കൊച്ചി ∙ സ്വർണക്കള്ളക്കടത്ത് മാത്രം നടത്തുന്നതു ഭീകരപ്രവർത്തനമാണെന്നു പറയാൻ കഴിയില്ലെന്നു ഹൈക്കോടതി നിയമം വ്യാഖ്യാനിച്ചതിന്റെ ബലത്തിൽ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ ഒരു കൂട്ടം പ്രതികൾ യുഎപിഎ | Kerala HC | Diplomatic Baggage Gold Smuggling | UAPA | Manorama News

കൊച്ചി ∙ സ്വർണക്കള്ളക്കടത്ത് മാത്രം നടത്തുന്നതു ഭീകരപ്രവർത്തനമാണെന്നു പറയാൻ കഴിയില്ലെന്നു ഹൈക്കോടതി നിയമം വ്യാഖ്യാനിച്ചതിന്റെ ബലത്തിൽ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ ഒരു കൂട്ടം പ്രതികൾ യുഎപിഎ | Kerala HC | Diplomatic Baggage Gold Smuggling | UAPA | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വർണക്കള്ളക്കടത്ത് മാത്രം നടത്തുന്നതു ഭീകരപ്രവർത്തനമാണെന്നു പറയാൻ കഴിയില്ലെന്നു ഹൈക്കോടതി നിയമം വ്യാഖ്യാനിച്ചതിന്റെ ബലത്തിൽ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ ഒരു കൂട്ടം പ്രതികൾ യുഎപിഎ | Kerala HC | Diplomatic Baggage Gold Smuggling | UAPA | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സ്വർണക്കള്ളക്കടത്ത് മാത്രം നടത്തുന്നതു ഭീകരപ്രവർത്തനമാണെന്നു പറയാൻ കഴിയില്ലെന്നു ഹൈക്കോടതി നിയമം വ്യാഖ്യാനിച്ചതിന്റെ ബലത്തിൽ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ ഒരു കൂട്ടം പ്രതികൾ യുഎപിഎ (ഭീകരപ്രവർത്തന നിരോധന നിയമം) കുറ്റം ചോദ്യം ചെയ്യാനൊരുങ്ങുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയെന്ന ലക്ഷ്യത്തോടെ സ്വർണം കടത്തിയതിനു തെളിവുകളില്ലെങ്കിൽ യുഎപിഎ കുറ്റം ചുമത്താനാവില്ലെന്നാണു ഡിവിഷൻ ബെഞ്ച് പറഞ്ഞത്. 

സ്വർണക്കടത്ത് കേസിൽ യുഎപിഎ വകുപ്പ് ഉൾപ്പെടുത്തിയ കേരളത്തിലെ ആദ്യ കേസാണിത്. മുൻനിര പ്രതികൾക്കു ഫണ്ട് ലഭ്യമാക്കിയ 12 പ്രതികൾക്ക് എൻഐഎ കോടതി ജാമ്യം നൽകിയതു ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. വിധിയുടെ ചുവടുപിടിച്ച് യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷൻ റദ്ദാക്കാനോ കേസിൽനിന്നു വിടുതൽ ചെയ്യാനോ ഹർജി നൽകാനാണു പ്രതികളുടെ നീക്കം. സാധ്യത പരിശോധിച്ച ശേഷം കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ അറിയിച്ചു. 

ADVERTISEMENT

പ്രതികളായ സെയ്തലവി, പി.ടി.അബ്ദു, മുഹമ്മദ് അലി ഇബ്രാഹിം,  മുഹമ്മദ് ഷഫീഖ്,  മുഹമ്മദ് അൻവർ, ഹംസദ് അബ്ദുസലാം, സംജു, ഹംജദ് അലി, സി.വി.ജിഫ്സൽ, അബൂബക്കർ, മുഹമ്മദ് അബ്ദു ഷമീം, അബ്ദുൾ ഹമീദ് എന്നിവർക്കാണു ജാമ്യം കിട്ടിയത്. വൻ സ്വത്തുള്ള ബിസിനസുകാരായ പ്രതികൾ അവിഹിത നേട്ടമുണ്ടാക്കാനായി സ്വർണം കടത്തിയതാണെന്നു കാണുന്നതായി കോടതി പറഞ്ഞു.

അതേസമയം, ഗൂഢാലോചന ഉൾപ്പെടെ ഗൗരവമേറിയ ആരോപണങ്ങൾ നേരിടുന്ന ഏഴാം പ്രതി മുഹമ്മദ് ഷാഫിക്കു ജാമ്യമില്ല. മറ്റു പ്രതികളിലേക്കു കള്ളക്കടത്തു സ്വർണം എത്തിയത് ഇയാളിലൂടെയാണെന്നും ജാമ്യം നിഷേധിച്ച വിചാരണക്കോടതി നടപടിയിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.  

