കണ്ണൂർ∙ ശോഭാ സുരേന്ദ്രനു പിന്നാലെ, തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ സി.കെ.പത്മനാഭൻ. ശോഭയ്ക്കുള്ളതു പാർട്ടിയോടുള്ള പരിഭവമാണെങ്കിൽ... CK Padmanabhan, Kerala Assembly Elections 2021, BJP, K Surendran, Shobha Surendran, Bharatiya Janata Party

കണ്ണൂർ∙ ശോഭാ സുരേന്ദ്രനു പിന്നാലെ, തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ സി.കെ.പത്മനാഭൻ. ശോഭയ്ക്കുള്ളതു പാർട്ടിയോടുള്ള പരിഭവമാണെങ്കിൽ... CK Padmanabhan, Kerala Assembly Elections 2021, BJP, K Surendran, Shobha Surendran, Bharatiya Janata Party

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ശോഭാ സുരേന്ദ്രനു പിന്നാലെ, തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ സി.കെ.പത്മനാഭൻ. ശോഭയ്ക്കുള്ളതു പാർട്ടിയോടുള്ള പരിഭവമാണെങ്കിൽ... CK Padmanabhan, Kerala Assembly Elections 2021, BJP, K Surendran, Shobha Surendran, Bharatiya Janata Party

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ശോഭാ സുരേന്ദ്രനു പിന്നാലെ, തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ സി.കെ.പത്മനാഭൻ. ശോഭയ്ക്കുള്ളതു പാർട്ടിയോടുള്ള പരിഭവമാണെങ്കിൽ, മത്സരിക്കാൻ പുതിയ ആളുകൾ വരട്ടെയെന്ന നിലപാടാണു സികെപിയുടെ പിൻമാറ്റത്തിനു പിന്നിൽ. പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അദ്ദേഹം അറിയിച്ചു. എല്ലാവർക്കും സ്വീകാര്യനായ ഒ.രാജഗോപാലിനെ തിരഞ്ഞെടുപ്പു രംഗത്തുനിന്നു മാറ്റിനിർത്തരുതെന്ന അഭ്യർഥനയും സി.കെ.പത്മനാഭൻ മുന്നോട്ടുവയ്ക്കുന്നു. വ്യക്തികൾ സ്ഥാനത്തിനു വേണ്ടി നേതൃത്വത്തിനെതിരെ നടത്തുന്ന വിമർശനം പാർട്ടിക്കു ഗുണകരമല്ലെന്നു ശോഭാ സുരേന്ദ്രനെ പേരെടുത്തു പറയാതെ സികെപി കുറ്റപ്പെടുത്തുന്നു.

ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി ഒൻപതു തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു വേണ്ടി മത്സരിച്ചിട്ടുണ്ട് സി.കെ.പത്മനാഭൻ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2019) കണ്ണൂരിലാണ് ഏറ്റവുമൊടുവിൽ മത്സരിച്ചത്. സംസ്ഥാന പ്രസിഡന്റായിരിക്കേ 2001ൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2016ൽ കുന്നമംഗലത്തു മത്സരിച്ചപ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വീണ്ടും കുന്നമംഗലത്തു മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർ ഉന്നയിക്കുന്നതിനിടെയാണ് ഇത്തവണ മത്സരിക്കാനില്ലെന്ന പ്രഖ്യാപനം.

ADVERTISEMENT

മനോരമ ഓൺലൈനിനോടു നിലപാടുകൾ തുറന്നു പറഞ്ഞ് സി.കെ.പത്മനാഭൻ...

∙ തീരുമാനം വ്യക്തിപരം

ഇത്രയേറെ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി ഞാൻ മത്സരിച്ചിട്ടുണ്ട്. എപ്പോഴും മത്സരിച്ചുകൊണ്ടിരിക്കണം എന്നില്ലല്ലോ. ഇനി യുവാക്കൾ വരട്ടെ. പുതിയതായി പാർട്ടിയിലെത്തിയവരൊക്കെ മത്സരിക്കട്ടെ. ഇക്കാര്യം പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തീരുമാനം വ്യക്തിപരമാണ്. ഇപ്പോഴത്തെ നിലപാട് ഇതാണ്.

∙ രാജഗോപാൽ സ്വീകാര്യൻ

സി.കെ.പത്മനാഭൻ (ഫയല്‍ ചിത്രം)
ADVERTISEMENT

കേരളത്തിൽ ആദ്യമായി ബിജെപിക്കു വേണ്ടി അക്കൗണ്ട് തുറന്നത് ഒ.രാജഗോപാലാണ്. അദ്ദേഹം ഈ തിരഞ്ഞെടുപ്പു രംഗത്തും പാർട്ടിക്ക് അനിവാര്യനാണ്. മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഈ പ്രായത്തിലും ചുറുചുറുക്കോടെ പ്രവർത്തിക്കുന്നയാളാണ്. അദ്ദേഹത്തിനുള്ള സ്വീകാര്യത എല്ലാ തലങ്ങളിലുമുള്ളതാണ്. അതു പ്രയോജനപ്പെടുത്തണം.

