തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും... Assembly Elections 2021, Assam Assembly Elections 2021, Puducherry Assembly Elections 2021, Kerala Assembly Elections 2021, West Bengal Assembly Elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെൽ മേയ് രണ്ടിന് നടക്കും. മാർച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22ന്. മലപ്പുറത്തെ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും.

അസമിൽ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ്. ആദ്യ ഘട്ടം മാർച്ച് 27, രണ്ടാം ഘട്ടം ഏപ്രിൽ 1, മൂന്നാം ഘട്ടം  ഏപ്രിൽ 6. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലേക്കും വോട്ടെടുപ്പ് ഏപ്രിൽ 6ന് നടക്കും. 

ADVERTISEMENT

ബംഗാളിൽ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം – മാർച്ച് 27, രണ്ടാം ഘട്ടം – ഏപ്രിൽ ഒന്ന്, മൂന്നാം ഘട്ടം – ഏപ്രിൽ ആറ്, നാലാം ഘട്ടം – ഏപ്രിൽ 10, അഞ്ചാം ഘട്ടം – ഏപ്രിൽ 17, ആറാം ഘട്ടം – ഏപ്രിൽ 22, ഏഴാം ഘട്ടം – ഏപ്രിൽ 26 എട്ടാം ഘട്ടം – ഏപ്രിൽ 29.

ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. 3 ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 89.65% വർധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

ADVERTISEMENT

പോളിങ് സമയം ഒരുമണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം. പത്രിക സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.

സ്ഥാനാർഥികൾ‌ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന തുക 30.80 ലക്ഷം രൂപ.

ADVERTISEMENT

സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തീരുമാനിച്ചില്ല. പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചു. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണത്തിന് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ പുഷ്പേന്ദ്ര പൂനിയയെയും നിയോഗിച്ചു.

ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Sumamry: Election Commission announces election dates in Bengal, Assam, Kerala, Tamil Nadu and Puducherry