കൊൽക്കത്ത∙ പശു പ്രധാന വിഷയമാക്കിയ വ്യാഴാഴ്ച നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ രാജ്യത്തെ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ ‘പശു ശാസ്ത്ര’ പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ 900 സർവകലാശാലകളിലെ വൈസ് ചാന്‍സലർമാരോടു യുജിസി നിര്‍ദേശിച്ചു. കേന്ദ്ര മൃഗസരക്ഷണ... Cow, India, Exam, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ പശു പ്രധാന വിഷയമാക്കിയ വ്യാഴാഴ്ച നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ രാജ്യത്തെ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ ‘പശു ശാസ്ത്ര’ പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ 900 സർവകലാശാലകളിലെ വൈസ് ചാന്‍സലർമാരോടു യുജിസി നിര്‍ദേശിച്ചു. കേന്ദ്ര മൃഗസരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷയുടെ പിന്നിൽ. പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയൽ ഇവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഒരു മണിക്കൂറായിരിക്കും പരീക്ഷ. പരീക്ഷ എഴുതുന്നവര്‍ക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകും. ഇന്ത്യയിലും റഷ്യയിലും ആണവ കേന്ദ്രങ്ങളില്‍ റേഡിയേഷന്‍ തടയാൻ ചാണകം ഉപയോഗിക്കുന്നുവെന്ന് പഠിക്കാനുള്ള ഭാഗത്തിൽ പറയുന്നു. ഭോപ്പാലിൽ വാതക ദുരന്തമുണ്ടായപ്പോൾ ജനങ്ങളിൽ പലരെയും ചാണകത്തിന്റെ ഉപയോഗം രക്ഷിച്ചിട്ടുണ്ടത്രേ. മുതുകത്തെ മുഴയുടെ സഹായത്തോടെ ഇന്ത്യയിലെ പശുക്കൾക്കു സൂര്യന്റെ ഉര്‍ജം കണ്ടെത്താൻ സാധിക്കും. ഇതിന്റെ ഫലമായി ഇന്ത്യയിലെ പശുക്കളുടെ പാല്, ചാണകം, മൂത്രം എന്നിവ കൂടുതൽ ഗുണകരമാകും.

ADVERTISEMENT

ഇതിൽ അശാസ്ത്രീയമായി ഒന്നുമില്ല. പശുക്കളിലെ ഇന്ത്യൻ ബ്രീഡിന്റെ പ്രാധാന്യം ഞങ്ങൾക്ക് ഉയർത്തിക്കാട്ടണം. അതിനാണു പരീക്ഷ നടത്തുന്നത്– രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ പറഞ്ഞു. ഫെബ്രുവരി 12നാണ് കാമധേനു ഗോ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് യുജിസി സർവകലാശാലകൾക്കു നിർദേശം നൽകിയത്. പരീക്ഷ നടത്തുന്നതിലെ ഉദ്ദേശം വ്യക്തമാണെന്ന് എബിവിപി വൈസ് പ്രസിഡന്റ് ആദിത്യ ദാസ് പറഞ്ഞു.

പശുവിനെക്കുറിച്ചുള്ള അറിവ്, വിശുദ്ധി, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയാണു ഞങ്ങള്‍. പ്രഫസർമാർ വിഷയത്തിൽ അമിതമായി പ്രതികരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി നിര്‍ദേശത്തിനെതിരെ ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി. ഗവേഷണത്തിനായി നല്‍കേണ്ട 60 കോടി രൂപ സർവകലാശാലയ്ക്കു കേന്ദ്രസർക്കാർ നൽകുന്നില്ല. പ്രത്യേക ആശയങ്ങൾ വിദ്യാര്‍ഥികളിലേക്കു കുത്തിവയ്ക്കാനാണു അവർ ശ്രമിക്കുന്നത്– പ്രഫസർ പാര്‍ഥ റോയ് പറഞ്ഞു.

ADVERTISEMENT

English Summary: 5 Lakh Likely To Take "Cow Science" Exam