ശബ്നം അലിയുടെ നിലവിളി കേട്ടാണ് അന്നു രാത്രി ആ ഗ്രാമം ഉണർന്നത്. ചോര പുരണ്ട വസ്ത്രത്തിൽ, വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നു നിലവിളിക്കുകയാണ് ശബ്നം എന്ന ഇരുപത്തിയഞ്ചുകാരി. നാട്ടുകാർ ഓടിക്കൂടി താഴേക്ക് ഇറങ്ങി വരാൻ അവളോട് ആവശ്യപ്പെട്ടു....| Shabnam Ali | Uttar Pradesh | Death Punishment | Manorama News

ശബ്നം അലിയുടെ നിലവിളി കേട്ടാണ് അന്നു രാത്രി ആ ഗ്രാമം ഉണർന്നത്. ചോര പുരണ്ട വസ്ത്രത്തിൽ, വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നു നിലവിളിക്കുകയാണ് ശബ്നം എന്ന ഇരുപത്തിയഞ്ചുകാരി. നാട്ടുകാർ ഓടിക്കൂടി താഴേക്ക് ഇറങ്ങി വരാൻ അവളോട് ആവശ്യപ്പെട്ടു....| Shabnam Ali | Uttar Pradesh | Death Punishment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബ്നം അലിയുടെ നിലവിളി കേട്ടാണ് അന്നു രാത്രി ആ ഗ്രാമം ഉണർന്നത്. ചോര പുരണ്ട വസ്ത്രത്തിൽ, വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നു നിലവിളിക്കുകയാണ് ശബ്നം എന്ന ഇരുപത്തിയഞ്ചുകാരി. നാട്ടുകാർ ഓടിക്കൂടി താഴേക്ക് ഇറങ്ങി വരാൻ അവളോട് ആവശ്യപ്പെട്ടു....| Shabnam Ali | Uttar Pradesh | Death Punishment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2008 ഏപ്രിൽ 14ന് രാത്രി ശബ്നം അലിയുടെ നിലവിളി കേട്ടാണ് ആ ഗ്രാമം ഉണർന്നത്. ചോര പുരണ്ട വസ്ത്രത്തിൽ, വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നു നിലവിളിക്കുകയാണ് ശബ്നം എന്ന ഇരുപത്തിയഞ്ചുകാരി. നാട്ടുകാർ ഓടിക്കൂടി താഴേക്ക് ഇറങ്ങി വരാൻ അവളോട് ആവശ്യപ്പെട്ടു. അവൾ കൂട്ടാക്കിയില്ല. എന്താണു സംഭവിച്ചത് എന്നവർ ചോദിച്ചു. ‘അവരെന്നെയും കൊല്ലും...’ അവൾ തേങ്ങിക്കൊണ്ടിരുന്നു. നാട്ടുകാർ നിർബന്ധിച്ചപ്പോൾ അവൾ താഴേക്കു വന്നു. വീടിന്റെ വാതിൽ തുറന്നു. കരഞ്ഞു തളർന്നു നിലത്തേക്കു വീണു. പ്രായമായ കുറച്ചുപേർ വീടിന് അകത്തേക്കു കയറി. 

നിലവിളിക്കാൻ പോലുമാകാതെ രക്തം മരവിച്ചാണ് അവർ ആ കാഴ്ച കണ്ടത്. ആ കുടുംബത്തിലെ എല്ലാവരും രക്തത്തിൽ കുളിച്ചു കിടക്കുന്നു. ശബ്നത്തിന്റെ പിതാവ് ഷൗക്കത്ത് അലി (55), അമ്മ ഹാഷ്മി (50), മൂത്ത സഹോദരൻ അനീസ് (35), ഇളയ സഹോദരൻ യാഷിദ് (22), അനീസിന്റെ ഭാര്യ അൻജും(25), പത്തു മാസം പ്രായമുള്ള ആർഷ, ബന്ധുവായ റബിയ (14)–പല മുറികളിലായി ഏഴുപേർ. പുറത്ത് പ്രതീക്ഷകളെല്ലാം അറ്റ്, ചലനം നഷ്ടപ്പെട്ടവിധം ശബ്നം. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി.

