ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒന്നിച്ചുനിന്ന് പൊതുശത്രുവായ ഡിഎംകെയെ തറപറ്റിക്കാന്‍ വി.കെ ശശികലയുടെ ആഹ്വാനം. ജയലളിതയുടെ ജന്മവാര്‍ഷികത്തില്‍ ടി നഗറിലെ വീട്ടിലെത്തി... | VK Sasikala, Tamil Nadu Assembly Election, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒന്നിച്ചുനിന്ന് പൊതുശത്രുവായ ഡിഎംകെയെ തറപറ്റിക്കാന്‍ വി.കെ ശശികലയുടെ ആഹ്വാനം. ജയലളിതയുടെ ജന്മവാര്‍ഷികത്തില്‍ ടി നഗറിലെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു ശശികല. 'അമ്മയുടെ അനുയായികള്‍ ഒന്നിച്ച് ചേര്‍ന്ന് വിജയത്തിനായി പൊരുതണം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജയമാണ് ലക്ഷ്യം. അടുത്തു തന്നെ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും നേരിട്ടു കാണും'- ശശികല പറഞ്ഞു. 

എടപ്പാടി പളനിസ്വാമിയെയും ഒ. പനീര്‍സെല്‍വത്തെയും പ്രതിരോധത്തിലാക്കി എഐഎഡിഎംകെയില്‍ പിടിമുറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ശശികലയുടെ പ്രസംഗത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കപ്പും ഡിഎംകെയുടെ പതനം ഉറപ്പിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങളാണ് ചിന്നമ്മ ആസൂത്രണം ചെയ്യുന്നത്. അടുത്തുതന്നെ ജനങ്ങളെ കാണും എന്ന മുന്നറിയിപ്പ് പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടുള്ളതാണ്. തങ്ങളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനെതിരെ ശശികലയും ദിനകരനും സമര്‍പ്പിച്ച ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും. 

ADVERTISEMENT

ജയലളിതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കാനും വീടുകളില്‍ ദീപം തെളിയിക്കാനും പനീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എഐഎഡിഎംകെ നേതൃത്വം. 

അതേസമയം പത്തുവര്‍ഷത്തിനു ശേഷം ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ നടത്തുന്നത്. 2011ല്‍ അധികാരത്തിലെത്തിയ എഐഎഡിഎംകെ ജയയുടെ കരുത്തില്‍ 2016ല്‍ ഭരണം നിലനിര്‍ത്തുകയായിരുന്നു.