കൊച്ചി ∙ ജനുവരി അവസാന ആഴ്ചയിലെ തിരുത്തലിനുശേഷം വർധിത വീര്യത്തോടെ മുന്നേറിയ ഇന്ത്യൻ വിപണിയിൽ നിഫ്റ്റി 15500 കടന്നു മുന്നേറുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. എന്നാൽ Stock Market Technical Analysis,Stock/Share Trading, Breaking News, Manorama Online, Manorama News.

കൊച്ചി ∙ ജനുവരി അവസാന ആഴ്ചയിലെ തിരുത്തലിനുശേഷം വർധിത വീര്യത്തോടെ മുന്നേറിയ ഇന്ത്യൻ വിപണിയിൽ നിഫ്റ്റി 15500 കടന്നു മുന്നേറുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. എന്നാൽ Stock Market Technical Analysis,Stock/Share Trading, Breaking News, Manorama Online, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജനുവരി അവസാന ആഴ്ചയിലെ തിരുത്തലിനുശേഷം വർധിത വീര്യത്തോടെ മുന്നേറിയ ഇന്ത്യൻ വിപണിയിൽ നിഫ്റ്റി 15500 കടന്നു മുന്നേറുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. എന്നാൽ Stock Market Technical Analysis,Stock/Share Trading, Breaking News, Manorama Online, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ജനുവരി അവസാന ആഴ്ചയിലെ തിരുത്തലിനുശേഷം വർധിത വീര്യത്തോടെ മുന്നേറിയ ഇന്ത്യൻ വിപണിയിൽ നിഫ്റ്റി 15500 കടന്നു മുന്നേറുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. എന്നാൽ പിന്നീടു കണ്ടത് തുടർച്ചയായ വീഴ്ചകളുമായി വെള്ളിയാഴ്ച 14898ലേയ്ക്കു കൂപ്പുകുത്തുന്നതാണ്. ആഭ്യന്തര ഘടകങ്ങളെല്ലാം അനുകൂലമായിരുന്ന കഴിഞ്ഞ വാരം ജാപ്പനീസ്, അമേരിക്കൻ വിപണിയിലെ ലാഭമെടുക്കലാണ് ഇന്ത്യൻ വിപണിക്കു വിനയായത്. 

അമേരിക്കൻ വിപണി അവധിയായിരുന്ന തിങ്കളാഴ്ചത്തെ കൺസോളിഡേഷനുശേഷം ചൊവ്വാഴ്ച ജാപ്പനീസ് വിപണിയും മുന്നേറി. ഇതോടൊപ്പം നേട്ടമുണ്ടാക്കിയ നിഫ്റ്റിയിൽ ലാഭമെടുക്കാനിറങ്ങിയ  നിക്ഷേപകരുടെ വിൽപന സമ്മർദത്തിൽ പിടിച്ചുനിൽക്കാനാകാതെ നേരിയ  നഷ്ടം രേഖപ്പെടുത്തി തുടങ്ങുകയായിരുന്നു. തുടർന്നാണ് നിഫ്റ്റി വെള്ളിയാഴ്‌ച 14981 പോയിന്റിൽ വ്യാപാരം അവസാനിച്ചത്.

ADVERTISEMENT

നേട്ടത്തിൽ അവസാനിച്ച അമേരിക്കൻ വിപണിയുടെ പിന്തുണയിൽ നാളെ നിഫ്റ്റി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കാം. 15000 പോയിന്റിനു മുകളിൽ ആരംഭിക്കുന്ന വിപണിക്ക് 15300 വരെ തടസ്സങ്ങൾ ഉണ്ടായേക്കില്ല. 14800 പോയിന്റിലെ നിഫ്റ്റിയുടെ സപ്പോർട്ട് അതിശക്തമാണെന്നും അനുമാനിക്കുന്നു.