ADVERTISEMENT

ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻകേദിയിലായിരുന്നു ആ ദാരുണ കൃത്യം നടന്നത്. സ്റ്റേഷൻ ഓഫിസർ ആർ.പി. ഗുപ്തയാണ് കേസന്വേഷണത്തിനെത്തിയത്. അദ്ദേഹം ശബ്നത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചൂടു കൂടുതലായതിനാൽ ടെറസിലായിരുന്നു ശബ്നം ഉറങ്ങിയിരുന്നത്. ചെറിയ മഴ പെയ്തപ്പോൾ വീടിനകത്തേക്കു കയറി. അപ്പോഴാണ് ആ കൂട്ടക്കൊലയുടെ കഥയറിയുന്നത്. പേടിച്ചുപോയ ശബ്നം ഉടൻ ബാൽക്കണിയിലേക്കു കയറി അയൽക്കാരെ വിളിച്ചുണർത്തുകയായിരുന്നു. അത്ര മാത്രമാണ് അവൾക്കു പറയാനുണ്ടായിരുന്നത്. 

ഏതോ അജ്ഞാത കൊലയാളി അവളുടെ വീട്ടിലെ എല്ലാവരെയും കൊന്നുവെന്ന് അവൾ നിലവിളിയോടെ ആവർത്തിച്ചു. ദാരുണമായ ആ സംഭവത്തിലും സാഹചര്യത്തിലും ഇൻസ്പെക്ടർ ആർ.പി. ഗുപ്തയ്ക്ക് ചില സംശയങ്ങൾ തോന്നി. അദ്ദേഹം മുറികളിൽ കയറിയിറങ്ങി. കൊല്ലപ്പെട്ട ആരുടെയും കിടക്കവിരികൾ ചുളുങ്ങിയിട്ടില്ല. യാതൊരു മൽപ്പിടിത്തവും നടന്നതിന്റെ സൂചനയില്ല. ആരോഗ്യദൃഢഗാത്രനായ അനീസ് പോലും ചെറുത്തു നിൽക്കാതെ മരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് പൊരുത്തക്കേട് തോന്നി. 

കൂടുതൽ പരിശോധിച്ചപ്പോൾ അടുക്കളയുടെ ഒരു കോണിൽ നിന്ന്  ഉറക്കഗുളികകളുടെ സ്ട്രിപ്പുകൾ കൂടി കിട്ടി. അതോടെ ഗുപ്തയുടെ സംശയം ബലപ്പെട്ടു. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് അദ്ദേഹം തിരിച്ചുപോയി. ചുറ്റുപാടുമുള്ള ആളുകളുമായി ഗുപ്ത രഹസ്യമായി കാര്യങ്ങൾ അന്വേഷിച്ചു. കൊലയാളികൾ വന്നിട്ടുണ്ടെങ്കിൽതന്നെ അവർ വീടിന് അകത്തു പ്രവേശിച്ചതെങ്ങനെയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചുരുളഴിയാതെ നിന്നു.

പോസ്റ്റ്മോർട്ടത്തിനിപ്പുറം...

ADVERTISEMENT

പോസ്റ്റ്മോർട്ടം ടേബിളിലേക്കു മൃതദേഹങ്ങൾ കയറ്റുന്നതിനു മുൻപ് ഇൻസ്പെക്ടർ ഗുപ്ത ഡോക്ടറെ കണ്ടു. മൃതദേഹങ്ങളിൽ ഏതെങ്കിലും ലഹരി മരുന്നിന്റെ പ്രവർത്തനം നടന്നിരുന്നോ എന്നു പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു. റിപ്പോർട്ട് വന്നതോടെ കാര്യങ്ങൾ മലക്കം മറിഞ്ഞു. പത്തുമാസം പ്രായമുണ്ടായിരുന്ന ആർഷയുടെ ശരീരത്തിലൊഴികെ എല്ലാവരുടെയും ശരീരത്തിൽ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തി. അതോടെ ഭക്ഷണത്തിൽ ആരോ മയക്കു മരുന്നു കലർത്തി നൽകിയിട്ടുണ്ടെന്നു വ്യക്തമായി. ശബ്നത്തിന്റെ ശരീരത്തിൽ മാത്രം ഉറക്കഗുളികയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഗുപ്തയുടെ കണ്ണുകൾ അവളിലേക്കു നീണ്ടു.

