2020 ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 226–ാം ദിവസം, സെപ്റ്റംബർ 11നാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പിന്നീട് വെറും 20 ദിവസത്തിൽ, ഒക്ടോബർ 1ന്, ആ എണ്ണം 2 ലക്ഷത്തിലെത്തി. 12 ദിവസം കഴിഞ്ഞ് ഒക്ടോബർ 13ന് മൂന്നു ലക്ഷവും 13 ദിവസം....| Covid 19 | Coronavirus | Kerala Covid cases | Manorama News

2020 ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 226–ാം ദിവസം, സെപ്റ്റംബർ 11നാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പിന്നീട് വെറും 20 ദിവസത്തിൽ, ഒക്ടോബർ 1ന്, ആ എണ്ണം 2 ലക്ഷത്തിലെത്തി. 12 ദിവസം കഴിഞ്ഞ് ഒക്ടോബർ 13ന് മൂന്നു ലക്ഷവും 13 ദിവസം....| Covid 19 | Coronavirus | Kerala Covid cases | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 226–ാം ദിവസം, സെപ്റ്റംബർ 11നാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പിന്നീട് വെറും 20 ദിവസത്തിൽ, ഒക്ടോബർ 1ന്, ആ എണ്ണം 2 ലക്ഷത്തിലെത്തി. 12 ദിവസം കഴിഞ്ഞ് ഒക്ടോബർ 13ന് മൂന്നു ലക്ഷവും 13 ദിവസം....| Covid 19 | Coronavirus | Kerala Covid cases | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 മേയ് 19– രാജ്യത്ത് കോവിഡ് വ്യാപനം ഭീകരമായി തുടരുന്ന സമയം. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ അതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 643. കേരളത്തിന് തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനമായ തമിഴ്നാട്ടിൽ സ്ഥിരീകരിച്ചതാകട്ടെ 12,448 കേസുകൾ. ഇന്ത്യയിൽ ജനസംഖ്യാടിസ്ഥാനത്തിൽ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലാകട്ടെ 4926 കേസുകളും. കോവിഡ് വരിഞ്ഞുമുറുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ 37,136 കേസുകളും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിനു തന്നെ മാതൃകയായി ഉയർത്തിക്കാട്ടപ്പെട്ട നാളുകളായിരുന്നു അത്.

ബ്രേക് ദ് ചെയിൻ എന്ന മാതൃക രാജ്യത്ത് കാണിച്ചുകൊടുത്തതുപോലും കേരളമായിരുന്നു. എന്നാൽ 2021 ഫെബ്രുവരി 22ലെ കണക്കുകൾ പരിശോധിക്കുമ്പോൾ കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേരളത്തിന് എവിടെയൊക്കെയോ പാകപ്പിഴകൾ സംഭവിച്ചു എന്നാണ് വ്യക്തമാകുന്നത്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ ഫെബ്രുവരി 22 വരെ റിപ്പോർട്ട് ചെയ്ത കേസുകൾ 8,48,724 ആണ്. ഉത്തർപ്രദേശിലാകട്ടെ 6,02,785. കേരളത്തിൽ അത് പത്തു ലക്ഷവും കടന്ന് 10,36,870ൽ എത്തിയിരിക്കുന്നു! 

ADVERTISEMENT

കുതിച്ചുയരുന്ന കണക്കുകൾ...

2020 ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 226–ാം ദിവസം, സെപ്റ്റംബർ 11നാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പിന്നീട് വെറും 20 ദിവസത്തിൽ, ഒക്ടോബർ 1ന്, ആ എണ്ണം 2 ലക്ഷത്തിലെത്തി. 12 ദിവസം കഴിഞ്ഞ് ഒക്ടോബർ 13ന് മൂന്നു ലക്ഷവും 13 ദിവസം കഴിഞ്ഞ് ഒക്ടോബർ 27ന് നാലു ലക്ഷവും കടന്നു. 14 ദിവസം കഴിഞ്ഞ് നവംബർ 11നാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതർ 5 ലക്ഷത്തിലെത്തിയത്. 2021 ഫെബ്രുവരി 14ന് ആകെ കേസുകൾ 10 ലക്ഷവും കടന്നു. 

