കൊച്ചി∙ ഐഎഫ്എഫ്കെയില്‍ ആരുടെയും അസാന്നിധ്യം പ്രശ്നമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ക്ഷമാപണം നടത്തിയിട്ടും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയമായി കാണേണ്ടിവരുമെന്ന് മന്ത്രി എ.കെ.ബാലനും.. IFFK, Kamal, IFFK Kochi, Salim Kumar, Shaji N Karun, AK Balan, Chalachithra Academy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഐഎഫ്എഫ്കെയില്‍ ആരുടെയും അസാന്നിധ്യം പ്രശ്നമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ക്ഷമാപണം നടത്തിയിട്ടും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയമായി കാണേണ്ടിവരുമെന്ന് മന്ത്രി എ.കെ.ബാലനും പറഞ്ഞു. െഎഎഫ്എഫ്കെയില്‍ നടന്‍ സലിം കുമാര്‍ ഉയര്‍ത്തിയ വിവാദത്തിന് മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെയും അക്കാദമി ചെയര്‍മാന്റെയും മറുപടി.

കൊച്ചി സരിത തിയറ്ററിലെ ഉദ്ഘാടന വേദിയിൽ െഎഎഫ്എഫ്കെയുടെ ചരിത്രം എണ്ണിപ്പറയുകയായിരുന്നു കമല്‍. ഇരുപത്തിയഞ്ചാം വര്‍ഷം കൊച്ചിയിലെ വേദിയില്‍ താന്‍ കേള്‍ക്കേണ്ടിവന്ന പഴിക്ക് നടന്‍ സലിം കുമാറിന് കമല്‍ വീണ്ടും മറുപടി നല്‍കി. വിവാദങ്ങളും അപവാദങ്ങളും മേളയെ തളര്‍ത്തില്ല. ആരുടെയും അസാന്നിധ്യം പ്രശ്നവുമല്ല. മേളയിലെ പ്രതിപക്ഷ ജനപ്രതിനിധികള്‍ ഇല്ലാത്തതിന് പിന്നിലും ചില ഇടപെലുകള്‍ ഉണ്ടായതായി സംശയിക്കുന്നുവെന്നും കമല്‍ പറഞ്ഞു.

ADVERTISEMENT

ക്ഷമാപണം നടത്തിയിട്ടും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയമായി കാണേണ്ടിവരുമെന്ന് ഉദ്ഘാടനകനായി ഒാണ്‍ലൈനിലെത്തിയ മന്ത്രി എ.കെ.ബാലനും തുറന്നടിച്ചു. സലിം കുമാറിനെ അവഗണിച്ചിട്ടില്ല. രാഷ്ട്രീയം നോക്കിയാണെങ്കില്‍ പറവൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിയേറ്റര്‍ ഉദ്ഘാടന വേദിയില്‍ അടക്കം സലിം കുമാറിനെ താന്‍ വിളിക്കുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മുഖ്യമന്ത്രി കൈകൊണ്ട് നല്‍കാത്തത്തിനെ വിമര്‍ശിച്ചവരും യാഥാര്‍ഥ്യം മനസിലാക്കണം. അറുപത് പേര്‍ക്ക് അവാര്‍ഡ് നല്‍കേണ്ട മുഖ്യമന്ത്രി ഓരോ പ്രാവശ്യവും കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടത് ഒഴിവാക്കാനായിരുന്നു അന്നത്തെ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്രമേളയുടെ ഇരുപത്തിയഞ്ചാം പതിപ്പിന്റെ ഭാഗമായി കെ.ജി.ജോര്‍ജ് തെളിച്ച ദീപം മലയാള സിനിമയിലെ യുവ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തകരുമടക്കമുള്ള ഇരുപത്തിനാലുപേര്‍ ഏറ്റുവാങ്ങി. രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്രപ്രവര്‍ത്തകരടക്കം ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT

English Summary: Chalachithra Academy Chairman Kamal's reply to Salim Kumar