∙ വിമർശിച്ചാലേ പാർട്ടി വളരൂ

എല്ലാക്കാലത്തും ഞാൻ പാർട്ടിയിൽ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്ന വിമർശനവും അടുത്തിടെ ഉന്നയിച്ചിരുന്നു. വിമർശിക്കുക തന്നെ വേണം. അപ്പോഴാണു പാർട്ടിക്കു നന്മ വരിക, പാർട്ടി വളരുക. വിമർശനമില്ലെങ്കിൽ ഏകാധിപത്യത്തിലേക്കു നീങ്ങും. വിമർശിച്ചതിന്റെ പേരിൽ എന്നോട് ആർക്കും വിദ്വേഷമുണ്ടായിട്ടില്ല. എന്നാൽ വ്യക്തികൾ സ്ഥാനങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ നടത്തുന്ന വിമർശനം പോസിറ്റീവായി കാണാൻ കഴിയില്ല. അതു പാർട്ടിക്കു ഗുണകരമല്ല. അടുത്തിടെയുണ്ടായ വിവാദം (ശോഭാ സുരേന്ദ്രൻ വിഷയം) അങ്ങനെയൊന്നാണ്. എന്നാൽ മാധ്യമങ്ങൾ ചർച്ച ചെയ്തതല്ലാതെ പാർട്ടിയുടെ ഒരു വേദിയിലും അതൊരു ചർച്ചയേ ആയിട്ടില്ലെന്നതാണു കൗതുകകരം. ഒരുപാടു ചുമതലകൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്നതിനിടയിൽ മറ്റു വിഷയങ്ങളിലേക്കു പോകാൻ ഇപ്പോൾ പാർട്ടിക്കു സമയമില്ല. കോൺഗ്രസ് പോലെ ഗ്രൂപ്പുകൾ സജീവമല്ല ബിജെപിയിൽ. അഭിപ്രായ വ്യത്യാസങ്ങളല്ല, വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നുവെന്നു മാത്രം. ഒരു ജനാധിപത്യ പാർട്ടിയിൽ അതു സ്വാഭാവികമാണ്.

∙ മുതിർന്നവർക്കും ഇടംവേണം

ADVERTISEMENT

ഭരണമുള്ള പാർട്ടിയിൽ ഏതു നേതാവിനും ചുമതല നൽകാൻ കഴിയും. ഇഷ്ടം പോലെ ഉത്തരവാദിത്തങ്ങളും ഇടങ്ങളുമുണ്ടാകും. കേരളത്തിൽ ബിജെപിയിൽ അങ്ങനെയല്ല. കാലക്രമേണ അതു മാറുമെന്നാണു കരുതുന്നത്.

∙ സുരേന്ദ്രന്റെ നേതൃത്വം മികച്ചത്

കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, സി.കെ.പത്മനാഭൻ (ഫയല്‍ ചിത്രം)

കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി നന്നായി ശക്തിപ്പെട്ടു പോകുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ അതിൽ വലിയൊരു ഘടകമാണ്. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ പിന്തുണ ഇപ്പോൾ ധാരാളമായി ബിജെപിക്കു ലഭിക്കുന്നു. മുൻപൊക്കെ കേരളത്തിൽ ബിജെപിയുമായി പല ആളുകളും ബന്ധപ്പെടുന്നതു രഹസ്യമായിരുന്നു. മതന്യൂനപക്ഷങ്ങൾക്കു രാഷ്ട്രീയ സ്വാധീനമുള്ള കേരളത്തിൽ, ബിജെപിയുമായുള്ള സൗഹൃദത്തിലൂടെ അവരെ പിണക്കാൻ ആരും ആഗ്രഹിച്ചിരുന്നില്ല. ഇപ്പൾ സ്ഥിതി മാറി. ആഭിമുഖ്യമുള്ളവരെല്ലാം തന്നെ ബിജെപി ബന്ധം പരസ്യമാക്കുന്നുവെന്നു മാത്രമല്ല, അതിലുള്ള അഭിമാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. അതു മലയാളികളുടെ മനഃശാസ്ത്രത്തിലുണ്ടായ മാറ്റം കൂടിയാണ്.

∙ മൂല്യാധിഷ്ഠിത രാഷ്ട്രീയം പോയി, ഇപ്പോൾ പവർ പൊളിറ്റിക്സ്

ബിജെപി രൂപമെടുത്ത കാലത്ത് പ്രത്യയശാസ്ത്രം രൂപീകരിക്കുമ്പോൾ പ്രധാനപ്പെട്ട അഞ്ചു കടമകളിൽ ഒന്നായി നിശ്ചയിച്ചതു മൂല്യാധിഷ്ഠിത രാഷ്ട്രീയമായിരുന്നു. ബിജെപിയുടെ ഭാഗമാകുന്നവരെല്ലാം ഈ കടമകൾ നിർവഹിക്കണമായിരുന്നു. എന്നാൽ ഇന്ന് അധികാരാധിഷ്ഠിത രാഷ്ട്രീയ(പവർ പൊളിറ്റിക്സ്)ത്തിലേക്കു മാറി. തുടർച്ചയായി രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ഇന്നു ബിജെപി. പുതിയതായി പാർട്ടിയിലേക്കു വരുന്നവരുടെ ആകർഷണീയത അതു കൂടിയാണ്. പ്രത്യയശാസ്ത്രപരമായി അവർ എത്രമാത്രം ബിജെപിയെ മനസ്സിലാക്കുന്നു എന്നറിയില്ല. ഈ മാറ്റം ഗുണകരമാണോയെന്നു കാലം തെളിയിക്കേണ്ടതാണ്.

∙ യാത്രയിലും പ്രചാരണത്തിലും സജീവമാകും

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും പ്രചാരണ രംഗത്തു ഞാൻ സജീവമായുണ്ടാകും. ‘വിജയയാത്ര’യിൽ ഉടനീളം പങ്കെടുക്കും. മുൻ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിലെ മുക്കിലും മൂലയിലുമുണ്ടാക്കിയ ബന്ധങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പ്രയോജനപ്പെടുത്താൻ ശ്രമിക്കും.

English Summary: Senior BJP Kerala leader CK Padmanabhan says he will not contest Kerala Assembly Elections 2021