ഓഹരി വിപണിയിലെ കഴിഞ്ഞയാഴ്ചയിലെ കയറ്റിയിറക്കങ്ങളും വരും ദിവസങ്ങളിലെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കണ്‍സൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

സെക്ടറുകൾ 

∙ നിഫ്റ്റി 2% തിരുത്തൽ നേടിയപ്പോഴും പൊതുമേഖലാ ബാങ്കുകളുടെ 10% മുന്നേറിയ പ്രകടനവും എനർജി മേഖലയുടെ 5% കടന്ന മുന്നേറ്റവും മെറ്റൽ, ഇൻഫ്രാ മേഖലകളുടെ പ്രകടനവും ശ്രദ്ധിക്കുക. ഓട്ടോ, ഫാർമ, ഐടി, എഫ്എംസിജി സെക്ടറുകളാണ് മുൻനിര ബാങ്കുകൾക്കും ഫിനാൻസ് ഓഹരികൾക്കുമൊപ്പം കഴിഞ്ഞ ആഴ്ച വിപണിയുടെ തകർച്ചയ്ക്കു ചുക്കാൻ പിടിച്ചത്. 

ADVERTISEMENT

∙ പൊതുമേഖലാ ഓഹരികളും ഇൻഫ്രാ, മെറ്റൽ, എനർജി സെക്ടറുകളും അടുത്ത വാരത്തിലും സംരക്ഷിത നിക്ഷേപത്തിന് പരിഗണിക്കുക. 

അമേരിക്കൻ സ്റ്റിമുലസ് 

∙ അമേരിക്കൻ സൂചികകളെല്ലാം പുത്തൻ റെക്കോർഡിട്ട് വ്യാപാരം ആരംഭിച്ച കഴിഞ്ഞവാരം ഡൗ ജോൺസ്‌ സൂചികയ്ക്കു കഴിഞ്ഞ ആഴ്ച 31472 പോയിന്റിൽ ആരംഭിച്ച് 31494 പോയിന്റിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചെങ്കിലും നാസ്ഡാക് വലിയ നഷ്ടം രേഖപ്പെടുത്തി. ചൊവ്വാഴ്ച  അമേരിക്കൻ ബോണ്ട് യീൽഡ് വർധനവു വിപണിക്കു ക്ഷീണമായപ്പോൾ, ബുധനാഴ്ച വാറൻ ബഫറ്റിന്റെ ആപ്പിൾ വിൽപനയും വ്യാഴാഴ്ച മോശം ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്കു നൽകിയ തിരുത്തൽ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിക്കും ക്ഷീണമായി.

∙ ബോണ്ട് യീൽഡ് ഉയരുന്നത് വിപണിയിൽനിന്നും പണം പിൻവലിക്കപ്പെടുന്നതിന് കാരണമാകുകയും വാറൻ ബഫറ്റ് ആപ്പിൾ ഓഹരി വിറ്റൊഴിവാക്കി വളർച്ചാ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച നടപടി മുൻ നിര ഓഹരികളിൽ, പ്രത്യേകിച്ച് ടെക് ഓഹരികളിൽ വിൽപന സമ്മർദമേറ്റി. ജോബ് ലെസ് ക്ലെയിമിലെ വർധന അമേരിക്കൻ ഇക്കണോമിക് റിക്കവറിയെക്കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നതും അടുത്ത വാരങ്ങളിലും വിപണിക്കു ദോഷകരമാണ്. സ്റ്റിമുലസ് പ്രഖ്യാപനപ്രതീക്ഷ മാത്രമാണ് അമേരിക്കൻ വിപണിയെ താങ്ങി നിർത്തുന്നത്.

ADVERTISEMENT

ഇൻഫ്‌ളേഷൻ ആൻഡ് ബാലൻസ് ഓഫ് ട്രേഡ് 

∙ ഡിസംബറിൽ 1.22%വും മുൻ വർഷത്തിൽ 3.52% ആയിരുന്നു മൊത്ത വില സൂചിക (ഡബ്ല്യുപിഐ) ജനുവരിയിൽ 2.03% വർധനവു രേഖപ്പെടുത്തിയത് അടുത്ത പോളിസി മീറ്റിങ്ങിൽ ബാങ്കിങ് നിരക്കുകൾ കുറയ്ക്കാതിരിക്കാൻ ആർബിഐക്ക് സഹായകമാകും. ഭക്ഷ്യവില കുറയുമ്പോഴും നിർമിത ഉൽപന്നങ്ങളുടെ വില കയറുന്നതാണ് പണപ്പെരുപ്പത്തിൽ വർധനയ്ക്കു  കാരണം. ശക്തമായ വില നിയന്ത്രണങ്ങളും, ആന്റി കാർട്ടൽ നിയമങ്ങളും പ്രതീക്ഷിക്കാം. 

