വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ... Vishnu Narayanan Namboothiri, VishnuNarayanan Namboothiri, poet, Malayalam poetry

വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ... Vishnu Narayanan Namboothiri, VishnuNarayanan Namboothiri, poet, Malayalam poetry

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ... Vishnu Narayanan Namboothiri, VishnuNarayanan Namboothiri, poet, Malayalam poetry

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ. അതുകൊണ്ടാണ് പേരെടുത്ത കവിയുടെയോ പ്രഗത്ഭനായ അധ്യാപകന്റെയോ ആലഭാരങ്ങളില്ലാതെ അദ്ദേഹത്തിനു പച്ചമണ്ണിൽച്ചവിട്ടി നടക്കാനായത്. സൗമ്യജീവിതം കൊണ്ടു ഭൂമിതൊട്ടുനിൽക്കെത്തന്നെ അദ്ദേഹം എഴുത്തുകാരന്റെയും അധ്യാപകന്റെയും ആത്മഗൗരവം ശുഭ്രമായൊരു തലപ്പാവു പോലെ ശിരസ്സിലണിയുകയും ചെയ്തിരുന്നു.

ഉള്ളിലാണു കാര്യം

ADVERTISEMENT

എംഎ പഠനത്തിനു ശേഷം കോളജ് അധ്യാപകനായി വിഷ്ണുനാരായണൻ നമ്പൂതിരി. വിഷയം ഇംഗ്ലിഷ്. വടിവൊത്ത വേഷങ്ങളിൽ കാറിലും സ്കൂട്ടറിലുമൊക്കെയാണ് ഇംഗ്ലിഷ് പ്രഫസർമാർ കോളജിലെത്തിയിരുന്നത്. അതിനിടയിൽ കാറ്റിൽപാറിയെത്തുന്നൊരു ഖാദിനൂൽക്കഷണം പോലെ വിഷ്ണുനാരായണൻ നമ്പൂതിരി. വെളുത്തമുണ്ടും നീണ്ട ഖദർ ജൂബയും വേഷം. അതവിടെ ചർച്ചയായി.
ഒരിക്കൽ പ്രിൻസിപ്പൽ വിളിപ്പിച്ചു: ‘ഇംഗ്ലിഷ് അധ്യാപകനാണ്. പാന്റ്സ് ധരിച്ചുവേണം ക്ലാസിൽ പോകാൻ.’
‘ഈ വേഷത്തിൽ വന്നു പഠിപ്പിച്ചിട്ടും മനസ്സിലാവുന്നുണ്ടെന്നാണു കുട്ടികൾ പറയുന്നത്.’ – സൗമ്യമായ ഒറ്റവാചക മറുപടി. പൊലിമയല്ല, പൊരുളാണു കാണേണ്ടതെന്ന ദർശനം. അധ്യാപകൻ എന്തായിരിക്കണമെന്നതിന് ഉത്തരവും അതിലുണ്ട്. അവിടെ പക്ഷേ അധികകാലം തുടരാനായില്ല കവിക്ക്. എന്നാലും ജീവിതത്തിലും കവിതയിലും ആ ദർശനത്തിന്റെ തെളിച്ചം അദ്ദേഹം സൂക്ഷിച്ചിരുന്നു.

സൈക്കിൾക്കവി

ADVERTISEMENT

വിഷ്ണുനാരായണൻ നമ്പൂതിരി മൂന്നു തവണ സൈക്കിൾ വാങ്ങി, മൂന്നു വട്ടവും അതു കള്ളൻ കൊണ്ടുപോയി! ജീവിതത്തിൽ ആദ്യമായി കവി സ്വന്തമാക്കിയ വാഹനം ഒരു സൈക്കിളാണ്. സൈക്കിളല്ലാതെ മറ്റൊരു വാഹനവും ഓടിക്കാൻ അദ്ദേഹത്തിനറിയുകയുമില്ലായിരുന്നു. മഹാരാജാസിലെത്തിയ കാലത്ത് കവി കെ.വി. രാമകൃഷ്ണനുമായി ചേർന്നാണ് അദ്ദേഹം ആദ്യത്തെ സൈക്കിൾ വാങ്ങിയത്. 1994 ലാണ് മൂന്നാമത്തെ സൈക്കിൾ മോഷണം പോയത്. അന്ന് അതിന്റെ കാരിയറിൽ സുഗത കുമാരി എഡിറ്റ് ചെയ്ത ഒരു പുസ്തകത്തിന്റെ പ്രൂഫ് കോപ്പി ഉണ്ടായിരുന്നു. സൈക്കിൾ നഷ്ടത്തേക്കാൾ കവിയെ സങ്കടത്തിലാക്കിയത് പുസ്തകം നഷ്ടപ്പെട്ടതായിരുന്നു. സൈക്കിൾ എടുത്തിട്ട് പുസ്തകം തിരിച്ചുതരൂ എന്ന് അദ്ദേഹം പത്രത്തിൽ പരസ്യം ചെയ്തു. അതു ഫലം കണ്ടു. അടുത്ത ദിവസം പാങ്ങോട് സ്കൂൾ മുറ്റത്തുനിന്ന് പുസ്തകംകിട്ടി, സൈക്കിൾ പോയി. അതിനു ശേഷം അദ്ദേഹം സൈക്കിൾ വാങ്ങിയിട്ടില്ല.

