ന്യൂയോർക്ക് ∙ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ലോകം. ഇന്നു രാത്രി രണ്ടരയോടെ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ് നാസയുടെ വമ്പൻ ദൗത്യം പെഴ്സിവീയറൻസ്. റോവറും ചൊവ്വയുടെ ആകാശത്ത് ആദ്യമായി പറത്താൻ... NASA’s Perseverance rover ready for a difficult landing on Mars’ Jezero crater

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ലോകം. ഇന്നു രാത്രി രണ്ടരയോടെ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ് നാസയുടെ വമ്പൻ ദൗത്യം പെഴ്സിവീയറൻസ്. റോവറും ചൊവ്വയുടെ ആകാശത്ത് ആദ്യമായി പറത്താൻ ഉദ്ദേശിച്ചുള്ള ഹെലികോപ്റ്ററും അടങ്ങിയ പെഴ്സിവീയറൻസ് ഇക്കാരണങ്ങളാൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ വ‍ർഷം ജൂലൈ 30നു അറ്റ്ലസ് 5 റോക്കറ്റിലാണ് പെഴ്സിവീയറൻസ് ഭൂമിയിൽ നിന്നു യാത്ര തിരിച്ചത്. തുടർന്ന് 6 മാസങ്ങൾക്കു ശേഷം ചൊവ്വയ്ക്കരികിലെത്തി.

∙ ജെസീറോയിലെ ജീവൻ

ADVERTISEMENT

ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജെസീറോ ക്രേറ്ററിലാണ് പെഴ്സിവീയറൻസ് പറന്നിറങ്ങുന്നത്. ഗ്രഹത്തിൽ ചരിത്രാതീത കാലത്ത് ജീവൻ നിലനിന്നിരുന്നോ എന്നാണ് ദൗത്യം പ്രധാനമായി അന്വേഷിക്കുക. 350 കോടി വർഷം മുൻപ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയിൽ ഉണ്ടായിരുന്നതിനാൽ ഇവിടെ ജീവന്റെ തെളിവുകളുണ്ടാകാൻ സാധ്യതയേറെയാണ്. പരീക്ഷണങ്ങൾ നടത്താൻ 7 ഉപകരണങ്ങൾ പെഴ്സിവീയറൻസിലുണ്ട്. 23 ക്യാമറകൾ, 2 മൈക്രോഫോണുകൾ എന്നിവ വേറെ.

∙ ഭീകരതയുടെ 7 മിനിറ്റുകൾ

ADVERTISEMENT

ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു മുതൽ ഉപരിതലം തൊടുന്നതു വരെയുള്ള ഘട്ടം കഠിനവും നിർണായകവുമാണ്. സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് വില്ലൻ. മണിക്കൂറിൽ 19,800 കിലോമീറ്റർ വേഗത്തിൽ ഉപരിതലത്തിലേക്ക് ഊളിയിടുന്ന പെഴ്സിവീയറൻസ് പാരഷൂട്ടുകളുടെയും മറ്റു സംവിധാനങ്ങളുടെയും സഹായത്തോടെ വേഗം നിയന്ത്രിച്ച ശേഷമാവും തറ തൊടുന്നത്. പെഴ്സിവീയറൻസിലെ ക്യാമറകളും മൈക്രോഫോണുകളും ഈ ഘട്ടത്തിലെ ദൃശ്യങ്ങളും ശബ്ദവും പിടിച്ചെടുക്കും. ഇവ നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവായി കാണാം.

∙ ഇൻജെന്യൂയിറ്റി

ADVERTISEMENT

ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കാൻ ഇൻജെന്യൂയിറ്റി കോപ്റ്റർ ശ്രമിക്കും. അനുകൂലമായ സമയത്ത് ദൗത്യം ഇതിനെ പുറത്തിറക്കും. ചൊവ്വയിലെ ആകാശത്തു പറക്കുന്ന ആദ്യ മനുഷ്യനിർമിത വസ്തുവാകും ഇത്.

∙ ചൊവ്വയിലെ റോവറുകൾ

1997 ൽ ചൊവ്വയിലെത്തിയ സോജണറാണ് ഗ്രഹത്തിലെ ആദ്യ റോവർ. പിന്നീട് സ്പിരിറ്റ്, ഓപർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നിവയുമെത്തി.

∙ പിന്നിൽ ഇന്ത്യൻ കരുത്ത്

‘ആറ്റിറ്റ്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’ എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യ സ്ഥലത്ത് ഇറക്കുന്നതിൽ നിർണായകമാകുക. ഇതു വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം കൊടുത്ത ഡോ. സ്വാതി മോഹൻ ഇന്ത്യൻ വംശജയാണ്. കർണാടകയിൽ നിന്നുള്ള സ്വാതി 1 വയസ്സുള്ളപ്പോഴാണ് യുഎസിലെത്തിയത്. നിലവിൽ പെഴ്സിവീയറൻസ് പദ്ധതിയുടെ ഗൈഡൻസ്, കൺട്രോൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ്.

English Summary: NASA’s Perseverance rover ready for a difficult landing on Mars’ Jezero crater