കോഴിക്കോട്∙ കഠ്വ ഫണ്ട് വിവാദത്തിൽ യൂത്ത് ലീഗും മുസ്‌ലിം ലീഗും മുഖം രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈറിന്റെ രാജിയെന്നും | Kathua fund scam | Muslim Youth League | PK Firos | Indian National League | INL | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കഠ്‌വ ഫണ്ട് വിവാദത്തിൽ യൂത്ത് ലീഗും മുസ്‌ലിം ലീഗും മുഖം രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈറിന്റെ രാജിയെന്നും യഥാർഥ പ്രതിയായ പി.കെ.ഫിറോസിനെ മുസ്‌ലിം ലീഗ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഐഎൻഎൽ സെക്രട്ടേറിയറ്റ് അംഗം എൻ.കെ.അബ്ദുൽ അസീസ് പറഞ്ഞു.

ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ പുറത്ത് വിട്ട കണക്ക് തെറ്റാണും ഐഎൻഎൽ ആരോപിച്ചു. ഫണ്ടായി 69,51,155 രൂപ കിട്ടിയതായി ബാങ്ക് രേഖകളിൽനിന്ന് വ്യക്തമാണെന്ന് പറഞ്ഞു. യൂത്ത് ലീഗ് അവതരിപ്പിച്ച കണക്കിനേക്കാൾ കൂടുതൽ പണം അക്കൗണ്ടിൽ വന്നിട്ടുണ്ട്. ഇല്ലെന്ന് തെളിയിക്കാൻ യൂത്ത് ലീഗിന് കഴിയുമോ? ഇക്കാര്യത്തിൽ വെല്ലുവിളി ഏറ്റെടുക്കാനാവുമോ? കഠ്‌വ പെൺകുട്ടിയുടെ പിതാവിന് പണം നൽകിയതായി ബാങ്ക് രേഖകളിൽ കാണുന്നില്ല. രോഹിത് വെമുലയുടെ അമ്മയ്ക്ക് ഈ ഫണ്ടിൽ നിന്ന് പണം നൽകി. ഇത് ഫണ്ട് വകമാറ്റിയതിന് തെളിവാണ്. ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് 50,000 രൂപ മാറ്റിയിട്ടുണ്ടെന്നും അസീസ് പറഞ്ഞു.

ADVERTISEMENT

English Summary: Kathua fund scam: INL against PK Firos