ഒരു കോടിയിലധികം പേർക്ക് വാക്സീൻ കുത്തിവയ്പ് നടത്തി ഇന്ത്യ. ഏറ്റവും വേഗത്തിൽ കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണ്. യുഎസ് ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും....Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഒരു കോടിയിലധികം പേർക്ക് വാക്സീൻ കുത്തിവയ്പ് നടത്തി ഇന്ത്യ. ഏറ്റവും വേഗത്തിൽ കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണ്. യുഎസ് ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകുന്നത്. 

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകിയത്. ദശലക്ഷം ആളുകൾക്ക് ഇതുവരെ വാക്സീൻ നൽകി. മഹാരാഷ്ട്രയിൽ 8.22 ലക്ഷവും ഗുജറാത്തിൽ 8.11 ലക്ഷവും രാജസ്ഥാനിൽ  7.49 ലക്ഷവും മധ്യപ്രദേശിൽ 6.2 ലക്ഷവും പേർക്ക് വാക്സീൻ നൽകി. യുഎസിൽ ഇതുവരെ 58 ദശലക്ഷം പേർക്ക് വാക്സീൻ നൽകി. ചൈനയിൽ 41 ദശലക്ഷവും യുകെയിൽ 17 ദശലക്ഷവും പേർക്ക് വാക്സീൻ നൽകി. ഏറ്റവും കൂടുതൽ വാക്സീൻ നൽകിയ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 1.04 കോടി ആളുകൾക്ക് 34 ദിവസംകൊണ്ടാണ് വാക്സീൻ നൽകിയത്. 31 ദിവസം കൊണ്ടാണ് യുഎസ് ഇത്രയും ആളുകൾക്ക് വാക്സീൻ നൽകിയത്.

ADVERTISEMENT

63 ലക്ഷം ആരോഗ്യപ്രവർത്തകർ വാക്സീൻ സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 34 ലക്ഷം പേരും വാക്സീൻ സ്വീകരിച്ചു. 7.6 ലക്ഷം ആരോഗ്യ പ്രവർത്തകർ രണ്ടാമത്തെ ഡോസ് വാക്സീനും എടുത്തു. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകിയത്. 6,58,674 പേർ ഇന്നലെ വാക്സീൻ സ്വീകരിച്ചു. എട്ട് സംസ്ഥാനങ്ങളിലായാണ് 57% വാക്സീൻ വിതരണം ചെയ്തത്. 

Content Highlights: Covid vaccination in India