തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress

തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ് മൂന്നു മുന്നണികളും. ചെറുപാർട്ടികളും സ്വതന്ത്ര കൂട്ടായ്മകളുമൊക്കെ മത്സരിക്കുമെന്നു പ്രഖ്യാപിച്ച് രംഗപ്രവേശം ചെയ്തിട്ടുണ്ട്. അവയിൽ പലതും സ്ഥാനാർഥികളെപ്പോലും പ്രഖ്യാപിച്ചുകഴിഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനയാണെന്നും അല്ലെന്നും മുന്നണികൾ വാദിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘ഐശ്വര്യ കേരള യാത്ര’യും എൽഡിഎഫിന്റെ ‘വികസന മുന്നേറ്റ ജാഥ’കളും സമാപിച്ചു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ‘വിജയയാത്ര’ മാർച്ച് 7ന് അവസാനിക്കും. 14 നിയമസഭാ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പുചൂടു കൂടിത്തുടങ്ങി. സീറ്റുകൾ നിലനിർത്താനും പിടിച്ചെടുക്കാനും കരുത്തു കാട്ടാനുമൊക്കെയുള്ള കണക്കുകൂട്ടലുകളിലാണ് മുന്നണികളും നേതാക്കളും.

ADVERTISEMENT

കാറ്റു തിരിഞ്ഞു വീശുമോ? 2016 ആവർത്തിക്കാൻ യുഡിഎഫ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം മുഴുവൻ അലയടിച്ച ഇടതുകാറ്റ് കടന്നുവരാത്ത ജില്ലയായാണ് എറണാകുളത്തെ വിലയിരുത്തുന്നത്. അതുതന്നെയാണ് യുഡിഎഫ് പ്രതീക്ഷയും. ലോക്സഭാ തിര‍ഞ്ഞെടുപ്പിലുണ്ടായ നേട്ടം അതുപോലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെങ്കിലും യുഡിഎഫിനു പ്രതീക്ഷ വയ്ക്കാവുന്ന മണ്ഡലങ്ങളാണ് ജില്ലയിലുള്ളതെന്നാണ് നേതൃത്വത്തിന്റെ കണക്കുക്കൂട്ടൽ.

2016ൽ ഒമ്പതിടത്ത് നേട്ടമുണ്ടാക്കാനായത് ആവർത്തിക്കുമെന്നു തന്നെ യുഡിഎഫ് പ്രതീക്ഷിക്കുന്നു. അഞ്ചിടത്തു മാത്രം വിജയിച്ചത് കഠിന പ്രയത്നം വേണ്ടിവരുമെന്ന തിരിച്ചറിവ് ഇടതുമുന്നണിക്കു നൽകുന്നുണ്ട്. സിറ്റിങ് സീറ്റുകളിൽ പലതും എൽഡിഎഫിനു നഷ്ടപ്പെട്ടപ്പോൾ കോതമംഗലവും കൊച്ചിയും തൃപ്പൂണിത്തുറയും സിപിഎം പിടിച്ചെടുത്തു. വൈപ്പിൻ നിലനിർത്തി. മൂവാറ്റുപുഴ സിപിഐ തിരിച്ചുപിടിക്കുകയായിരുന്നു. ജില്ലയിൽ മൂന്നോ നാലോ സീറ്റുകൾ കൂടിയെങ്കിലും നേടിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നാണ് സിപിഎം കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പു നൽകുന്ന പാഠം

ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നും മാറിമറിയുമെന്നും ഇരു മുന്നണികളും സാഹചര്യത്തിനനുസരിച്ചു വാദിക്കാറുണ്ട്. പക്ഷേ എറണാകുളം ജില്ലയിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ നേരിയ ആവർത്തനം തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമായിട്ടുണ്ടെന്നാണ് കണക്കുകൾ നൽകുന്ന സൂചന. വോട്ടു കണക്കുകളിൽ യുഡിഎഫ് 9 മണ്ഡലങ്ങളിലും എൽഡിഎഫ് 5 മണ്ഡലങ്ങളിലും മുന്നിലെത്തിയെന്നാണു കണക്ക്.

