ബെംഗളൂരു ∙ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നു കർണാടകയിലേക്കു ഹ്രസ്വ സന്ദർശനത്തിനു വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശം COVID-19, Manorama News, corona virus, manorama online, Coronavirus, Coronavirus Latest News, Coronavirus Live News, Coronavirus Update, Coronavirus News, Coronavirus Helpline, Coronavirus Recent News, Coronavirus Recent Update, Coronavirus Update News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നു കർണാടകയിലേക്കു ഹ്രസ്വ സന്ദർശനത്തിനു വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ടോ എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുയർന്ന പ്രധാന ചോദ്യം. ഒരു ദിവസത്തേക്കായി വരുന്നവരും 72 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 7 ദിവസമാണ് ഈ സർട്ടിഫിക്കറ്റിന്റെ കാലാവധി. പഠനത്തിനും ജോലിക്കുമായി സ്ഥിരമായി അതിർത്തി കടന്നുവന്നു, മടങ്ങിപ്പോകുന്നവരും ചരക്കുലോറി ഡ്രൈവർമാരും മറ്റും രണ്ടാഴ്ചയ്ക്കിടെ നിർബന്ധമായും കോവിഡ് പരിശോധന നടത്തിയിരിക്കണം. 

സർക്കുലർ ഇറക്കാൻ ആവശ്യപ്പെടും

ADVERTISEMENT

വിമാന, ട്രെയിൻ, ബസ്, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവയിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ പരിശോധന  കർണാടക കർശനമാക്കി വരികയാണ്. സർട്ടിഫിക്കറ്റിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്ന് അന്തർസംസ്ഥാന യാത്രക്കാരിൽ ബഹുഭൂരിപക്ഷവും പരാതിപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആരോഗ്യ വകുപ്പ് അധികൃതരോട് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കാൻ ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. 

ട്രെയിനിലും ബസിലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ സർട്ടിഫിക്കറ്റ് കണ്ടക്ടർമാരും ടിടിഇമാരും പരിശോധിക്കുന്നുണ്ട്. സ്റ്റേഷനുകളിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുന്നോടിയായി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ഇരു സംസ്ഥാനങ്ങളിലും നിന്നും വിമാനത്തിൽ കയറുന്നതിനു മുന്നോടിയായി സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

ADVERTISEMENT

ചെക്പോസ്റ്റുകളിൽ പരിശോധന

അതേസമയം കോവിഡ് സർട്ടിഫിക്കറ്റ് പരിശോധനയല്ലാതെ, അന്തർസംസ്ഥാന യാത്രക്കാരെ വിലക്കും വിധം മറ്റൊരു നിയന്ത്രണവും ചെക്പോസ്റ്റുകളിൽ ഏർപ്പെടുത്തിയിട്ടില്ലെന്നു കർണാടക വ്യക്തമാക്കിയിട്ടുണ്ട്. കേരള- കർണാടക അതിർത്തിയിലെ ഗുണ്ടൽപേട്ട്, ബാവലി, മാക്കൂട്ടം കുട്ട, അത്തിബെല്ലെ, തലപ്പാടി ചേക്പോസ്റ്റുകളിലും മഹാരാഷ്ട്ര അതിർത്തിയിലെ ബെളഗാവി നിപ്പണി ചെക്പോസ്റ്റിലുമാണ് പരിശോധന നടത്തി വരുന്നത്. അതേസമയം വാഹനങ്ങളുടെ നീണ്ട ക്യൂ ഒഴിവാക്കാനായി തിരക്കേറിയ സമയങ്ങളിൽ പരിശോധന ഒഴിവാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പും പൊലീസും നൽകുന്നുണ്ട്. 

ADVERTISEMENT

English Summary: Is RT-PCR Negative Certificates Mandatory For People From Kerala, Maharashtra to Enter Karnataka?