കൊല്ലം ∙ ഇന്ത്യൻ പുകയില വ്യവസായത്തിൽ വൻതോതിൽ അനധികൃത വിൽപന, കള്ളക്കടത്ത്, നികുതി വെട്ടിക്കൽ എന്നിവ നടക്കുന്നതായി പഠന റിപ്പോർട്ട്. പുകയില വിരുദ്ധ സംഘടനകളുടെ....Tobacco trade, Tobacco trade kerala, Tobacco trade tax fraud, Tobacco trade tax

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഇന്ത്യൻ പുകയില വ്യവസായത്തിൽ വൻതോതിൽ അനധികൃത വിൽപന, കള്ളക്കടത്ത്, നികുതി വെട്ടിക്കൽ എന്നിവ നടക്കുന്നതായി പഠന റിപ്പോർട്ട്. പുകയില വിരുദ്ധ സംഘടനകളുടെ കൂട്ടായ്മയായ റിയാക്ട് (റിസർച്ച് ആക്‌ഷൻ ഫോർ ടുബാക്കോ കൺട്രോൾ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

2009 മുതൽ 2018 വരെ കേന്ദ്ര സർക്കാർ പുറത്തുവിട്ട, ഔദ്യോഗിക രേഖകൾ ആയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ രേഖകൾ, പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിൽനിന്നാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്.

ADVERTISEMENT

ചെറുതും വലുതുമായ പുകയില കമ്പനികൾ 390.38 കോടിയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പൊലീസ്, എക്സൈസ് വകുപ്പുകൾ കണ്ടുകെട്ടിയ കള്ളക്കടത്ത് പുകയില ഉൽപന്നങ്ങൾ, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കണക്കിന് അതീതമാണ് ഈ സാമ്പത്തിക തട്ടിപ്പ്. അനധികൃത വിൽപന, വിതരണം എന്നിവയ്ക്ക് പുകയില ലോബി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതു റെയി‍ൽവേയെ ആണ്.

അനധികൃത ഉൽപാദനം, വിപണനം എന്നിവയിലൂടെ രൂപപ്പെടുന്ന കള്ളപ്പണം വൻതോതിൽ ലഹരിക്കടത്ത് അടക്കമുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. അതിനാൽ  പുകയില ഉൽപന്നങ്ങളുടെ അനധികൃത ഉൽപാദനം, വിപണനം, കള്ളക്കടത്ത് എന്നിവ തടയാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നു പുകയില വിരുദ്ധ സംഘടനകൾ ആവശ്യപ്പെടുന്നു.

ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ പുകയില നിയന്ത്രണ പ്രവർത്തനങ്ങളിൽ ഭാവിയിൽ, ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നിയമ നടത്തിപ്പ് ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് പുകയില നിയന്ത്രണ വിഭാഗം സംസ്ഥാന നോഡൽ ഓഫിസർ ഡോ. ബിപിൻ ഗോപാൽ പറഞ്ഞു. 

Content Highlights: Tobacco trade tax evasion