എൻഡിഎ 13 മണ്ഡലങ്ങളിൽ മൂന്നാമതെത്തിയപ്പോൾ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ 3–ാം സ്ഥാനത്ത് എത്തിയതു ട്വന്റി 20യാണ്. ആകെ കണക്കുകളിൽ, ജില്ലയ്ക്കുള്ള യുഡിഎഫ് ചായ്‌വു പ്രകടമാണ്. 2016 ൽ, 14 ൽ 9 സീറ്റ് യുഡിഎഫ് കൈപ്പിടിയിലാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വോട്ടു മറിയുമെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ തദ്ദേശ ഫലം അതേപടി നിയമസഭയിലേക്ക് ആവർത്തിക്കണമെന്നില്ല.

2016ൽ യുഡിഎഫ് ജയിച്ചതു പറവൂർ, ആലുവ, കളമശേരി, പെരുമ്പാവൂർ, എറണാകുളം, പിറവം, അങ്കമാലി, തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളിലാണ്. തൃപ്പൂണിത്തുറ, കോതമംഗലം, മൂവാറ്റുപുഴ, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ എൽഡിഎഫിനും ലഭിച്ചു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പു ഫലം അടിസ്ഥാനമാക്കി നോക്കിയാൽ സീറ്റുകൾ കൈവിട്ടും പിടിച്ചെടുത്തുമാണു മുന്നണികൾ മുൻതൂക്കമുണ്ടാക്കിയിരിക്കുന്നത്.

ആലുവ, പെരുമ്പാവൂർ, എറണാകുളം, പിറവം, അങ്കമാലി, തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളിൽ യുഡിഎഫ് മുൻതൂക്കം നിലനിർത്തിയപ്പോൾ കളമശേരി, പറവൂർ മണ്ഡലങ്ങളിൽ പിന്നിലായി. നിയമസഭയിലേക്ക് എൽഡിഎഫ് ജയിച്ച മൂവാറ്റുപുഴയിലും വൈപ്പിനിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയതു യുഡിഎഫാണ്. യുഡിഎഫിന് ഇക്കുറി കൂടുതൽ ‘ഭൂരിപക്ഷം’ ലഭിച്ചതു മൂവാറ്റുപുഴയിലാണ്– 12,000 ത്തിലേറെ വോട്ടുകൾ. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണു മൂവാറ്റുപുഴ. സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിലാണ് എൽഡിഎഫിനു കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്– 6000 ത്തിൽ പരം വോട്ടുകൾ.

ADVERTISEMENT

‘ഞാനും’ സ്ഥാനാർഥിപ്പട്ടികയിൽ..

ഘടക കക്ഷികൾക്കുള്ള സീറ്റു വിഭജനം പൂർത്തിയായാൽ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കുന്നതാണ് മുന്നണികളുടെ പതിവ്. അതിനുമുമ്പ് ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് യുഡിഎഫിൽ കർശന നിർദേശം വന്നിട്ടുണ്ട്. യുഡിഎഫ് സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റുണ്ടാവുമെന്നാണു സൂചന. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിന്റെയും എഐസിസിയുടെയും ഇടപെടലുണ്ടായേക്കും.

വിജയസാധ്യതയാകണം സ്ഥാനാർഥി നിർണയത്തിലെ മുഖ്യ ഘടകമെന്നാണ് മുകളിൽനിന്നുള്ള നിർദേശം. അതുകൊണ്ടുതന്നെ, പരിഗണിക്കപ്പെടുന്നവരുടെ വിജയസാധ്യത വിലയിരുത്താൻ എഐസിസി മൂന്ന് ഏജൻസികളെയാണത്രേ നിയോഗിച്ചത്. ഇവർ നൽകിയ വിവരങ്ങളുടെ വിലയിരുത്തൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കേന്ദ്രനേതൃത്വത്തിന്റെ നിയന്ത്രണം കടുപ്പിക്കാൻ മൂന്ന് മേഖലാഓഫിസുകൾ തുറക്കുമെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. സ്ഥാനാർഥി പരിഗണനാപ്പട്ടികയിൽ കയറിക്കൂടാൻ നേതാക്കളുടെ പരക്കംപാച്ചിലാണ്.