സ്വർണക്കടത്ത് കേസ് പ്രതികളായ പി.എസ്.സരിത്, സരിത നായർ
ADVERTISEMENT

∙ സ്വർണക്കടത്തും തീവ്രവാദവും: നിയമവ്യാഖ്യാനം

സ്വർണക്കടത്ത് മാത്രമായി യുഎപിഎ 15(1)എ 3(എ) വകുപ്പിന്റെ പരിധിയിൽ വരില്ലെന്നാണു ഹൈക്കോടതി വിധി. രാജ്യത്തിന്റെ ധനപരമായ ഭദ്രത തകർക്കാനായി ഉന്നതനിലവാരമുള്ള കള്ളനോട്ട്, നാണയം, ബന്ധപ്പെട്ട മറ്റു വസ്തുക്കൾ എന്നിവ നിർമിക്കുന്നതും കടത്തുന്നതും വിതരണം ചെയ്യുന്നതുമാണു യുഎപിഎ 15(1)എ 3(എ)യുടെ പരിധിയിൽ വരുന്നത്. മറ്റു വസ്തുക്കൾ എന്നാൽ വ്യാജനോട്ടും വ്യാജനാണയവും ഉണ്ടാക്കാനും വിതരണം ചെയ്യാനുമുള്ള ഉപകരണമോ പണിയായുധമോ പേപ്പറോ മറ്റു സാമഗ്രികളോ ആകാമെന്നു കോടതി വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, പേപ്പർ നോട്ടിന്റെയോ നാണയത്തിന്റെയോ ഗണത്തിൽ സ്വർണത്തെ ഉൾപ്പെടുത്താനാവില്ല. സ്വർണം പണമാക്കാൻ എളുപ്പം സാധിക്കുമെങ്കിലും അവിഹിത നേട്ടത്തിനായി മാത്രം സ്വർണം കടത്തിയാൽ തീവ്രവാദ പ്രവർത്തനമാവില്ല. അവിഹിത മാർഗത്തിൽ പണമുണ്ടാക്കാൻ വിലയേറിയ ലോഹങ്ങളും അമൂല്യ കല്ലുകളും ഒക്കെ കടത്താൻ സാധ്യമാണ്; സ്വർണം മാത്രം വ്യാജനോട്ടിന്റെയും നാണയത്തിന്റെയും ഗണത്തിൽ വരുമെന്നു പറയുന്നതു യുക്തിയല്ല. മാത്രമല്ല, സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെങ്കിൽ നിയമ നിർമാതാക്കൾക്ക് അതു സാധ്യമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.  

∙ വാദങ്ങൾ; കോടതി പറഞ്ഞത്:

കുറ്റകൃത്യത്തെ വെറുമൊരു സ്വർണക്കടത്തായി മാത്രം എൻഐഎ കോടതി കണ്ടതു ശരിയല്ലെന്ന് എൻഐഎ വാദിച്ചു. പിടിച്ചെടുത്ത 99 ഉപകരണങ്ങളിൽ 22 എണ്ണത്തിൽനിന്നുള്ള വിവരങ്ങൾ മാത്രമാണു ഡീ കോഡ് ചെയ്തതെന്നും അറിയിച്ചു. പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഉൾപ്പെട്ടതായി സ്ഥാപിക്കാവുന്ന തെളിവുകൾ കിട്ടിയാൽ വിചാരണക്കോടതിയിൽ ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നു കോടതി വ്യക്തമാക്കി.

ജാമ്യഹർജി പരിഗണിക്കുന്ന വേളയിൽ ഹാജരാക്കിയ വസ്തുതകളിൽ പ്രഥമദൃഷ്ട്യാ ഭീകരപ്രവർത്തന ബന്ധം കാണുന്നില്ലെന്നു കീഴ്ക്കോടതി പറഞ്ഞതിൽ തെറ്റില്ല. 6 വാല്യങ്ങളായി 2500 പേജുകളുള്ള കേസ് ഡയറി കീഴ്ക്കോടതി പരിശോധിച്ചിരുന്നു. മുൻനിര പ്രതികൾക്കു ഫണ്ട് ലഭ്യമാക്കിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ഉദ്ദേശിച്ചതായി സൂചനയില്ലെന്നാണു കണ്ടത്– കോടതി വ്യക്തമാക്കി. 

English Summary: Kerala HC says Gold smuggling alone does not amount to ‘terrorist act’ and its impact