ന്യൂഡൽഹി ∙ സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ എത്തിയ ഹർജികളെ എതിർത്ത് കേന്ദ്രം. ഇവിടെ വലിയൊരു നിയമഘടനയുണ്ടെന്നും അത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെ മാത്രമേ അംഗീകരിക്കൂവെന്നും ... Same Sex Marriage, Delhi High Court, Gay, Lesbian, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ എത്തിയ ഹർജികളെ എതിർത്ത് കേന്ദ്രം. രാജ്യത്തെ നിയമവ്യവസ്ഥ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെ മാത്രമേ അംഗീകരിക്കൂവെന്നും കേന്ദ്രം വ്യക്തമാക്കി. വ്യക്തിനിയമങ്ങൾ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങളെയാണ് അംഗീകരിക്കുക. അതിലുള്ള ഇടപെടലുകൾ ആ വ്യവസ്ഥയെ താറുമാറാക്കുമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വിവാഹം പൊതു പ്രാധാന്യവും സാമൂഹിക അംഗീകാരവുമുള്ള വ്യവസ്ഥ കൂടിയാണ്. ഐപിസി 377 ാം അനുച്ഛേദം കുറ്റകരമല്ലാതാക്കിയെങ്കിലും സ്വവർഗ വിവാഹം മൗലികാവകാശമാണെന്ന് ഹർജിക്കാർക്ക് അവകാശപ്പെടാനാകില്ല. 377 ാം അനുച്ഛേദം കുറ്റകരമല്ലാതാക്കിയത് വ്യക്തികളുടെ സ്വകാര്യ കാര്യങ്ങളിൽ മാത്രമാണ് ബാധകം. അതൊരിക്കലും പൊതുവായ നയമെന്ന തരത്തിൽ അംഗീകരിക്കാനാവില്ല. അതിനെ നിയമാനുസൃതമാക്കാനാകില്ല.

ADVERTISEMENT

സ്വവർഗ വിവാഹങ്ങൾ സ്പെഷൽ മാര്യേജ് ആക്ടിന്റെ കീഴിൽ അംഗീകരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിഷയത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. ഹിന്ദു മാര്യേജ് ആക്ട്, ഫോറിൻ മാര്യേജ് ആക്ട് എന്നിവയിൽക്കൂടി സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യവുമായി ഹർജികൾ ഹൈക്കോടതിക്കു മുന്നിലുണ്ട്.

English Summary: Centre opposes pleas to recognise same-sex marriage under special marriage act