തൃപ്പൂണിത്തുറയിൽ വരുമോ, മെട്രോമാൻ‍?

മത്സരിക്കാനില്ലെന്നു നടൻ രമേഷ് പിഷാരടി പറഞ്ഞെങ്കിലും തൃപ്പൂണിത്തുറയിൽ സിറ്റിങ് എംഎൽഎ സിപിഎമ്മിലെ എം.സ്വരാജിനെ വീഴ്ത്താൻ യുഡിഎഫ് പിഷാരടിയെ നിയോഗിച്ചേക്കുമെന്ന മട്ടിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇതിനിടെ, മെട്രോമാൻ ഇ.ശ്രീധരൻ തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന സൂചനകൾ എൻഡിഎ വൃത്തങ്ങളിൽ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്വരാജിനെ വീഴ്ത്താൻ മുൻ മന്ത്രി കെ.ബാബു എത്തിയാൽ കഴിഞ്ഞ തവണത്തെ എതിരാളികൾ തമ്മിലുള്ള രണ്ടാം പോരാട്ടമായി മാറും. കെ.പി.ധനപാലൻ, എ.ബി.സാബു, രാജു പി.നായർ തുടങ്ങിയ പേരുകളും കോൺഗ്രസ് പ്രവർത്തകരുടെ ചർച്ചകളിലുണ്ട്.

ആരപ്പാ.. കോതമംഗത്ത്?

ജില്ലയുടെ കിഴക്കേ അറ്റമായ കോതമംഗലം നിലനിർത്തുകയാണു സിറ്റിങ് എംഎൽഎ സിപിഎമ്മിലെ ആന്റണി ജോണിന്റെ ദൗത്യം. യുഡിഎഫിൽ കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്റെ പേരിനു മുൻതൂക്കമുണ്ട്. ഫ്രാൻസിസ് ജോർജും പരിഗണിക്കപ്പെടുന്നു. കോതമംഗലം കോൺഗ്രസിനു നൽകി പകരം മൂവാറ്റുപുഴ ഏറ്റെടുക്കാൻ ജോസഫ് വിഭാഗം താൽപര്യം പ്രകടിപ്പിച്ചതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല.

മൂവാറ്റുപുഴയിൽ വീണ്ടും പരീക്ഷണം?

മൂവാറ്റുപുഴയിൽ സിറ്റിങ് എംഎൽഎ സിപിഐയിലെ എൽദോ ഏബ്രഹാമിന് എതിരാളിയായി കഴിഞ്ഞ പ്രാവശ്യത്തെ എതിരാളിയും കെപിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് വാഴയ്ക്കന്റെ പേരിനാണു പ്രാമുഖ്യം. കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന്റെ പേരും ചർച്ചകളിലുണ്ട്. യുവ സ്ഥാനാർഥിയെ പരിഗണിക്കുകയാണെങ്കിൽ തനിക്കു സീറ്റുകിട്ടുമെന്ന പ്രതീക്ഷയാണ് മാത്യു കുഴൽനാടനുള്ളത്.

സ്ഥാനാർഥിത്വം മുന്നിൽ കണ്ട് മണ്ഡലത്തിൽ സജീവമായി നിൽക്കാൻ ജോസഫ് വാഴയ്ക്കൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനിടെ വാഴയ്ക്കനെതിരെ മണ്ഡലത്തിൽ പോസ്റ്ററൊട്ടിച്ചതും ചർച്ചയായിരുന്നു. ചില സീറ്റുമോഹികൾ പിആർ വർക്ക് ചെയ്യുന്നതാണെന്നായിരുന്നു ജോസഫ് വാഴയ്ക്കന്റെ പ്രതികരണം. കെപിസിസി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫും ഇവിടെ സീറ്റിനായി രംഗത്തുണ്ട്.

പിറവത്ത് അനൂപിനെ വീഴ്ത്താൻ ആര്?