∙ രാജ്യത്തിന്റെ കയറ്റുമതി ജനുവരിയിൽ 6.16% വർധന നേടിയപ്പോൾ ഇറക്കുമതി 2% മാത്രം വർധിച്ചു ട്രേഡ് ഡെഫിസിറ്റ് 14.54 ട്രില്യൻ ഡോളറായി കുറഞ്ഞത് വിപണിക്കനുകൂലമാണ്. രാജ്യം ക്രമാനുഗതമായ വളർച്ച നേടുമെന്ന് വിപണി കരുതുന്നു.

നാലാം പാദം   

∙ മൂന്നാംപാദ ഫലപ്രഖ്യാപനങ്ങൾ അവസാനിക്കുമ്പോൾ ഉൽപാദന-വിൽപന-ലാഭക്കണക്കുകളിൽ ഇന്ത്യൻ കമ്പനികൾ അവരുടെ ലക്ഷ്യങ്ങൾ നേടുകയോ റികടക്കുകയോ ചെയ്തിട്ടുള്ളത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു രവിനെ കുറിക്കുന്നു. വരും പാദങ്ങളിലും ഇന്ത്യൻ കമ്പനികളുടെ മികച്ച പ്രവർത്തന സാധ്യതയെതന്നെയാണ് സൂചിപ്പിക്കുന്നത്.

∙ വിപണിയിലെ തിരുത്തലുകൾ അവസരങ്ങളാണെന്നതും ശ്രദ്ധിക്കുക. പൊതുമേഖല സ്ഥാപനങ്ങൾ, ഇൻഫ്രാ, സിമന്റ്, മെറ്റൽ, മാനുഫാക്ചറിങ്, ടയർ, ഓട്ടോ സെക്ടറുകൾ ശ്രദ്ധിക്കുക. റിയൽറ്റി, ബാങ്കിങ്, ഹൗസിങ്- ഓട്ടോ ഫിനാൻസ് കമ്പനികളും അടുത്ത പാദങ്ങൾ മികച്ചതാക്കും. ഓട്ടോ ഓഹരികളിലെ വൻമുന്നേറ്റങ്ങൾക്കനുസരിച്ച് ഈ പാദത്തിലെ ഫലങ്ങൾ ഉയർന്നേക്കില്ല, എങ്കിലും ഓഹരികൾ മുന്നേറ്റം തുടരും.

പൊതുമേഖല വിൽപന

പൊതുമേഖലാ ഓഹരി വിൽപന മുതലെടുക്കുന്നതിനു നിക്ഷേപകർ മുൻകൂട്ടി തയാറെടുക്കേണ്ടതുണ്ട്. ഫണ്ടുകൾ ഫാർമ, എഫ്എംസിജി, ഐടി സെക്ടറുകളിൽനിന്നും വിൽപന സാധ്യതയുള്ള പൊതുമേഖല ബാങ്കുകളിലേക്കും, മറ്റു പൊതുമേഖല  ഓഹരികളിലേക്കും ‘സ്വിച്ച്’ ചെയ്തു തുടങ്ങിയതു ശ്രദ്ധിക്കുക.

പൊതുമേഖലാ വിൽപന അടുത്ത രണ്ടു വർഷം നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയ ആയതിനാൽ അതിദീർഘകാല ലക്ഷ്യത്തോടെ മാത്രം ‘പൊതുമേഖലാ’ നിക്ഷേപത്തെ സമീപിക്കുക. ചെറു ലാഭങ്ങളല്ല ഇരട്ടി ലാഭങ്ങളാണ് ലക്ഷ്യമിടേണ്ടത്. ബിപിസിഎല്ലിന്റെ ഫിനാൻഷ്യൽ ബിഡ് അടുത്തുതന്നെ ഉണ്ടായേക്കാവുന്നത്, പൊതുമേഖലാ ബാങ്കിങ് ഓഹരികൾക്കു പിന്നാലെ മറ്റു പൊതുമേഖലാ ഓഹരികളിലും തീ പടർത്തിയേക്കാം. 

