കണ്ണൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും മത്സരിക്കാനുള്ള സാധ്യത തെളിയുന്നു. സീറ്റ് നൽകാമെന്നു നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും കണ്ണൂർ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎം നേതൃത്വം രാമചന്ദ്രൻ കടന്നപ്പള്ളിക്കു നിർദേശം നൽകിയതായാണു വിവരം. തിരുവനന്തപുരത്ത് ഇടതു മുന്നണിയിലെ ഘടക | Kerala Assembly Election | Ramachandran Kadannappally | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും മത്സരിക്കാനുള്ള സാധ്യത തെളിയുന്നു. സീറ്റ് നൽകാമെന്നു നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും കണ്ണൂർ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎം നേതൃത്വം രാമചന്ദ്രൻ കടന്നപ്പള്ളിക്കു നിർദേശം നൽകിയതായാണു വിവരം. തിരുവനന്തപുരത്ത് ഇടതു മുന്നണിയിലെ ഘടക കക്ഷികളുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ആദ്യവട്ട ഉഭയകക്ഷി ചർച്ച നടത്തി വരികയാണ്. പുതിയ പാർട്ടികൾ ഇടതു മുന്നണിയുടെ ഭാഗമായതിനാൽ നിലവിലെ ഘടക കക്ഷികൾ ചില സീറ്റുകൾ വിട്ടു നൽകണമെന്ന അഭ്യർഥനയാണു ചർച്ചയിൽ സിപിഎം മുന്നോട്ടു വയ്ക്കുന്നത്.

സീറ്റ് വിട്ടു കൊടുക്കേണ്ട പാർട്ടികളെ ചർച്ചയ്ക്കു വിളിച്ച കൂട്ടത്തിൽ കോൺഗ്രസ് എസിനെ വിളിച്ചിട്ടില്ല. കോൺഗ്രസ് എസിന് വരുന്ന തിരഞ്ഞെടുപ്പിലും സീറ്റുണ്ടാകുമെന്ന സൂചനയായാണ് നേതാക്കൾ ഇതിനെ കാണുന്നത്. കണ്ണൂർ തിരിച്ചെടുക്കാൻ സിപിഎമ്മിന് ആഗ്രഹമുണ്ടെങ്കിൽ അക്കാര്യം അറിയിക്കേണ്ട സമയം കഴിഞ്ഞുവെന്നാണു കോൺഗ്രസ് എസ് വിലയിരുത്തുന്നത്. സിപിഎം, രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകിയ സീറ്റാണു കണ്ണൂർ. കടന്നപ്പള്ളി മത്സരിക്കാനില്ലെങ്കിൽ ആ സീറ്റ് കോൺഗ്രസ് എസിനു നൽകാൻ സിപിഎമ്മിനു താൽപര്യമില്ല. ഇപ്പോൾ സിപിഎം നേതൃത്വത്തിൽനിന്നു കിട്ടിയ സൂചനകൾ കടന്നപ്പള്ളിക്ക് അനുകൂലമാണെന്ന നിലപാടിൽ മുന്നോട്ടു പോവുകയാണ് കോൺഗ്രസ് എസ്.

ADVERTISEMENT

കഴിഞ്ഞ തവണ കടന്നപ്പള്ളിക്കു കിട്ടിയ കണ്ണൂർ സീറ്റ് മാത്രമാണ് കോൺഗ്രസ് എസിന്റെ പട്ടികയിലുള്ളത്. രണ്ടാമതൊരു സീറ്റ് കോൺഗ്രസ് എസിന് എവിടെയും നൽകിയിരുന്നില്ല. ഇത്തവണ ഒരു സീറ്റു കൂടി ചോദിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയുമുണ്ട്. കടന്നപ്പള്ളിക്കുതന്നെ സീറ്റ് കിട്ടുമോയെന്ന സംശയത്തിലായിരുന്നു കോൺഗ്രസ് എസ് ഇതുവരെ. മത്സരിക്കാനുണ്ടെന്നോ ഇല്ലെന്നോ കടന്നപ്പള്ളി പരസ്യമായി പ്രതികരിച്ചിരുന്നുമില്ല. സിപിഎമ്മിന്റെ മനസ്സിലിരിപ്പ് അറിയട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹം. അതിനിടയിലാണു സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള നീക്കം അനുകൂലമാണെന്നു കോൺഗ്രസ് എസ് നേതൃത്വം വിലയിരുത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ രണ്ടാം സീറ്റെന്ന ആവശ്യത്തിലേക്കു കോൺഗ്രസ് എസ് പോയേക്കില്ല. കണ്ണൂർ സീറ്റ് നിലനിർത്തണമെന്ന ആവശ്യത്തിന്റെ ഭാഗമായിരുന്നു രണ്ടാം സീറ്റു വേണമെന്ന ആലോചന. കണ്ണൂർ സീറ്റ് കിട്ടാനുള്ള സാധ്യത തെളിഞ്ഞതോടെ കൂടുതൽ സീറ്റെന്ന ആവശ്യം ഉന്നയിക്കാനിടയില്ല. സിപിഎം നേതാക്കളായ കെ.പി.സഹദേവൻ, എം.വി.ജയരാജൻ തുടങ്ങിയവരെ നിർത്തി പയറ്റിയിട്ടും ജയിക്കാൻ കഴിയാതിരുന്ന കണ്ണൂർ സീറ്റ് രാമചന്ദ്രൻ കടന്നപ്പള്ളിയിലൂടെയാണ് കഴിഞ്ഞ തവണ ഇടതു മുന്നണിക്കു സ്വന്തമായത്. 2011ൽ കടന്നപ്പള്ളി കണ്ണൂരിൽ എ.പി.അബ്ദുല്ലക്കുട്ടിയോട് (കോൺഗ്രസ്) തോൽക്കുകയായിരുന്നു.

ADVERTISEMENT

അതിനു മുൻപ് 2006ൽ എടക്കാടും 1980ൽ ഇരിക്കൂറിലും ജയിക്കുകയും ചെയ്തു. കാസർകോടുനിന്നു ലോക്സഭയിലേക്കു 2 തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പേരാവൂരിൽ 1987ലും 1991ലും തോറ്റു. 2009 –2011കാലത്തും 2016ലും മന്ത്രിയായി. കടന്നപ്പള്ളിക്കു മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ സീറ്റു തിരിച്ചെടുക്കണമെന്ന ആലോചന നേരത്തേ സിപിഎമ്മിൽ ഉണ്ടായിരുന്നു. ഇരിക്കൂർ വിട്ടുകൊടുക്കുന്ന പക്ഷം ജില്ലയിൽ മറ്റൊരു സീറ്റ് വേണമെന്ന ആവശ്യത്തിലേക്കെത്തിയ സിപിഐയും കടന്നപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂർ ചോദിച്ചു നോക്കാമെന്ന ആലോചനയിൽ എത്തിയിരുന്നു. കടന്നപ്പള്ളിക്കു മത്സരിക്കാൻ അവസരം ലഭിക്കുന്നതോടെ കണ്ണൂർ സീറ്റിൽ സിപിഎമ്മോ സിപിഐയോ ആവശ്യം ഉന്നയിക്കില്ലെന്നാണു വിവരം. 

English Summary: Ramachandran Kadannappally To Contest Polls In Kannur Assembly Constituency