മൊഴിയെടുക്കാനെന്ന വണ്ണം അദ്ദേഹം ശബ്നത്തെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. ചോദ്യം ചെയ്തതോടെ കൊലപാതകത്തിൽ അവർക്കു പങ്കുണ്ടെന്നു വ്യക്തമായിത്തുടങ്ങി. അതോടെ എല്ലാം മാറിമറഞ്ഞു. അവൾക്കത് ഒറ്റക്കു സാധ്യമല്ല എന്നത് പൊലീസിന് ഉറപ്പായിരുന്നു. അവളുടെ മൊബൈൽ കോൾ  ഹിസ്റ്ററി പരിശോധിച്ചപ്പോൾ അന്നാട്ടിലെ സലീമെന്ന ചെറുപ്പക്കാരന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞു. കൃത്യം നടന്നെന്നു കരുതുന്ന സമയങ്ങളിൽ സലീമും ശബ്നവും പലവട്ടം ഫോണിലൂടെ സംസാരിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ സലീം ശബ്നത്തിന്റെ കാമുകനാണെന്നു തിരിച്ചറിഞ്ഞു. അതോടെ കഥ കൂടുതൽ വ്യക്തമായി. 

സലീമിനെ അറസ്റ്റുചെയ്തു. ആദ്യം ഇരുവരും കുറ്റം സമ്മതിച്ചില്ല. മറ്റുവഴികളില്ലാതെ വന്നതോടെ സലീമാണ് തന്റെ കുടുംബത്തെ ഇല്ലാതാക്കിയതെന്ന് ശബ്നം പൊലീസിനോട് ഏറ്റുപറഞ്ഞു. എന്നാൽ ശബ്നമാണു സംഭവത്തിനു പിന്നിലെന്നും കൊലപാതകത്തിനു ശേഷം അവൾ തന്നെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും സലീം മൊഴികൊടുത്തു. കൂടുതൽ അന്വേഷണം നടത്തിയതോടെ കൊലപാതകത്തിൽ ഇരുവരുടെയും പങ്ക് പൊലീസ് കണ്ടെത്തി. രണ്ടു സമുദായത്തിൽ നിന്നുള്ള ശബ്നവും സലീമും പ്രണയത്തിലായിരുന്നു. ശബ്നം ഉയർന്ന സമുദായത്തിൽപ്പെട്ടവൾ. വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നിൽ. ഇംഗ്ലിഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുണ്ടു ശബ്നത്തിന്. 

സലീം ആറാം ക്ലാസിൽ തോറ്റു പഠനം നിർത്തിയ ആളും. ഗ്രാമത്തിലെ സ്കൂൾ ടീച്ചറാണ് ശബ്നം. സലീമാകട്ടെ കൂലിപ്പണിക്കാരനും. ഇവരുടെ വിവാഹത്തെ എതിർക്കാൻ ഇത്രയും കാരണങ്ങൾ ധാരാളമായിരുന്നു വീട്ടുകാർക്ക്. ഒരു വിധത്തിലും വിവാഹം നടത്തിക്കൊടുക്കില്ലെന്നുമാത്രമല്ല, പരസ്പരം കാണരുതെന്നുകൂടി വീട്ടുകാർ വിലക്കി. എന്നാൽ അപ്പോഴേക്കും അവരുടെ ബന്ധം ഒരുപാട് വളർന്നു. ശബ്നം ഏഴുമാസം ഗർഭിണിയായിരുന്നു. വിവരം പുറത്തറിഞ്ഞാൽ വീട്ടുകാർ തങ്ങളെ കൊന്നുകളയുമെന്ന് ശബ്നവും സലീമും ഭയന്നു. ഒരുമിച്ചു ജീവിക്കാൻ മറ്റുവഴികളില്ലാതെ വന്നതോടെ വീട്ടുകാരെ അവസാനിപ്പിക്കുക എന്ന കിരാതമായ വഴിയാണ് അവർക്ക് തോന്നിയത്. കുടുംബത്തിലെ എല്ലാവരും മരിച്ചതോടെ സ്വത്തുക്കളെല്ലാം തന്റെ പേരിലാകുമെന്ന ദുഷ്ചിന്തയും ശബ്നത്തെ കൊലപാതകത്തിലേക്കു നയിച്ചു.