ഓഹരിയും സെക്ടറുകളും 

∙ രാകേഷ് ജുൻജുൻവാല എൻസിസി, ജൂബിലന്റ് ഫാർമ,  ഇന്ത്യൻ ഹോട്ടൽസ്, ഫോർട്ടിസ് ഹെൽത്, ലുപിൻ മുതലായ ഓഹരികളിലെ നിക്ഷേപം വർധിപ്പിച്ചത് ദീർഘകാല നിക്ഷേപകർ ശ്രദ്ധിക്കുക.

∙ ബെംഗളൂരു ആസ്ഥാനമായ ബിഗ് ബാസ്കറ്റിന്റെ 68% ഓഹരികൾ സ്വന്തമാക്കിയ നടപടിയിലൂടെ റിലയൻസും ആമസോണും ഫ്ളിപ് കാർട്ടും സ്വന്തമാക്കിയിരുന്ന ഓൺലൈൻ റീറ്റെയ്ൽ മേഖലയിൽ ടാറ്റയുടെ ‘ബിഗ്’ എൻട്രി നടന്നത് ഇന്ത്യൻ റീറ്റെയ്ൽ സെക്ടറിന് അനുകൂലമാണ്. ടാറ്റായുടെ ഗെയിം ചെയ്ഞ്ചർ ‘സൂപ്പർ ആപ്പ്’ വരുന്നതും അവർക്കു വിപണിയുദ്ധത്തിൽ മുൻതൂക്കം നൽകും. ടാറ്റ കൺസ്യൂമർ ഓഹരികൾ ശ്രദ്ധിക്കുക.

∙ ഇന്ത്യയുടെ ഇക്കണോമിക് റിക്കവറിക്കു വേണ്ടി വരുന്ന ലോഹ ആവശ്യകത മുന്നിൽക്കണ്ട് നിഫ്റ്റി മെറ്റൽ ഇൻഡക്സ് 2018ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. 1970ലും  2008ലും ഉണ്ടായ സൂപ്പർ സൈക്കിൾ ബൂമിന് ശേഷം ഇക്കൊല്ലം വിപണി ഒരു ലോഹവില മുന്നേറ്റം പ്രതീക്ഷിക്കുന്നു. മെറ്റൽ ഓഹരികൾ ആകർഷകമാണ്.

∙ സ്റ്റീൽ ഓഹരികളുടെ കഴിഞ്ഞ പാദത്തിലെ മികച്ച വിൽപനക്കണക്കുകൾക്കു പിന്നാലെ യൂണിയൻ ബജറ്റ് പ്രഖ്യാപനങ്ങളുടെ പിന്തുണയും സ്റ്റീൽസെക്ടറിന് മുന്നേറ്റം ഉറപ്പിക്കുന്നു. സെയിൽ, ടാറ്റ സ്റ്റീൽ, എൻഎംഡിസി എന്നിവ ശ്രദ്ധിക്കുക. 

∙ 2012നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ലണ്ടനിൽ കോപ്പർ വിപണനം നടക്കുന്നത് ഹിൻഡാൽ കോക്ക് വലിയ മുന്നേറ്റം തന്നെ കൊടുത്തേക്കാം. ജെപി മോർഗൻ അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ഹിൻഡാൽകോ ഓഹരികൾക്ക് 70% മുന്നേറ്റം പ്രവചിച്ചുകഴിഞ്ഞു.

