വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് | Sugathakumari | Silent Valley Protest | Indira Gandhi | VKN | Manorama News

വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് | Sugathakumari | Silent Valley Protest | Indira Gandhi | VKN | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് | Sugathakumari | Silent Valley Protest | Indira Gandhi | VKN | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് സുഗതകുമാരിയും സംഘവും തയാറാക്കിയ നിവേദനത്തിന്റെ പകർപ്പായിരുന്നു വികെഎൻ തമാശയ്ക്ക് ചുരുട്ടിയത്! ആദ്യം കത്ത് ചുരുട്ടിയതും പിന്നീട് തേച്ചു നിവർത്തിയതുമായ രഹസ്യം അതു കിട്ടിയവർക്കു മനസ്സിലായി! വികെഎൻ സൈലന്റ‍്്‍വാലിക്കാര്യത്തിൽ ഗൗരവത്തിൽതന്നെ ആയിരുന്നു. ആദ്യത്തേത് ഒരു ചെറിയ തമാശ മാത്രം.

വികെഎൻ മാത്രമല്ല, മലയാളത്തിലെ  അന്നത്തെ പ്രമുഖ എഴുത്തുകാരെല്ലാം സുഗതകുമാരിയും സംഘവും തയാറാക്കിയ നിവേദനം ഇന്ദിര ഗാന്ധിക്ക് അയയ്ക്കാനായി ഒപ്പിട്ടു കൊടുത്തു. കേരളം മുഴുവൻ കവിത ചൊല്ലിയും സാംസ്കാരിക ജാഥ നടത്തിയും വിഷയം മലയാളി മനസ്സിൽ മുദ്രണം ചെയ്ത ശേഷമാണ് എല്ലാ എഴുത്തുകാരെയും കൊണ്ട്  ഇന്ദിര ഗാന്ധിക്ക് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചത്.

ADVERTISEMENT

നിവേദനം ഒപ്പിട്ടു കിട്ടാൻ മടക്കത്തപാലിന് സ്റ്റാംപൊട്ടിച്ച കവറും ഉൾപ്പെടുത്തിയായിരുന്നു സന്ദേശം പോയത്. പലരുടെയും പ്രതികരണങ്ങൾ രസകരമായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ ഒപ്പിട്ട നിവേദനത്തോടൊപ്പം 200 രൂപയും വച്ചിരുന്നു. എന്നിട്ട്, തോൽക്കാൻ പോകുന്ന യുദ്ധത്തിൽ ഞാനും പങ്കാളിയാകുന്നു എന്ന കുറിപ്പും  ഉൾപ്പെടുത്തി. (ഈ വാചകം പിന്നീട് സുഗതകുമാരിയുടെ പേരിലാണ് പ്രശസ്തമായത്).

വൈക്കം മുഹമ്മദ് ബഷീർ

ഡൽഹിയിൽ കത്ത് കിട്ടിയ ഒ.വി.വിജയനാകട്ടെ ഒപ്പിട്ട നിവേദനത്തോടൊപ്പം മടക്കക്കവർകൂടി തിരിച്ചയച്ചു. സ്റ്റാംപ് ഡൽഹിയിലും കിട്ടും എന്ന കുറിപ്പോടുകൂടി ! സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ പിന്തുണക്കാരെ മരക്കവികൾ എന്നും വികസനവിരുദ്ധരെന്നും ഒരു വിഭാഗം സമൂഹം ആക്ഷേപിക്കുന്നതിനിടയിലായിരുന്നു ഈ സാഹിത്യ വിപ്ലവം. അന്നത്തെ മുഖ്യമന്ത്രി പി.കെ.വാസുദേവൻനായർതന്നെ ‘പരിസ്ഥിതിവാദം കേരളത്തിന് ഒരു ആഡംബരമാണ്’ എന്ന് പ്രസംഗിച്ചിരുന്നു. പിൽക്കാലത്ത് പികെവി അന്തസ്സോടെ അതു തിരുത്തിപ്പറഞ്ഞു. കേരളത്തിന്റെ പൊതുമനസ്സ് അന്ന് അത്രത്തോളം വികസിച്ചിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ‘കുറ്റസമ്മതം’.

ADVERTISEMENT

നിവേദനങ്ങൾ ഡൽഹിയിൽ കൊണ്ടുപോയി കൊടുക്കാൻ ചുമതലയേറ്റത് നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരായിരുന്നു. നിവേദനം ഓരോന്നും എടുത്തു പരിശോധിച്ച് ഓരോ എഴുത്തുകാരുടെയും വ്യക്തിവിവരങ്ങൾ ഇന്ദിര ഗാന്ധി സൂക്ഷ്മമായി വായിച്ചു നോക്കുകയായിരുന്നു എന്ന് കാവാലം തിരിച്ചുവന്നു സംഘത്തെ അറിയിച്ചു. വായിച്ചുതീർന്ന ശേഷം ഇന്ദിര ഏറെനേരം താടിക്കു കൈകൊടുത്ത് ആലോചിച്ചിരുന്നുവത്രേ .