കോവിഡ് പ്രതിരോധത്തിൽ ലോകത്തിനു തന്നെ മാതൃകയായ കേരളം ഇന്നു രാജ്യത്തെ ദൈനംദിന കോവിഡ് കേസുകളിൽ രണ്ടാം സ്ഥാനത്താണ്. കേരളം, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഭൂരിപക്ഷം കോവിഡ് കേസുകളുടെയും പ്രഭവകേന്ദ്രമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ 78 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ്. ആകെയുള്ള കേസുകളിൽ 75.85 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

കോവിഡ് വ്യാപനം കൂടുന്നതിനാൽ കേരളത്തിൽനിന്നു വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. കർണാടക അതിർത്തി കടക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിർദേശവും വന്നു. മഹാരാഷ്ട്രയിലും കേരളത്തിൽനിന്നു വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാഷ്ട്രീയ പ്രചാരണങ്ങളിൽ പോലും കേരളം കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു എന്ന പ്രസ്താവനകൾ വന്നു തുടങ്ങി. തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഡല്‍ഹിയും എന്നീ സംസ്ഥാനങ്ങളിലും കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി.

ADVERTISEMENT

വൈറസിനു പേടിയാണു കേരളത്തെ!

കോവിഡ് പ്രതിരോധത്തിനായി കേരളം നടത്തിയ തയാറെടുപ്പുകളിൽ പാളിച്ചകൾ സംഭവിച്ചെന്നാണ് പൊതുജനാരോഗ്യവിദഗ്ധൻ ഡോ. എസ്.എസ് ലാൽ വ്യക്തമാക്കുന്നത്. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള വികസിത രാജ്യങ്ങൾ പോലും അതിവ്യാപനശേഷിയുള്ള ഈ രോഗത്തിനു മുന്നിൽ പകച്ചുനിന്നിരുന്നു. അവർക്കു മികച്ച ചികിത്സാസൗകര്യങ്ങളോ വിദഗ്ധ ആരോഗ്യപ്രവർത്തകരോ ഇല്ലാഞ്ഞിട്ടല്ല. മറിച്ച് രോഗത്തെ നേരിടാനുള്ള സംവിധാനം സൃഷ്ടിക്കാനുള്ള സമയം കുറവായിരുന്നു. കേരളത്തിൽ രോഗവ്യാപനം ഉണ്ടാവാൻ പിന്നെയും മാസങ്ങളെടുത്തു.

ആ സമയത്ത് സംസ്ഥാനത്ത് കോവിഡിനെ നേരിടാൻ തയാറെടുപ്പുകൾ ഒരിടത്ത് നടന്നുകൊണ്ടിരിക്കെത്തന്നെ, സമാന്തരമായി  ചില അശാസ്ത്രീയമായ പ്രചരണങ്ങളുമുണ്ടായി. ‘നിപ വന്നപ്പോൾ അതിനെ പമ്പ കടത്തി, കേരളത്തിനു മുന്നിൽ കോവിഡ് മുട്ടുമടക്കി’ എന്നിങ്ങനെ വൈറസിന് കേരളത്തെ പേടിയാണെന്നു വരെ വരുത്തിത്തീർക്കുന്ന അമിതാത്മവിശ്വാസം ധ്വനിപ്പിക്കുന്ന പ്രചാരണങ്ങളാണു സംസ്ഥാനത്തുണ്ടായത്. തയാറെടുപ്പുകൾ നടത്തേണ്ടിയിരുന്ന സമയത്ത് അമിതാത്മവിശ്വാസം നിറയ്ക്കുന്ന ആഘോഷങ്ങളാണ് കേരളത്തിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യരംഗത്തെ വിദഗ്ധാഭിപ്രായങ്ങളുടെ കുറവും കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘യുഎസിൽ ട്രംപ് പറയുന്ന അശാസ്ത്രീയ വാദങ്ങളെ ഭേദിക്കാൻ സാംക്രമിക രോഗവിദഗ്ധനായ ഡോ. ഫൗച്ചി ഉണ്ടായിരുന്നു. ഒരു സമയത്ത് ട്രംപിനെ പോലും മറികടന്ന് ശാസ്ത്രജ്ഞർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായി. ഇന്ത്യയിൽ ആണെങ്കിലും ആദ്യം മന്ത്രിമാർ ഗോമൂത്ര ചികിത്സ തുടങ്ങിയ മണ്ടത്തരങ്ങളുമായി വന്നെങ്കിലും പിന്നീട് ഐസിഎംആർ തന്നെ കോവിഡ് പ്രതിരോധ നേതൃത്വം ഏറ്റെടുക്കുന്ന സ്ഥിതിയിലേക്കെത്തി. കേരളത്തിൽ തുടക്കം മുതൽ ആരോഗ്യവിദഗ്ധരെ പുറത്തുനിർത്തിയാണ് കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നത്. കോവിഡ് പ്രതിരോധത്തിന് രൂപം കൊടുത്ത സാങ്കേതിക സമിതിയിൽ പോലും അപൂർവം ചില പൊതുജനാരോഗ്യ വിദഗ്ധർ മാത്രമാണുള്ളത്. 

