കോട്ടയം ∙ തിരഞ്ഞെടുപ്പിനു മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തുമെന്ന് മാണി സി.കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ മുന്നണിമാറ്റം.... | NCP | Mani C Kappan | UDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തിരഞ്ഞെടുപ്പിനു മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തുമെന്ന് മാണി സി.കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ മുന്നണിമാറ്റം യാഥാർഥ്യമാകുമെന്നാണു കാപ്പൻ നൽകുന്ന സൂചന. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ നൽകുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി.

പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പാലായിൽ എൻസിപിയുടെ ഭാഗമായിത്തന്നെ മത്സരിക്കാനാകുമെന്നാണ് കാപ്പന്റെ പ്രതീക്ഷ. എൽഡിഎഫിലെ സീറ്റ് ചർച്ചകളിൽ എൻസിപി നേതൃത്വം അതൃപ്തരാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ എൻസിപിക്ക് നഷ്ടപ്പെടാൻ സാധ്യതകൾ ഏറെയാണ്. ഇത് തിരിച്ചറിഞ്ഞാണു കാപ്പന്‍റെ പ്രതികരണം.

ADVERTISEMENT

പാലായ്ക്കു പുറമെ കായംകുളം, വാമനപുരം സീറ്റുകളാണ് യുഡിഎഫിനോട് കാപ്പൻ ആവശ്യപ്പെടുന്നത്. സിറ്റിങ് സീറ്റായ കുട്ടാനാടിനായി പിടിവാശിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് കാപ്പൻ. മാർച്ച് മൂന്ന് മുതൽ മണ്ഡലത്തിൽ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിക്കും. 

English Summary : NCP will leave LDF soon, says Mani C Kappan