സൈക്കിളും വള്ളവുമല്ലാതെ മറ്റൊരു വാഹനവും അദ്ദേഹത്തിനു പിടികൊടുത്തിട്ടില്ല. കുട്ടനാടൻ ഗ്രാമത്തിലെ കുട്ടിക്കാലത്താണ് അദ്ദേഹം വള്ളത്തോടു കൂട്ടുകൂടിയത്. ഒരു ലണ്ടൻ സന്ദർശനത്തിനിടെ തെംസ് നദിയിൽ വിഷ്ണുനാരായണൻ നമ്പൂതിരി വള്ളം തുഴഞ്ഞു രസിച്ചത് രണ്ടുമണിക്കൂറാണ്!

ADVERTISEMENT

ശ്രീവല്ലഭന്റെ മേൽശാന്തി

അഴീക്കോടും വിഷ്ണുനാരായണൻ നമ്പൂതിരിയും (ഫയൽ ചിത്രം)

1994 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ച ശേഷം വിഷ്ണുനാരായണൻ നമ്പൂതിരി തിരുവല്ലയിലേക്കു മടങ്ങിയെത്തി. ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തിയാകാനായിരുന്നു വരവ്. മൂന്നു വർഷം അദ്ദേഹം ശ്രീവല്ലഭനെ പൂജിച്ചു. അമ്മ ഭഗവാനു നേർന്നതായിരുന്നു അത്. ശ്രീവല്ലഭ ക്ഷേത്രത്തിലെ കാരാഴ്മ അവകാശമുള്ള ഇല്ലമായിരുന്നു മേപ്രാൽ ശ്രീവല്ലി ഇല്ലം. അവിടുത്തെ വിഷ്ണു നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും ആറാമത്തെ മകനാണ് വിഷ്ണുനാരായണൻ നമ്പൂതിരി, ആദ്യത്തെ അഞ്ചു മക്കളും ജനനത്തിൽതന്നെ മരിച്ചപ്പോൾ, ഒരു മകനെയെങ്കിലും ജീവനോടെ തരണമെന്നും അല്ലെങ്കിൽ കാരാഴ്മ മുടങ്ങുമെന്നും അദിതി അന്തർജനം ശ്രീവല്ലഭനോടു പ്രാർഥിച്ചു. അതിനു ശേഷമാണ് വിഷ്ണുനാരായണൻ ജനിച്ചത്. അമ്മയുടെ നേർച്ച നിറവേറ്റാനാണ് അദ്ദേഹം ശ്രീവല്ലഭന്റെ മേൽശാന്തിയായത്.
മേൽശാന്തിയായിരിക്കെ അദ്ദേഹം നടത്തിയ ലണ്ടൻയാത്ര വിവാദത്തിലായിരുന്നു. ക്ഷേത്രത്തിൽ ശാന്തിയുടെ ചുമതലയുണ്ടായിരിക്കെ കടൽ കടക്കാൻ പാടില്ലെന്നാണത്രേ കീഴ്‌വഴക്കം. വേദങ്ങളെപ്പറ്റിയുള്ള ഒരു രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതാണെന്നു പറഞ്ഞിട്ടും വിവാദമടങ്ങിയില്ല. വിലക്കു കിട്ടിയെങ്കിലും പിന്നീട് മേൽശാന്തിയുടെ ചുമതല തിരികെക്കിട്ടി.

മരക്കവി!

സൈലന്റ് വാലി പദ്ധതിക്കെതിരെ കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയിലെ പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. എൻ.വി. കൃഷ്ണവാര്യരുടെയും സുഗതകുമാരിയുടെയും നേതൃത്വത്തിലുണ്ടായ പ്രകൃതിസംരക്ഷണസമിതി എന്ന കൂട്ടായ്മയെ പദ്ധതി അനുകൂലികൾ അന്നു പരിഹസിച്ചത് മരക്കവികൾ എന്നായിരുന്നു. അത്തരം പരിഹാസങ്ങളെ നേരിട്ട് വിഷ്ണുനാരായണൻ നമ്പൂതിരി അടക്കമുള്ളവർ സമരത്തിലുറച്ചുനിന്നു. അവരുടെ നിലപാടാണ് ശരിയെന്നു പിൽക്കാലത്ത് കേരളത്തിലെ പ്രകൃതിസ്നേഹികൾ തിരിച്ചറിഞ്ഞു.

English Summary: Vishnu Narayanan Namboothiri passes-away