ADVERTISEMENT

രോഗവ്യാപനം തുടങ്ങി ഒരു വർഷമായിട്ടും ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരത്ത് ശ്രീചിത്രയുടെ ഭാഗമായുള്ള പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളെയും പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരെയും ഉൾപ്പെടുത്താതെ മുൻ എസ്എഫ്ഐ നേതാക്കളായ കുറേ ഡോക്ടർമാരെ മാത്രം ഉൾപ്പെടുത്തിയാണ് സാങ്കേതിക സമിതി രൂപീകരിച്ചത്. മാത്രമല്ല ഐഎംഐ പോലുള്ള പ്രസ്ഥാനങ്ങളെ മൂന്നാം ദിവസംതന്നെ സാങ്കേതിക സമിതിയിൽനിന്ന് ഒഴിവാക്കി.

സ്വകാര്യ ആരോഗ്യ മേഖലയെയും പൂർണമായി ഒഴിവാക്കി. കേരളത്തിലെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ളവ കോവിഡ് ആശുപത്രികളാക്കി മാറ്റിയപ്പോൾ മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കായി പോകാൻ ഇടമില്ലാതായി. കാൻസർ പോലുള്ള രോഗങ്ങൾ പുതിയതായി ഉണ്ടാകുന്നവർക്ക് പോയി പരിശോധിക്കാൻ സ്ഥലമില്ലെന്നായി. കോവിഡ് റിപ്പോർട്ട് ചെയ്താൽ സ്വകാര്യ ആശുപത്രി അടയ്ക്കുന്ന അവസ്ഥ പോലും ഉണ്ടായപ്പോൾ കേരളത്തിലെ 80 ശതമാനത്തോളം രോഗികളെ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖല സ്തംഭനാവസ്ഥയിലായി’.

എന്താണു കേരളത്തില്‍ സംഭവിച്ചത്?

സർക്കാർ തലത്തിൽ ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകൾ എല്ലാവർക്കും ചെയ്യാനാകില്ല. അങ്ങനെയൊരു സ്ഥിതി വരുമ്പോൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ടെസ്റ്റുകൾ ചെയ്യാനാകണം. സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി സർക്കാർ സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞില്ല. സർക്കാർ സംവിധാനത്തിൽ ടെസ്റ്റുകൾ എല്ലാവർക്കും ചെയ്യുന്നതിനുള്ള പരിമിതിയും സ്വകാര്യ ആശുപത്രികളിൽ ടെസ്റ്റുകൾ സൗജന്യമല്ല എന്നതും ജനങ്ങളെ ടെസ്റ്റുകൾ ചെയ്യുന്നതിൽനിന്ന് പിന്നോട്ടുവലിച്ചു. അതും രോഗവ്യാപനത്തിന് കാരണമായി ഡോ. ലാൽ ചൂണ്ടിക്കാട്ടുന്നു. 