ADVERTISEMENT

ആ രാത്രിയിൽ സംഭവിച്ചത്...

സംഭവം നടന്ന രാത്രി വൈകുന്നേരം വീട്ടുകാർ കുടിക്കുന്ന പാലിൽ ശബ്നം ഉറക്ക ഗുളിക പൊടിച്ചു ചേർത്തു. അധികം താമസിയാതെ എല്ലാവരും മയക്കത്തിലേക്കു വീണു. ശബ്നവും സലീമും ഗ്രാമം ഉറങ്ങാനായി കാത്തിരുന്നു. എല്ലാവരും ബോധം മറഞ്ഞ് ഉറങ്ങിയെന്ന് ഉറപ്പായതോടെ ശബ്നം സലീമിനെ വിളിച്ചു വരുത്തി. സലീം കയ്യിൽ കരുതിയ കോടാലികൊണ്ട് അവർ ഓരോരുത്തരുടെയും കഴുത്തറുത്തു. തെളിവുകൾ പൂർണമായും അവസാനിപ്പിക്കാനാണ് പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൂടി കഴുത്തറുത്തത്. എതിർക്കാൻ പോലും കഴിയാതെ ആ ഏഴുപേരും മരിച്ചു. 

ഇരുവരും ജയിലിലായി. ഡിസംബറിൽ ജയിലിൽ ശബ്നം അവരുടെ കുഞ്ഞിനു ജന്മം നൽകി. രണ്ട് വർഷത്തിന് ശേഷം 2010 ജൂലൈയിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. രാഷ്ട്രപതി ദയാഹർജിയും തള്ളി. ഇതോടെയാണു പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു. ശബ്‌നം നിലവിൽ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ്. എന്നാൽ മഥുരയിലെ ജയിലിൽവച്ചാകും ശബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുക. 

സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വർഷം മുൻപ് പണിത ഇവിടെ, സ്വാതന്ത്ര്യത്തിനു ശേഷം ഒരാളെപ്പോലും തൂക്കിലേറ്റിയിട്ടില്ല. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ശബ്‌നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി പവൻ രണ്ടു തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ബക്‌സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചിട്ടുണ്ട്. 25–ാം വയസ്സിൽ ജയിലിലായ ശബ്നത്തിന് ഇപ്പോൾ 38 വയസ്സാണ്. 