പിറവത്തെ സിറ്റിങ് എംഎൽഎ കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബിനെ വീഴ്ത്താൻ യുഡിഎഫ് നിരയിൽനിന്നു തന്നെ സ്ഥാനാർഥിയെ കണ്ടെത്താൻ എൽഎഡിഎഫ് ശ്രമിക്കുന്നതായാണു സൂചന. സിപിഎം പിറവം നിയോജകമണ്ഡലം സെക്രട്ടറി ഷാജു ജേക്കബിന്റെ പേരും അണിയറ ചർച്ചകളിലുണ്ട്. സിപിഎം മത്സരിക്കുന്നതിനു പകരം കേരള കോൺഗ്രസ് (എം) നെ കളത്തിലിറക്കാനും സാധ്യതകളുണ്ട്. കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ട 13 സീറ്റുകളിൽ പിറവവും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

പെരുമ്പാവൂരിൽ ഉയരുന്ന പേരുകൾ

പെരുമ്പാവൂരിൽ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ എൽദോസ് കുന്നപ്പള്ളിക്ക് എതിരാളിയാകാൻ ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, കഴിഞ്ഞ തവണ പരാജയപ്പെട്ട സാജു പോൾ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. സീറ്റ് കേരള കോൺഗ്രസിനു (എം) നൽകിയാൽ ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് പരിഗണിക്കപ്പെട്ടേക്കും.

കുന്നത്തുനാട്ടിലെ ട്വന്റി ട്വന്റി

കുന്നത്തുനാട്ടിൽ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ വി.പി.സജീന്ദ്രൻ സീറ്റ് നിലനിർത്താനിറങ്ങുമ്പോൾ മുൻ യൂത്ത് കോൺഗ്രസ് നേതാവ് പി.വി.ശ്രീനിജൻ, കഴിഞ്ഞ തവണ പരാജയപ്പെട്ട ഷിജി ശിവജി എന്നിവരുടെ പേരുകളാണു സിപിഎം വൃത്തങ്ങളിൽ നിന്നുയരുന്നത്. ഇതിനിടെ കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി സ്ഥാനാർഥിയുണ്ടാകുമെന്ന പ്രഖ്യാപനം കോൺഗ്രസിനുള്ളിൽ കനലെരിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിലുൾപ്പെടുന്ന കിഴക്കമ്പലം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ അനുഭവം തന്നെ കാരണം. ഇടതു മുന്നണിയും വലതു മുന്നണിയും മണ്ഡലം പിടിക്കാൻ കുറച്ചു വിയർക്കുമെന്നാണ് വിലയിരുത്തൽ.

എറണാകുളത്ത് വിനോദ് തന്നെ?

എറണാകുളം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി.െജ വിനോദിനെ മാറ്റിയൊരു പരീക്ഷണത്തിന് കോൺഗ്രസ് മുതിരില്ല. കഴിഞ്ഞ തവണ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന മനു റോയിയെ വീണ്ടും എൽഡിഎഫ് പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത്തവണയും സ്വതന്ത്ര ചിഹ്നത്തിൽ മനു റോയ് മത്സരിക്കുമെന്നാണ് കരുതുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷകനായ മനു റോയിയും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ ഇവിടെ സിപിഎം ഒരാളെ പരീക്ഷിക്കാൻ ഇടയില്ലെന്നു തന്നെയാണ് കരുതുന്നത്.

തൃക്കാക്കരയിൽ

തൃക്കാക്കരയിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎ പി.ടി.തോമസിനെ നേരിടാൻ കെ.ഡി.വിൻസന്റ്, സി.കെ.മണിശങ്കർ എന്നിവരുടെ പേരുകളാണു സിപിഎമ്മിനു മുന്നിൽ. പൊതുസ്വതന്ത്രനെ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

കൊച്ചിയിലെ കാറ്റ്

കൊച്ചിയിൽ സിറ്റിങ് എംഎൽഎ കെ.ജെ.മാക്സി സിപിഎം സ്ഥാനാർഥിയായേക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസ് സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെടുന്നവരിൽ ടോണി ചമ്മണിയാണു മുന്നിൽ. വനിതകൾക്കു നറുക്കു വീണാൽ സ്വപ്ന പട്രോണിസ്, ഷൈനി മാത്യു തുടങ്ങിയവർ പരിഗണിക്കപ്പെട്ടേക്കാം.