ജനങ്ങളോട് സർക്കാർ നടത്തിയ ആശയവിനിമയ രീതി ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പറയുന്നതാണ് ജനങ്ങൾ കേൾക്കുന്നത്. ഓണക്കാലത്ത് നടത്തിയ ഒരു സർവേയിൽ കേരളത്തിൽ 95% ആളുകളും മാസ്ക് ഉപയോഗിക്കുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. അതു സർക്കാർ നൽകിയ നിർദേശം മാനിച്ചാണ്. എന്നാൽ രോഗമുള്ളവരുടെ വീട്ടിൽ കൊണ്ടുപോയി പേപ്പർ ഒട്ടിക്കുന്നതും, ഇന്നയാളാണ് രോഗം പരത്തിയതെന്നുള്ള മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനകളും രോഗംവന്നാൽ ഒറ്റപ്പെടുത്തുമെന്നുള്ള ഭയവും ടെസ്റ്റുകൾ നടത്തുന്നതിൽനിന്നു ജനങ്ങളെ പിന്നോട്ട് വലിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ഡോ.എസ്.എസ്. ലാൽ

അതേസമയം, ഓണാഘോഷത്തിന് തൊട്ടടുത്തുള്ള മാസങ്ങൾ മുതലാണ് കേരളത്തിൽ രോഗവ്യാപനം കൂടിയതെന്നാണ് കോവിഡ് വിദഗ്ധ സമിതി ചെയർമാൻ ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെട്ടത്. ഹാളുകളിലും അടച്ചിട്ട മുറികളിലും നടത്തുന്ന യോഗങ്ങളിൽ ജനം കൃത്യമായി ശ്രദ്ധചെലുത്താത്തതും രോഗവ്യാപനത്തിന് കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയതാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള രോഗവ്യാപനത്തിന്റെ പ്രധാന കാരണം. ഐഎംഎ ഉൾപ്പെടെയുള്ളവരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് സർക്കാർ തിരിഞ്ഞെടുപ്പ് തീരുമാനവുമായി മുന്നോട്ടു പോയതെന്നും ഡോ. ലാൽ അഭിപ്രായപ്പെടുന്നു. 

ആന്റിജനോ ആർടിപിസിആറോ? 

രോഗനിർണയത്തിന് ആർടിപിസിആർ പരിശോധന നിർബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 100 ശതമാനവും ആർടിപിസിആർ പരിശോധന നടത്തുമ്പോൾ കേരളത്തിൽ 75 ശതമാനവും ആന്റിജൻ പരിശോധനയാണ് നടത്തുന്നത്. എന്നാൽ ആന്റിജൻ പരിശോധനയുടെ ആവശ്യമേ ളള്ളൂവെന്നാണ് ഡോ. ഇക്ബാലിന്റെ വാക്കുകൾ. രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രമേ ആർടിപിസിആർ പരിശോധന ആവശ്യമുള്ളൂ. രോഗം മാറിക്കഴിഞ്ഞും കുറച്ചു ദിവസത്തേക്ക് ആർടിപിസിആറിൽ പോസിറ്റീവ് ആകാം. എന്നാൽ ആന്റിജനിൽ അത്തരത്തിൽ ഒരു പ്രശ്നം ഇല്ല.

ആന്റിജൻ പരിശോധനയിൽ രോഗികളെ കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ സീറോ പ്രിവലൻസ് സർവേയിൽ അത് വ്യക്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആർടിപിസിആർ ടെസ്റ്റുകളിൽ വളരെ പെട്ടെന്ന് രോഗിയെ കണ്ടെത്താനുള്ള സംവിധാനമുണ്ടെന്നും ആന്റിജനിൽ 50 ശതമാനം പോലും പോസിറ്റിവ് ആകാനുള്ള സാധ്യതയില്ലെന്നുമാണ് ഡോ. ലാൽ അഭിപ്രായപ്പെടുന്നത്. ആർടിപിസിആറിൽ കോവിഡ് പോസിറ്റിവ് ആയവർ ആന്റിജനിൽ നെഗറ്റിവ് ആയി വരുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറയുന്നു. 

സത്യമാണോ സർവേ?