∙ വൈമാനിക ലോഹമായ അലുമിനിയം ഇലക്ട്രിക് വാഹന വിപ്ലവത്തിൽ സ്റ്റീലിനെ പിന്തള്ളി കാറുകളുടെയും മറ്റും ബോഡിയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് അലുമിനിയത്തിന്റെ ഉപഭോഗം വർധിപ്പിക്കും. നാഷനൽ അലുമിനിയം ദീർഘകാല നിക്ഷേത്തിന് പരിഗണിക്കുക.

∙ എൻഎംഡിസി കർണാടകയിലെ ധോനിമലയിലെ ഖനികളിൽ മൈനിങ് ആരംഭിക്കുന്നത് ഓഹരിക്കനുകൂലമാണ്. ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കുക.

∙ വിൽക്കപ്പെടാനുള്ള നാലു പൊതു മേഖലാ ബാങ്കുകളുടെ ലിസ്റ്റ് റോയിട്ടേഴ്‌സ് പുറത്ത്  വിട്ട നടപടിയിന്മേൽ ആർബിഐ പ്രതികരിക്കാതിരുന്നതിനാൽ റോയിട്ടേഴ്‌സ് പ്രഖ്യാപിത ഓഹരികൾക്ക് വൻ വിലമുന്നേറ്റമാണ് ലഭ്യമായത്.

പൊതുമേഖലാ ബാങ്കിങ് ഓഹരികൾ നിർബന്ധമായും പോർട്ട് ഫോളിയോകളിൽ ഉൾപെടുത്തുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, പിഎൻബി, യൂണിയൻ ബാങ്ക്, കാനറാ ബാങ്ക് എന്നിവയും പരിഗണിക്കുക.

∙ സിഎൽഎസ്എയുടെ ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കിങ് ഓഹരികൾ ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ്. ആക്സിസ് ബാങ്കിന് 1000  രൂപയും, എസ്ബിഐക്ക് 560 രൂപയുമാണ് ബാങ്കറുടെ ലക്ഷ്യ വിലകൾ. നിർബന്ധമായും എസ്ബിഐ പോർട്ട്ഫോളിയോകളിൽ ഉറപ്പാക്കാവുന്നതാണ്.  

∙ ടെലികോം നെറ്റ്് വർക്ക് ഉപകരണ നിർമാതാക്കളെയും പിഎൽഐ സ്‌കീമിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് ടെലികോം മാനുഫാക്ചറിങ് ഓഹരികൾക്ക് അനുകൂലമാണ്. 12000 കോടി രൂപയാണ് ഏപ്രിൽ ഒന്നു മുതൽ ടെലികോം നിർമാതാക്കൾക്ക് ഇൻസെന്റീവ് സ്‌കീം പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യുക. ഐടിഐ, ഡിലിങ്ക്, സ്റ്റെർലൈറ്റ് ടെലി, വിന്ധ്യ ടെലി, ഫിനോലക്സ് കേബിൾസ്, എച്ച്എഫ്സിഎൽ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ സർക്കാർ ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടർ എന്നിവയുടെ ആഭ്യന്തര ഉൽപാദന പ്രചോദനത്തിനായി ഔട്ട്പുട്ട് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം പരിഗണിക്കുന്നത് ഡിക്‌സൺ ടെക്നോളജീസിന് വീണ്ടും വലിയ സാധ്യതകൾ നൽകുന്നുണ്ട്.  

∙ റഷ്യയുടെ സ്പുട്നിക് വാക്സീന് അനുമതി ലഭ്യമായേക്കാവുന്നത് ഡോക്ടർ റെഡ്ഡീസിന് അനുകൂലമാണ്.

∙ നമലിഗർ റിഫൈനറിയിലെ ബിപിസിഎല്ലിന്റെ 61.65% ഓഹരിക്കായി ഓയിൽ ഇന്ത്യയും എൻജിനീയേഴ്‌സ് ഇന്ത്യയുമടക്കമുള്ള കമ്പനികളുടെ കൺസോർഷ്യം ബിഡ് സമർപ്പിക്കുന്നത് ഓഹരികൾക്ക് അനുകൂലമാണ്. 