വൈപ്പിനിലെ ചുവപ്പുകോട്ട പൊളിക്കാൻ

സിറ്റിങ് സിപിഎം എംഎൽഎ എസ്.ശർമ കെട്ടിയ ചുവപ്പു കോട്ട ഇക്കുറി പൊളിക്കാനാകുമെന്നാണു കോൺഗ്രസ് പ്രതീക്ഷ. ശർമ മത്സര രംഗത്തുണ്ടാകാൻ സാധ്യതയില്ലെന്ന സൂചനകൾ കൂടിയുള്ളതിനാൽ വൈപ്പിനായി വടംവലി ശക്തമാണ്. കെപിസിസി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, അജയ് തറയിൽ, കെ.പി.ഹരിദാസ്, എം.വി.പോൾ തുടങ്ങിയവരുടെ പേരുകൾ ചർച്ചകളിലുണ്ട്. കെ.വി.തോമസിനും താൽപര്യമുള്ള മണ്ഡലമാണു വൈപ്പിൻ. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, എം.ബി.ഷൈനി എന്നിവരുടെ പേരുകളും പരിഗണനാപ്പട്ടികയിൽ സജീവമാണ്.

കളമശേരിക്കായി ലീഗിൽ പിടിവലി

കളമശേരിയിൽ മുസ്‌ലിം ലീഗിലെ സിറ്റിങ് എംഎൽഎ വി.കെ.ഇബ്രാഹിംകുഞ്ഞിനെത്തന്നെ മത്സരിപ്പിക്കുമെന്നു വിലയിരുത്തലുണ്ട്. അതേസമയം നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അഴിമതി ആരോപണവും കേസും നേരിടുന്ന എംഎൽഎയെ മൽസരിപ്പിക്കുന്നതിനോട് മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വീണ്ടും മൽസരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.

ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്‍‍ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.ഇ. അബ്ദുൽ ഖാദറിനെ മൽസരിപ്പിക്കാനും നീക്കം നടക്കുന്നതായി അറിയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ഹാരിസ്, ടി.എസ്. അബൂബക്കർ, മങ്കട എംഎൽഎ ടി.എ. അഹമ്മദ് കബീർ തുടങ്ങിയവരും കളമശേരിയിൽ ലീഗിന്റെ പട്ടികയിലുണ്ടെന്നാണ് വിവരം. സിപിഎമ്മിൽ ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, സിഐടിയു നേതാവ് കെ.ചന്ദ്രൻ പിള്ള എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

ആലുവയിൽ വിജയം ആവർത്തിക്കാൻ കോൺഗ്രസ്

ആലുവയിൽ സിറ്റിങ് എംഎൽഎ അൻവർ സാദത്തിനെ വിട്ട് കോൺഗ്രസ് മറ്റൊരു പരീക്ഷണത്തിനു മുതിരില്ല എന്നാണ് വിലയിരുത്തൽ. എസ്എഫ്ഐ മുൻ നേതാവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയുമായ എ.ജെ. റിയാസ്, ജിസിഡിഎ ചെയർമാൻ വി.സലിം, സിപിഎം കീഴ്മാട് ലോക്കൽ സെക്രട്ടറി കെ.എ.ബഷീർ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ.നാസർ എന്നിവരുടെ പേരുകളാണു സിപിഎം ചർച്ചകളിൽ സജീവമായുള്ളത്.