കോവിഡ് വ്യാപനതോത് അറിയുന്നതിനായി ഐസിഎംആറിന്റ നേതൃത്വത്തിൽ കേരളത്തിൽ സീറോ പ്രിവലൻസ് സർവേ നടത്തിയിരുന്നു. നിശ്ചിത ആളുകളിൽ നിന്ന് രക്തസാംപിളുകൾ ശേഖരിച്ച് അതിൽ കോവിഡിനെതിരെ ആന്റിബോഡികൾ വികസിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു സർവേ. ഇതിലൂടെ എത്രപേർക്ക് കോവിഡ് വന്നുപോയി എന്ന് അറിയാനും സാധിക്കും. ഐസിഎംആറിന്റെ സീറോ പ്രിവലൻസ് സർവേയിൽ ഏറ്റവും കുറവ് വ്യാപനം ഉണ്ടായത് കേരളത്തിലാണ്– 11%

ഡോ. ബി. ഇക്ബാൽ

മറ്റു സംസ്ഥാനങ്ങളിൽ ഹേർഡ് ഇമ്യൂണിറ്റി ഉണ്ടായിട്ടുണ്ടെന്നും 40 ശതമാനത്തോളം ആളുകൾക്ക് കൂട്ടത്തോടെ രോഗം വന്നു പോയെന്നുമാണ് സീറോ പ്രിവലൻസ് സർവേ അടിസ്ഥാനമാക്കി ഡോ. ഇക്ബാൽ പറയുന്നത്. ആളുകൾക്ക് രോഗം വന്നുപോയതിനാലാണ് ഇപ്പോൾ അവിടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം കുറയുന്നത്. എന്നാൽ കേരളത്തിൽ അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും രോഗം വന്നവരെ കൃത്യമായി അടയാളപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയിൽ 40–60% പേർക്കു വരെ രോഗം വന്നു പോകുമ്പോഴാണ് അവരുടെ ശരീരത്തിൽ ആന്റിബോഡി രൂപംകൊണ്ട് ഹേർഡ് ഇമ്യൂണിറ്റി സാധ്യമാകുന്നത്. ഐസിഎംആറിന്റെ സീറോ പ്രിവലൻസ് സർവേയിൽ എല്ലാ ജില്ലകളും ഉൾപ്പെടുത്താൻ പരിമിതിയുണ്ടായിരുന്നു. അതിനാൽത്തന്നെ ഐസിഎംആര്‍ മാതൃക പിന്തുടർന്ന് എല്ലാ ജില്ലകളിലും സർവേ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിരോധത്തിലെ പരാജയം മറയ്ക്കാനാണ് ഇതെന്നാണ് പ്രതിപക്ഷ ആരോപണം.

എന്നാൽ സീറോ പ്രിവലൻസ് സർവേയ്ക്ക് എന്ത് ശാസ്ത്രീയ അടിസ്ഥാനമാനുള്ളതെന്ന് ഡോ. ലാൽ ചോദിക്കുന്നു. ചില പ്രവചനങ്ങളിലൂടെ മാത്രം രോഗവ്യാപനം ഇല്ലാതായി എന്നെങ്ങനെ പറയാനാകും? കേരളം കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിൽ ഡിസംബറോടെ രോഗത്തെ പിടിച്ചു നിർത്താനാകുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ 2021 ഫെബ്രുവരി 23 വരെയുള്ള കണക്കുകൾ പ്രകാരം 4106 പേരാണ് കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്, അയൽസംസ്ഥാമായ തമിഴ്നാട്ടിൽ അത് 12,466 ആണ്.

വരുന്ന ജൂലൈയോടെ രോഗവ്യാപനത്തിന് കുറവുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഈ രീതിയിലാണ് കണക്കുകൾ മുന്നോട്ടു പോകുന്നതെങ്കിൽ ജൂലൈയോടെ കോവിഡ് മരണത്തിൽ തമിഴ്നാടിനൊപ്പം കേരളവുമെത്തുമെന്നാണ് ലാൽ അഭിപ്രായപ്പെടുന്നത്. കാരണം കേരളത്തിൽ ഇപ്പോഴും ശരാശരി പത്തിലേറെ പേരുടെ മരണം ദിവസേന റിപ്പോർട്ട് ചെയ്യുമ്പോൾ തമിഴ്നാട്ടിൽ അതു രണ്ടോ മൂന്നോ ആണ്. 