∙ മുത്തൂറ്റ് ഫിനാൻസ് 6000 കോടി രൂപ നോൺ കൺവർട്ടിബിൾ ഡിബഞ്ചർ വഴിയായി സമാഹരിക്കുന്നത് ഓഹരിക്ക് സ്വർണവില വീഴ്ചയിൽനിന്നു തൽക്കാല സംരക്ഷണം നൽകി.

∙ റൈറ്റ് ഇഷ്യൂ വഴി എൽ ആൻഡി ടി ഫിനാൻസ് 3000 കോടി രൂപ സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി അടുത്ത മുന്നേറ്റത്തിൽ സ്വന്തമാക്കുക.

∙ ഐഡിഎഫ്സി ബാങ്ക് 3000 കോടി രൂപ സമാഹരിക്കുന്ന വാർത്ത ഓഹരിക്ക് 10% മുന്നേറ്റം നൽകി കഴിഞ്ഞു. ഓഹരി ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാം. ഐഡിഎഫ്സിയും ആകർഷകമാണ്.

∙ ഓറോബിന്ദോയ്ക്കും സൈഡസിനും അമേരിക്കൻ എഫ്ഡിഎ അപ്പ്രൂവലുകൾ ലഭിച്ചത് ഓഹരികൾക്ക് അനുകൂലമാണ്.

∙ ക്രിസിൽ എസ്കോർട്സിന്റെ ദീർഘകാല റേറ്റിങ് ഉയർത്തിയത് ഓഹരിക്കനുകൂലമാണ്.

∙ എസ്ബിഐ കാർഡ് 1 ലക്ഷം കോടി വിപണിമൂല്യം കൈവരിച്ച ശേഷം വെള്ളിയാഴ്ച്ചത്തെ തിരുത്തലിൽ വീണു. ഓഹരി നാളെ പരിഗണിക്കുക.

∙ സ്വിസ് കമ്പനിയായ ലഫാർജ് ഫോർജിമ്മിന്റെ ഭാഗമായ അംബുജ സിമന്റ് വിൽപന വർധനവിന്റെ പിൻബലത്തിൽ അറ്റാദായത്തിൽ 34% മുന്നേറ്റം നേടിയത് ഓഹരിക്ക് അനുകൂലമാണ്.  ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ രണ്ടാഴ്ചത്തെ കൺസോളിഡേഷനു ശേഷം വിൽപന വളർച്ച സാധ്യതകളുടെയും മികച്ച പാദഫലത്തിന്റെയും പിൻബലത്തിൽ  യുപിഎൽ വീണ്ടും മുന്നേറാനൊരുങ്ങുന്നത് ശ്രദ്ധിക്കുക.

ഓയിൽ റാലിയും സ്വർണ വീഴ്ചയും 

കഴിഞ്ഞ മൂന്നു മാസം കൊണ്ട് 50% മുന്നേറിയ രാജ്യാന്തര എണ്ണ വില ടെക്സസ് കോൾഡ് ബ്ലാസ്റ്റ് കൊടുത്ത താൽക്കാലിക തിരുത്തലിനുശേഷം വീണ്ടും റാലി തുടരുമെന്നു കരുതുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറിലേക്ക് എണ്ണവില കയറുന്നത് ലോകമാസകലമുള്ള എണ്ണക്കിണർ കമ്പനികൾക്കു മികച്ച പാദഫലങ്ങൾ ഉറപ്പു വരുത്തുന്നു.

ദീർഘകാല നിക്ഷേപകർ ഒഎൻജിസി നിർബന്ധമായും പരിഗണിക്കുക. സ്വർണത്തിലെ വീഴ്ചയും ഒരു തുടക്കം മാത്രമാണ്. ഓയിൽ, ബേസ് മെറ്റൽ എന്നിവയ്ക്കൊപ്പം ഓഹരി വിപണിയും ബിറ്റ്‌കോയിനും ഉറച്ച നിക്ഷേപ അവസരമാകുമ്പോൾ സ്വർണത്തിൽ വിൽപന സമ്മർദമേറുന്നത് വലിയ തിരുത്തലിനു കാരണമാകുമെന്ന് കരുതുന്നു.

English Summary: Stock Market Technical Analysis, Stock/Share Trading