കോഴിക്കോട്∙ ക്ഷീര കർഷകരെ സഹായിക്കാൻ മിൽമ മലബാർ മേഖലാ യൂണിയൻ വേനൽക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു; ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്‌സിഡിക്കായി...Milma

കോഴിക്കോട്∙ ക്ഷീര കർഷകരെ സഹായിക്കാൻ മിൽമ മലബാർ മേഖലാ യൂണിയൻ വേനൽക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു; ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്‌സിഡിക്കായി...Milma

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ക്ഷീര കർഷകരെ സഹായിക്കാൻ മിൽമ മലബാർ മേഖലാ യൂണിയൻ വേനൽക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു; ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്‌സിഡിക്കായി ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. മലബാർ മേഖലാ യൂണിയനിൽ അഫിലിയേറ്റ് ചെയ്ത ക്ഷീര സംഘങ്ങൾ വഴി സംഭരിക്കുന്ന പാലിനാണ് അധിക വില നൽകുക.

മാർച്ചിൽ സംഭരിക്കുന്ന പാലിന്റെ അളവ് അടിസ്ഥാനപ്പെടുത്തിയായിരിക്കും അധിക വില കർഷകന് ലഭ്യമാകുക. കാലിത്തീറ്റ സബ്‌സിഡിയിനത്തിലുള്ള ഒരുകോടി രൂപയും മാർച്ചിൽ നൽകും.

കൊറോണക്കാലത്തും മിൽമയുടെ വിപണിയിൽ ഉണർവുണ്ടായി. ഇതുവഴി മേഖലാ യൂണിയന് സാമ്പത്തിക നേട്ടം കൈവരിക്കാനായിട്ടുണ്ട്. ആ തുക മുഴുവൻ കർഷകർക്കായി നൽകുകയാണ്.

ADVERTISEMENT

മേഖലായുണിയനു കീഴിലുള്ള ആറു ജില്ലകളിൽ നിർധനരായ ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്ന ‘ക്ഷീര സദനം’ പദ്ധതി ഈ വർഷവും തുടരുമെന്നും ചെയർമാൻ കെ.എസ്. മണി, മാനേജിങ് ഡയറക്ടർ കെ.എം. വിജയകുമാരൻ എന്നിവർ പറഞ്ഞു. ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.എസ്.മണി അധ്യക്ഷനായിരുന്നു.

Content Highlights: Milma, Dairy Farmers, Milma Malabar Regional Union