തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണവിധേയമാകാതെ തുടരുന്നതിനിടെ കേരളം മറ്റു സംസ്ഥാനങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. Covid Fear, More States Impose Restrictions on Travellers from Kerala, Karnataka, Tamil Nadu, Kerala Covid Satistics, Kerala Covid Death, Inida Covid Death, Manorama Online, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണവിധേയമാകാതെ തുടരുന്നതിനിടെ കേരളം മറ്റു സംസ്ഥാനങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. മഹാരാഷ്ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങൾക്കു പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽനിന്നുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇതര സംസ്ഥാന നഗരങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇതോടെ നിയന്ത്രണം വന്നിരിക്കുന്നത്–ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ എന്നിവ. 

ജോലി, വിദ്യാഭ്യാസം, ബിസിനസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ദിവസേന പതിനായിരക്കണക്കിനു പേരാണ് ഈ നഗരങ്ങളിലേക്കു കേരളത്തിൽനിന്നു യാത്ര ചെയ്യുന്നത്. ഓരോ തവണ പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കിയതോടെ യാത്രാച്ചെലവിനേക്കാൾ ഉയർന്ന തുകയാണ് മുടക്കേണ്ടിവരിക. മറ്റു സംസ്ഥാനങ്ങളിൽ ആർടി പിസിആറിന് 400 രൂപ മുതലാണ് നിരക്കെങ്കിൽ കേരളത്തിൽ ഇത് 1700 രൂപയാണ്. 

ADVERTISEMENT

കർണാടകയ്ക്കു പിന്നാലെ തമിഴ്നാടും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതോടെ യഥാർഥത്തിൽ കേരളത്തിന്റെ വഴിയടയുകയാണ്. വിനോദസഞ്ചാരികൾക്ക് നിയന്ത്രണമില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും അതിർത്തികളിൽ ഇതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ഇന്നലെ നിയന്ത്രണത്തെക്കുറിച്ചറിയാതെ യാത്ര പുറപ്പെട്ട പലരും അതിർത്തികളിൽ കുടുങ്ങി. കേരളത്തിൽ നിന്നെത്തുന്നവർ ഒരാഴ്ച ഹോം ക്വാറന്റീനിലിരിക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ പുതിയ ഉത്തരവ്. പെട്ടെന്നിറക്കിയ ഉത്തരവ് അവധിക്കും മറ്റും നാട്ടിലെത്തിയവർക്കു തിരികെ ജോലിക്കു കയറാനാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

തിരുവനന്തപുരം വിമാനത്താവളത്തിലെ ആർടിപിസിആർ കൗണ്ടറുകൾ.

വിദേശ രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇതരസംസ്ഥാനങ്ങളിലേക്കും നിയന്ത്രണം വന്നിരിക്കുന്നത്. വിദേശത്തുനിന്നു യാത്ര തുടങ്ങുമ്പോൾ പരിശോധന നടത്തുന്നതിനാൽ നാട്ടിലെത്തുമ്പോഴത്തെ പരിശോധന ഒഴിവാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിർദേശമായതിനാൽ നിസ്സഹയാരാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ വിമാനത്താവളത്തിൽ പൊലീസിന്റെ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

എന്തുകൊണ്ട് കേരളപ്പേടി? 

കോവിഡ് നിയന്ത്രണത്തിൽ കേരളമാണ് ‘നമ്പർ 1’ എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവരെ കാണുന്നത് ആശങ്കയോടെയാണെന്ന് യാത്ര ചെയ്യുന്ന മലയാളികൾ പറയുന്നു. ദേശീയതലത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഈ ആശങ്ക വെറുതെയല്ലെന്നു മനസ്സിലാകും. 

ADVERTISEMENT

ഓരോ ദിവസവും പുതുതായി തിരിച്ചറിയപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ 2–ാം സ്ഥാനത്താണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും കോവിഡ് മരണങ്ങളുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരി 1.9%. കേരളത്തിലിത് 6.4. കോവിഡ് വളർച്ചാനിരക്കിന്റെ പ്രതിവാര ശരാശരിയിലും നമ്മൾ ഒന്നാം സ്ഥാനത്താണ്. യുകെയിൽനിന്നുള്ള കോവിഡ് വകഭേദം ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതും മറ്റു സംസ്ഥാനങ്ങളിൽ കേരളത്തെക്കുറിച്ചുള്ള ആശങ്ക വർധിക്കാൻ കാരണമായി. 

English Summary: Covid Fear: More States Impose Restrictions on Travellers from Kerala