക്കായിരുന്നു പല ബൂത്തുകളിലും ഭൂരിപക്ഷം. അതോടെ വിഎസ് സ്ഥലത്തു നിന്നു പോയി...!

∙ അന്നു വിഎസ് വിജയിച്ചിരുന്നെങ്കിൽ ?

ADVERTISEMENT

അന്നു വിഎസ് ജയിച്ചിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയം ഇന്നു മറ്റൊന്നാകുമായിരുന്നു. അത്രത്തോളം ധാർഷ്ട്യമായിരുന്നു അന്നു വിഎസിന്. ആ പരാജയത്തോടെ വിഎസ് ജനകീയനായി മാറി.

∙ താങ്കൾക്ക് പാർട്ടി പിന്നീട് അർഹമായ പരിഗണന നൽകിയില്ല?

മാരാരിക്കുളത്ത് പാർട്ടിപോലും പ്രതീക്ഷിക്കാത്ത വിജയം നൽകിയിട്ടും കോൺഗ്രസിലെ ഒരു നേതാവും അതിനെ അഭിനന്ദിച്ചിട്ടില്ല. 1996ലെ വിജയത്തിനു പിന്നാലെ 2001ൽ പരാജയപ്പെട്ടു. പക്ഷേ, പിന്നീട് അർഹിക്കുന്ന പരിഗണന പാർട്ടിയിൽ നിന്നുണ്ടായില്ല. നല്ല സ്ഥാനങ്ങൾ നൽകാൻ പാർട്ടി തയാറായില്ല. സ്ഥാനമാനങ്ങളോട് എനിക്കും ആഗ്രഹമുണ്ടായിരുന്നില്ല..’

English Summary: 25 Year of Historical Loss for VS Achuthanandan in Mararikkulam Constituency; Interview with PJ Francis