സുഗതകുമാരി, ഇന്ദിര ഗാന്ധി

ഇന്ദിര ഗാന്ധി അപ്പോഴേക്കും സൈലന്റ്‍വാലിയിൽ അണക്കെട്ട് വേണ്ടെന്നും അവിടെ ദേശീയോദ്യാനം വരട്ടെയെന്നും മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. ഇന്ദിരയുടെ അടുത്ത സുഹൃത്തും ലോകോത്തര പക്ഷി നിരീക്ഷകനുമായ ഡോ. സാലിം അലിയും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക്  ഉപദേശം കൊടുത്തിരുന്നു. ഇടയ്ക്ക് കുളു സന്ദർശിച്ച ഇന്ദിര തേരി–ഗഡ്‌വാൾ അണക്കെട്ടിനെതിരെ സമരം നയിച്ചുകൊണ്ടിരുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുമായി ഇക്കാര്യത്തിൽ മനസ്സ് തുറക്കുകയും ചെയ്തു. 

ADVERTISEMENT

പ്രകൃതി സംരക്ഷണ സമിതി എന്ന പേരിൽ ആരംഭിച്ച ചെറിയ പ്രസ്ഥാനം സൈലന്റ്‍വാലി സമരസമിതി ആയി മാറിയശേഷം  ആ പ്രസ്ഥാനവും കേരള ജനതയും നേടിയ ധാർമിക വിജയമായിരുന്നു ദേശീയോദ്യാന പ്രഖ്യാപനം. അങ്ങനെ 1983 ഒക്ടോബർ പതിനെട്ടിന് ഇന്ദിര ഗാന്ധി അണക്കെട്ട് പദ്ധതിക്ക് അനുമതി നിഷേധിച്ചു. പിറ്റേവർഷം ഒക്ടോബർ 31ന് അവർ രക്തസാക്ഷിയായി. തുടർന്ന് 1984  നവംബർ 15ന് രാജീവ് ഗാന്ധിയാണ് സൈലന്റ് വാലിയിൽ ദേശീയോദ്യാനം എന്ന പ്രഖ്യാപനം നടത്തിയത്. അടുത്തവർഷം സെപ്റ്റംബർ ഏഴിന് രാജീവ്തന്നെ ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തു.

കാവാലം നാരായണപ്പണിക്കർ, ഒ.വി.വിജയൻ

‌സൈലന്റ് വാലി വിജയത്തോടെ മരം എന്ന വികാരം  കേരളത്തിന്റെ മനസ്സിൽ പന്തലിച്ചു. സംസ്ഥാന വനം വകുപ്പിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഒരിക്കൽ സുഗതകുമാരിയെ ചെന്നു കണ്ടു. തിരുവനന്തപുരത്തെ പുരാതന ആരാധനാലയ വളപ്പിലെ നൂറോളം വർഷം പഴക്കമുള്ള  മരങ്ങൾ മുറിക്കാൻ പോകുന്ന കാര്യമറിയിച്ച അദ്ദേഹ‌ത്തിന്റെ ആവശ്യം, ഇക്കാര്യത്തിൽ ടീച്ചർ ഇടപെടണമെന്നായിരുന്നു. സർക്കാരിന് തലവച്ചുകൊടുക്കാൻ പറ്റിയ വിഷയമായിരുന്നില്ല ആരാധനാലയത്തിലെ മരങ്ങൾ.

മരങ്ങളുടെ പഴക്കമുൾപ്പെടെ വിശദവിവരങ്ങൾ അദ്ദേഹം എങ്ങനെ അറിഞ്ഞു എന്നു സുഗതകുമാരി ചോദിച്ചു. താൻ മരക്കച്ചവടക്കാരന്റെ വേഷത്തിൽ അവിടെച്ചെന്നു വിവരങ്ങൾ സംഘടിപ്പിച്ചു എന്നായിരുന്നു മറുപടി. സുഗതകുമാരിയും സംഘവും ആരാധനാലയത്തിൽ ചെന്നു. മേധാവി അവരെ ബഹുമാനപൂർവം സ്വീകരിച്ചിരുത്തി. വെട്ടിക്കളയുന്നത് വെറുംപാഴ്മരങ്ങളാണ് എന്നായിരുന്നു വിശദീകരണം. സുഗതകുമാരിയുടെ മറുപടി മറക്കാനാവാത്തതായിരുന്നു: ‘പാഴ്മരം എന്നൊരു ഒരു മരം ഇല്ലല്ലോ’. ആ മരങ്ങൾ ഇപ്പോഴും അവിടെത്തന്നെ നിൽക്കുന്നു!

English Summary: Memoir of Sugathakumari and Silent Valley protest