ആറു വയസ്സു വരെ ശബ്നത്തിനൊപ്പം ജയിലിലാണ് മകൻ വളർന്നത്. ജയിൽ മാന്വൽ അനുസരിച്ച് അന്തേവാസികളായ അമ്മമാർക്ക് ആറു വയസ്സിനു ശേഷം കുട്ടിയെ ഒപ്പം നിർത്താൻ കഴിയില്ല. അംറോഹയുടെ ശിശുക്ഷേമ സമിതി 2015ൽ പത്രപ്പരസ്യം നൽകി. ശബ്നത്തിന്റെ കുഞ്ഞിനെ ഏറ്റെടുത്തു വളർത്താൻ ആരെങ്കിലും തയാറാകുമോ എന്നറിയാൻ. ഇതിനെ തുടർന്നു, കോളജിൽ ശബ്നത്തിന്റെ ജൂനിയറായി പഠിച്ച ഉസ്മാൻ എന്നയാൾ കുട്ടിയെ ഏറ്റെടുത്തു. അങ്ങനെ 2015 മുതൽ കുട്ടി ഉസ്മാനൊപ്പമാണ് വളരുന്നത്. മകനെ കൈമാറുന്നതിനിടെ രണ്ടു കാര്യങ്ങളാണ് ആ അമ്മ ആവശ്യപ്പെട്ടത്: ഒരിക്കലും മകനെ തന്റെ ഗ്രാമത്തിലേക്കു കൊണ്ടുപോകരുത്. രണ്ടാമതായി അവന്റെ പേരു മാറ്റണം. ശബ്നത്തോട് തീർത്താർ തീരാത്ത കടപ്പാടുള്ള ഉസ്മാന് പറയാനുള്ളത് അവരുടെ മറ്റൊരു മുഖമായിരുന്നു.

ഉസ്മാനു പറയാനുള്ളത് മറ്റൊരു ശബ്നത്തെക്കുറിച്ച്

കോളജിൽ ഉസ്മാന്റെ സീനിയറായിന്നു ശബ്നം. നന്നായി പഠിക്കുന്ന മറ്റുള്ളവരെ സഹായിക്കുന്ന നല്ലവളായ ശബ്നം. പഠനം പാതിവഴിയിൽ മുടങ്ങിയേക്കുമോ എന്നു തോന്നിച്ച പല സന്ദർഭങ്ങൾ ഉസ്മാന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. പണമായിരുന്നു വില്ലൻ. ഫീസ് കൊടുക്കാനില്ലാതെ പലപ്പോഴും പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്ന ഉസ്മാന് ഫീസ് നൽകിയിരുന്നത് ശബ്നമായിരുന്നു. ഒരു സഹോദരനെയെന്ന വണ്ണം ശബ്നം ഉസ്മാനെ സ്നേഹിച്ചു. പഠനം പൂർത്തിയാക്കി പലവഴിയിൽ പോയിരുന്നെങ്കിലും ശബ്നം എന്നും സ്നേഹമുള്ളൊരു സഹോദരിയെപ്പോലെ ഉസ്മാന്റെ മനസ്സിലുണ്ടായിരുന്നു. ഉസ്മാൻ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അങ്ങനെയിരിക്കെയാണ് ശബ്നത്തിന്റെ കുടുംബത്തിൽ വന്ന ദുരന്തവാർത്ത അറിയുന്നത്. 

ശബ്നം അലിയുടെ മകൻ

അധികം താമസിയാതെ ശബ്നമാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന വാർത്തയും വന്നു. കേട്ടത് സത്യമാകരുതേ എന്ന് ഉസ്മാൻ പ്രാർഥിച്ചു. ശബ്നത്തോട് ഒന്നു സംസാരിക്കാൻ ആഗ്രഹിച്ചു. അധികൃതരുടെ അനുമതി വാങ്ങിയെങ്കിലും സംസാരിക്കാൻ ശബ്നം തയാറായില്ല. വർഷങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെയാണ് പത്രത്തിൽ പരസ്യം കാണുന്നത്. ശബ്നത്തിന്റെ മകനെ വളർത്താൻ ഉസ്മാനും ഭാര്യയും തീരുമാനിച്ചു. മകനെ കൊണ്ടുപോകാൻ വന്നപ്പോഴാണ് ഉസ്മാൻ ശബ്നത്തെ കാണുന്നത്. അവർ ഏറെ മാറി പോയിരിക്കുന്നു എന്നാണ് ഉസ്മാൻ പിന്നീട് ആ കൂടിക്കാഴ്ചയെപ്പറ്റി പ്രതികരിച്ചത്. ശബ്നത്തിനു മരണവാറന്റ് പുറപ്പെടുവിച്ചു കഴിഞ്ഞു. ശിക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല.

English Summary: Amroha Murder and Who is Shabnam Ali? First woman in independent India to be hanged