ഇനിയെത്രനാൾ മാസ്കും അകലവും?

അടിയന്തരമായി ആരോഗ്യവിദഗ്ധരെയും പൊതുജനാരോഗ്യ പ്രവർത്തകരെയും രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ചു നിർത്തി കേരളത്തിന് അനുയോജ്യമായ പദ്ധതി തയാറാക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാനാകൂയെന്നാണ് ഡോ. ലാൽ അഭിപ്രായപ്പെടുന്നത്. വിമർശനങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കാത്തതും കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതും സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഭാഗമാണ്. കോവിഡ് മരണക്കണക്ക് പോലും തെറ്റായി കാണിക്കുന്നു. എല്ലാവരെയും ഒന്നായി കാണാനും കൂടെനിർത്താനും കഴിയണം. കോവിഡിൽ രാഷ്ട്രീയം കടന്നുവന്നത് പ്രതിരോധത്തെ കാര്യമായി ബാധിച്ചു. 

കേരളത്തിൽ കാലാകാലങ്ങളായി വികസിച്ചുവന്ന മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളാണു രോഗത്തെ നിയന്ത്രിക്കാൻ സഹായിച്ചത്. സർക്കാരിനു മാത്രമായി അതിന്റെ നേട്ടമെടുക്കാനാകില്ല. ക്ഷയരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങൾ ഇന്ത്യയെ സംബന്ധിച്ച് കേരളത്തിൽ വളരെ കുറവാണ്. മെച്ചപ്പെട്ട ആരോഗ്യസംവിധാനം കൊണ്ടാണ് മാതൃമരണനിരുക്കും ശിശുമരണ നിരക്കും കേരളത്തിൽ കുറയുന്നത്. അതു തന്നെയാണ ജനസാന്ദ്രത കൂടുതലുണ്ടെങ്കിലും കോവിഡിലും സംഭവിച്ചത്. കേരളത്തിലെ ജനങ്ങൾ ആരോഗ്യ അവബോധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം കേരളം കോവിഡ് പ്രതിരോധത്തിൽ വിജയിച്ചു എന്നതിനു തെളിവാണ് സീറോ പ്രിവലൻസ് സർവേ ഫലമെന്നാണ് ഡോ. ഇക്ബാൽ പറയുന്നത്. കോവിഡ് പ്രതിരോധത്തിനായി കേരളം സൃഷ്ടിച്ച മാതൃകയ്ക്ക് യാതൊരു പാകപ്പിഴയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ കോവിഡ് ഒരിക്കലും നമുക്കിടയിൽനിന്നു പോകില്ലെന്നു തന്നെയാണ്  വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മനുഷ്യനിൽ മാത്രം ‘ഹോസ്റ്റ്’ ആയുള്ള വൈറസുകളെയേ നമുക്ക് പൂർണമായും ഇല്ലാതാക്കാനാകൂ. ബാക്കിയുള്ളതിനൊക്കെ വ്യതിയാനങ്ങൾ സംഭവിച്ചു നിലനിൽക്കും. എന്നാൽ വാക്സിനിലൂടെയും മരുന്നുകളിലൂടെയും വൈറസിനെ നിയന്ത്രിക്കാനാകുമെന്ന് ഇക്ബാൽ പറയുന്നു. വാക്സീനേഷനിലൂടെ കോവിഡ് വ്യാപനം ഇല്ലാതാക്കാനാകുമെങ്കിലും ഇപ്പോൾ തുടരുന്ന ശീലങ്ങൾ ഒരു പരിധിവരെ ജീവതത്തിന്റെ ഭാഗമായി തുടരുമെന്ന് ‍ഡോ.ലാലിന്റെ വാക്കുകൾ.

English Summary: Despite Preventive Measures Why Kerala’s Covid19 Cases Continue to Remain High?