പറവൂർ ദൗത്യം

പറവൂർ നിലനിർത്തുകയെന്ന ദൗത്യവുമായി കോൺഗ്രസിലെ സിറ്റിങ് എംഎൽഎ വി.ഡി.സതീശൻ കളത്തിലിറങ്ങും. എൽഡിഎഫിൽ, വർഷങ്ങളായി സിപിഐ മത്സരിക്കുന്ന സീറ്റ് സിപിഎം ഏറ്റെടുക്കുമോയെന്ന സസ്പെൻസിന് ഇതുവരെ ഉത്തരമായിട്ടില്ല. സിപിഎം ഏറ്റെടുത്താൽ ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി പരിഗണിക്കപ്പെട്ടേക്കാം. പി.രാജീവിന്റെ പേരും അണികൾക്കിടയിലുണ്ട്. സീറ്റ് വിട്ടു കൊടുക്കാൻ സിപിഐയ്ക്കു താൽപര്യമില്ലെന്നാണ് വിവരം. പുറത്തു നിന്നുള്ള നേതാക്കൾക്കു പകരം പ്രാദേശിക സ്ഥാനാർഥി വേണമെന്നാണു സിപിഐ പ്രവർത്തകരുടെ ആഗ്രഹം.

അങ്കമാലിയിൽ പോര് ആവർത്തിക്കും?

അങ്കമാലി നിലനിർത്താൻ കോൺഗ്രസിലെ സിറ്റിങ് എംഎൽഎ റോജി എം.ജോണും, വീണ്ടെടുക്കാൻ മുൻ അങ്കമാലി എംഎൽഎ കൂടിയായ ജോസ് തെറ്റയിലും (ജനതാദൾ എസ്) തമ്മിലുള്ള പോരിനാണു സാധ്യതയേറെ.

ട്വന്റി ട്വന്റിയും മറ്റു കൂട്ടായ്മകളും വരുമ്പോൾ

എറണാകുളം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബിന്റെ പ്രഖ്യാപനം. വിവിധ തുറകളിൽ പ്രാവീണ്യമുള്ളവരെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇതിൽ റിട്ട. ജഡ്ജിമാർ, വ്യവസായിക, സാഹിത്യ രംഗങ്ങളിൽ പ്രമുഖർ അടക്കമുള്ളവരെ പരിഗണിക്കുന്നുണ്ട്. ജില്ലയിൽ മൽസരിക്കാനുണ്ടാകുമെന്ന പ്രഖ്യാപനവുമായി വിഫോർ പീപ്പിൾ പാർട്ടിയും രംഗത്തുണ്ട്. കൊച്ചി മണ്ഡലത്തിൽ മൽസരിക്കുമെന്ന് വിഫോർ കേരള പാർട്ടി കോഓർഡിനേറ്റർ നിപുൺ ചെറിയാൻ പ്രഖ്യാപിച്ചിട്ടുമുണ്ട്.

കൊച്ചി കോർപ്പറേഷനിൽ ഭണമാറ്റത്തിനു വഴിയൊരുക്കിയതിൽ നല്ലൊരു പങ്ക് വിഫോർ കൊച്ചി എന്ന പേരിൽ മൽസരിക്കാനിറങ്ങിയവർക്കുണ്ടെന്നാണ് വിലയിരുത്തൽ. അവർ വിജയിയുടെ ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ പിടിച്ച കൗൺസിൽ ഡിവിഷനുകളും മൂന്നാം സ്ഥാനത്തെത്തിയ ഡിവിഷനുകളുമുണ്ട് കൊച്ചി കോർപ്പറേഷനിൽ. മികച്ച സ്ഥാനാർഥികളെ അവതരിപ്പിക്കുകയും പ്രവർത്തന രംഗത്ത് സജീവമാകുകയും ചെയ്താൽ ആരു ജയിക്കണമെന്നു തീരുമാനിക്കുന്നതിൽ വിഫോർ പീപ്പിളിനും പങ്കുണ്ടാകും.

ഇത്തരം കൂട്ടായ്മകളെ കൂടെ നിർത്തുകയോ രമ്യതയിൽ മുന്നോട്ടു കൊണ്ടു പോകുകയോ ചെയ്തില്ലെങ്കിൽ ജില്ലയിലെ മുന്നണി ഫലങ്ങൾ മാറിമറിയുമെന്നതിൽ തർക്കമില്ല. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇവരെ തുടക്കം മുതൽ അവഗണിച്ചതിന്റെ തിക്തഫലമാണ് ഭരണമാറ്റത്തിൽ കലാശിച്ചതെന്നും ഒരുപക്ഷം അഭിപ്രായപ്പെടുന്നു.

English Summary: Kerala Assembly Constituencies in Ernakulam district roundup